We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
SEP
പ്രിയമുള്ളവരേ...
ഭൗതിക സാഹചര്യങ്ങള്‍ ആധുനികവത്ക്കരിച്ചും അക്കാദമിക സൗകര്യങ്ങള്‍ നവീകരിച്ചും വിദ്യാലയ അന്തരീക്ഷം ഏറ്റവും മാതൃകാപരമാക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ ഒരു ചുവടുവെയ്പ്പ് കൂടി പൂർത്തിയാകുന്നു.
കാലത്തിനൊത്ത തികവോടെ അനേകം തലമുറകൾക്കായുള്ള കരുതിവെക്കലായി നടവയൽ സെന്റ്. തോമസ് ഹയർസെക്കന്ററി സ്കൂളിനായി നിർമിച്ച ഓഡിറ്റോറിയത്തിന്റെ വെഞ്ചിരിപ്പ് കർമവും ഉദ്ഘാടനവും 2024 സെപ്റ്റംബർ ഇരുപത്തിയെട്ടാം തീയതി ശനിയാഴ്ച രാവിലെ 10.30 ന് അഭിവന്ദ്യ മാർ ജോസ് പൊരുന്നേടം പിതാവ് നിർവഹിക്കുകയാണ്. ഉദ്ഘാടനചടങ്ങിലേക്കും ഓഡിറ്റോറിയം നിർമാണത്തിനായി പിൻബലമേകിയ ഡോ. രവികുമാർ മെറുവയെ ആദരിക്കുന്ന നല്ല നിമിഷങ്ങളുടെ ഭാഗമാകുവാനും ഏവരേയും ഹാർദമായി ക്ഷണിക്കുന്നു.
സ്നേഹപൂർവ്വം..
ഫാ. സിജോ ഇളംകുന്നപ്പുഴ
കോർപ്പറേറ്റ് മാനേജർ
മാനന്തവാടി രൂപത