അധ്യാപകർ
അനധ്യാപകർ
വിദ്യാർത്ഥികൾ
പെൺകുട്ടികൾ
ആൺകുട്ടികൾ
നടവയലിലേയ്ക്ക് തിരുവിതാംകൂറില്‍നിന്ന് കുടിയേറ്റം ആരംഭിച്ചത് 1948 മുതലാണ്. 1950-ല്‍ തന്നെ ആദ്യവിദ്യാഭ്യാസ സ്ഥാപനമായ നടവയല്‍ സെന്റ് തോമസ് ലോവര്‍ എലിമെന്ററി സ്‌കൂള്‍ ആരംഭിച്ചു. ശ്രീ. വെങ്കിട്ടരാമയ്യര്‍ ആയിരുന്നു ആദ്യ അധ്യാപകന്‍. 1952-ല്‍ ക്ലാസ് 5ആരംഭിച്ചതോടെ ലോവര്‍ എലിമെന്ററി സ്‌കൂള്‍ പൂര്‍ണ്ണതയിലെത്തി.
1957 ജൂണ്‍ 20-ന് നടവയല്‍ സെന്റ് തോമസ് ഹൈസ്‌കൂള്‍ ആരംഭിച്ചു. ജോര്‍ജ്ജ് ജോസഫ്‌സാറായിരുന്നു പ്രഥമ പ്രധാന അധ്യാപകന്‍. റവ.ഫാ.ടിഷ്യാന്‍ ജോസഫ് CMI പ്രഥമ മാനേജരും. വയനാട്ടിലെ നാലാമത്തെ ഹൈസ്‌കൂള്‍. വയനാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും കുട്ടികള്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനായി നടവയലില്‍ എത്തി. 1958 മുതല്‍ 1969 വരെ റവ. ഫാ. ജോണ്‍ മണ്ണനാല്‍ പ്രധാനാധ്യാപകനായി. തുടര്‍ന്ന് 15 പ്രധാനാദ്ധ്യാപകരും 200-ല്‍ അധികം അധ്യാപക-അനധ്യാപകരും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
2010 ജൂണ്‍ 20-ന് ഹയര്‍സെക്കണ്ടറി ആയി ഉയര്‍ത്തപ്പെട്ടു. റവ. ഫാ. ജെയിംസ് കുന്നത്തേട്ട്, റവ. ഫാ. റോബിന്‍ വടക്കുംചേരി(കോര്‍പ്പറേറ്റ് മാനേജര്‍) എന്നിവരുടെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനമാണ് ഹയര്‍സെക്കണ്ടറി ലഭിക്കുവാന്‍ ഇടയാക്കിയത്. അധ്യാപക രക്ഷാകര്‍ത്തൃസമിതിയും സജീവ പിന്തുണ നല്‍കി. 13-08-2010-ന് പ്രഥമ ബാച്ച് ആരംഭിച്ചു. സയന്‍സ്, ഹ്യൂമാനിറ്റീസ് ഗ്രൂപ്പുകളാണ് ലഭിച്ചത്. 91 കുട്ടികളും 12 അധ്യാപകരും ആദ്യവര്‍ഷംതന്നെ ഉണ്ടായിരുന്നു. ഹെഡ്മാസ്റ്റര്‍ എം.എം.ടോമി പ്രിന്‍സിപ്പലിന്റെചുമതല വഹിച്ചു. ഹൈസ്‌കൂളിന്റെ ആദ്യകെട്ടിടത്തിന്റെ സ്ഥാനത്ത്
പുതിയ ഹയര്‍ സെക്കണ്ടറി കെട്ടിടം നിര്‍മ്മിച്ചു.
2006-2007 വര്‍ഷത്തില്‍ സ്‌കൂളിന്റെ സുവര്‍ണ്ണജൂബിലി ആഘോഷിച്ചു. സ്മാരകമായി ലൈബ്രറിയും റീഡിംഗ്‌റൂമും
നിര്‍മ്മിച്ചു. ഈ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ കലാ - കായിക - ശാസ്ത്ര - ഗണിതശാസ്ത്ര - സാമൂഹ്യശാസ്ത്ര - പ്രവൃത്തി പരിചയമേളകളില്‍ സബ്ജില്ലാ - ജില്ലാ - സംസ്ഥാന - ദേശീയതലങ്ങളില്‍ മികവ് തെളിയിച്ചിട്ടുണ്ട് .
'നീഹാരം', 'നദിക' എന്നീ വാര്‍ഷികപ്പതിപ്പുകള്‍ 2010-11 വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ചു. 2012 ജൂണ്‍ മുതല്‍ 'മഷിത്തണ്ട്' വാര്‍ത്താപത്രിക പ്രസിദ്ധീകരിച്ചു വരുന്നു. 2014-15 വര്‍ഷം S.S.L.C പരീക്ഷ എഴുതിയ 171 കുട്ടികളേയും വിജയിപ്പിച്ച് നൂറ്ശതമാനം വിജയം ആദ്യമായി നാം സ്വന്തമാക്കി.2016-17ല്‍ വിദ്യാലയത്തിന്റെ വജ്ര ജൂബിലി വിവിധ പരിപാടികളോടെ ആഘോഷിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വജ്രജൂബിലി സ്മാരകമായി ഓപ്പണ്‍ സ്റ്റേജ് നിര്‍മ്മിച്ചു. 'ഓര്‍മ്മപ്പച്ച'എന്ന പേരില്‍ സ്മരണിക പുറത്തിറക്കി.
ഇപ്പോള്‍ Arch priest.ജോസ് മേച്ചേരിൽ മാനേജരും,Sr.മിനി അബ്രഹാം പ്രധാന അദ്ധ്യാപികയുമാണ്
ഇരുപത് കുട്ടികളും ഏഴ് അധ്യാപകരുമായി പ്രവര്‍ത്തനം ആരംഭിച്ച ഈ സരസ്വതീക്ഷേത്രത്തില്‍ യു. പി., ഹൈസ്‌കൂള്‍ വിഭാഗങ്ങളിലായി 1012 കുട്ടികള്‍ പഠിക്കുന്നു. 38 അധ്യാപകരും 5 അനധ്യാപകരും സേവനം അനുഷ്ഠിക്കുന്നു. പതിനായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ ഇവിടെനിന്നും പഠനം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ജീവിതത്തിന്റെ വിവിധ രംഗങ്ങളില്‍ ഇവര്‍ പ്രശോഭിക്കുന്നു.
നിലവിൽ വിദ്യാർഥികളുടെ ശാരീരികവും മാനസികവുമായ ഉയർച്ചക്കു വേണ്ടിയും മികച്ച പഠനാന്തരീക്ഷം ലഭ്യമാക്കുന്നതിനു വേണ്ടിയും സ്കൂളിൽ NCC, JRC, SCOUT& GUIDS, LITTLE KITES തുടങ്ങിയ യൂണിറ്റുകളും സജീവമായിട്ടുണ്ട് .
കോവിഡിന്റെ സാഹചര്യത്തിൽ വിദ്യാലയ അന്തരീക്ഷം കുട്ടികൾക്ക് അന്യമാണെങ്കിലും അത്യാധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ട് മുഴുവൻ അധ്യാപകരും കർമ്മ നിരതരായിരിക്കുന്നതിനാൽ കുട്ടികളുടെ സുഖമമായ പഠനം മികച്ച രീതിയിൽ അനായാസം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു. വീട് ഒരു വിദ്യാലയമാക്കിക്കൊണ്ട് എല്ലാ കുട്ടികളും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാകുന്നു.
School Manager
Headmistres
P.T.A President
Important Notices regardingSt. Thomas HS, Nadavayal
~ No Notice to show ~
~ No Events to show ~