അധ്യാപകർ
അനധ്യാപകർ
വിദ്യാർത്ഥികൾ
പെൺകുട്ടികൾ
ആൺകുട്ടികൾ
1976 ജൂൺ 5 ന് മാനന്തവാടി രൂപത മെത്രാൻ മാർ ജേക്കബ് തൂങ്കുഴിയുടെ ആശീർവാദത്തോടെ കൊളവയൽ കൊഴിമൂല കോളനിയിലെ കുറുമൻ മുരവൻ തൻ്റെ വിറക്കുന്ന കൈകളാലെ ദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു.കൊളവയൽ പ്രദേശത്തിൻ്റെ വിദ്യാഭ്യാസ വൈജ്ഞാനിക വളർച്ചയിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ സ്ഥാപനമാണ് ഇത്. വിദ്യാസമ്പന്നരായ പുതു തലമുറകളെ വാർത്തെടുക്കുക എന്ന സ്ഥാപന ലക്ഷ്യം എന്നും ഈ സ്ഥാപനം മുറുകെ പിടിച്ചു.
വയനാട് മുട്ടിൽ ഗ്രാമപഞ്ചായത്തിലെ സെൻറ് ജോർജ് എ .എൽ. പി .സ്കൂൾ ,മാനന്തവാടി രൂപതാ എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിൽ 1976 മുതൽ കൊളവയൽ പ്രദേശത്തെ സാധാരണ പ്രാഥമിക വിദ്യാകേന്ദ്രം ആയി നിലകൊള്ളുന്നു. മാനന്തവാടി രൂപത അധ്യക്ഷൻ മാർ ജേക്കബ് തൂങ്കുഴി പിതാവിന്റെ സാന്നിധ്യത്തിൽ കൊളവ യൽപ്രദേശത്തെ പണിയ വിഭാഗത്തിലെ മൂപ്പനായ കുറുവൻ മുരുവൻ 1976 ജൂൺ 5 ന് ഉദ്ഘാടനം ചെയ്തു.
കൊളവയലിന് സ്വന്തമായി ഒരു സ്കൂൾ എന്ന ആശയം പൊതുവേദികളിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ നാട്ടുകാർ അതിനെ രണ്ടുകയ്യും നീട്ടി സ്വീകരിച്ചു. പരേതനായ കൂർക്ക കാലായിൽ മാണിയുടെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങൾക്ക് വയനാട്ടിലെ രാഷ്ട്രീയ സാമൂഹികരംഗത്ത് രംഗങ്ങളിലുള്ളവരുടെ പിന്തുണ കൂടി ലഭിച്ചതോടെ സ്കൂൾ ആരംഭിക്കാൻ അധികൃതരുടെ അനുമതി ലഭിച്ചു .തങ്ങൾ കണ്ട സ്വപ്നം യാഥാർഥ്യമാക്കാൻ കൈമെയ് മറന്നുള്ള പരിശ്രമങ്ങൾ ആയി പിന്നെ . സ്കൂൾ .നിർമ്മാണത്തിനായി 10 അംഗ കമ്മിറ്റി രൂപീകരിച്ചു.മാണി കൂർക്ക കാലായിൽ ,ഉലഹന്നാൻ മലാന , കുഞ്ഞിരാമൻനായർ , കുഞ്ഞു വർഗീസ് നെല്ലി കുന്നേൽ , ജെയിംസ് മലാന ,ലൂക്കോസ് പാറ പറമ്പിൽ ,കുര്യൻ മനയത്ത്, ആന്റണി തറപ്പു തൊട്ടിയിൽ ,തോമസ് മുതുകുന്നേൽ എന്നിവരായിരുന്നു നിർമ്മാണ കമ്മിറ്റി അംഗങ്ങൾ .ജെയിംസ് മലാനസെക്രട്ടറിയായി പ്രവർത്തിച്ചു . സെന്റ്.ജോർജ് ഇടവക വികാരി ഫാദർ പോൾ പുത്തൻപുരയ്ക്കൽ നിർമാണപ്രവർത്തനങ്ങൾക്ക് സജീവ നേതൃത്വം നൽകി. 1976 ജൂൺ ഒന്നുമുതൽ സ്കൂളിലേക്ക് വിദ്യാർത്ഥി പ്രവേശനം ആരംഭിച്ചു. 46 വർഷം പിന്നിടുമ്പോൾ കാലത്തിനനുസൃതമായ മാറ്റങ്ങൾ വിദ്യാലയത്തിൽ കാണാം.കൊഴിഞ്ഞുപോക്ക് കൊഴിഞ്ഞുപോക്ക് കുറയുകയും കുട്ടികളുടെ എണ്ണം കൂടുകയും ചെയ്യുന്നു.
The School Correspondent
Headmaster/Principal
P.T.A President
Important Notices regardingSt. George ALPS, Kolavayal
~ No Notice to show ~
Important Notices regarding St. George ALPS, Kolavayal
~ No notice to show ~
~ No Notice to show ~
Dec
Dec
Dec