School CKLPS, Manimooly
സി കെ എൽ പി എസ്, മണിമൂളി
IMPORTANT
NOTICE

Statistics

12

അധ്യാപകർ

0

അനധ്യാപകർ

241

വിദ്യാർത്ഥികൾ

120

പെൺകുട്ടികൾ

121

ആൺകുട്ടികൾ

History

 പുതുയുഗപ്പിറവി..........

 

                    മധ്യകേരളത്തിൽ നിന്നും മണ്ണ് തേടി മലബാറിലെത്തി, പ്രകൃതിരമണീയമായ നീലഗിരിയുടെ താഴ് വാരത്ത് നമ്മുടെ പൂർവ്വികർ കണ്ടെത്തിയ സ്വപ്ന ഭൂമിയാണ് മണിമൂളി. മണ്ണിനോട് മല്ലടിച്ച് നിരന്തരമായ കഠിനാധ്വാനത്തിലൂടെ ജീവിത വിജയം കൈവരിച്ച ഒരുകൂട്ടം സ്ഥിരോത്സാഹികളുടെ വിജയകരമായ ജീവചരിത്രമാണ് മണിമൂളിയുടെ ചരിത്രം.

                     നിലമ്പൂർ കോവിലകത്തെ പ്രഭാകരൻ തമ്പാനിൽ നിന്നും കുറിച്ചിത്താനത്ത് ,പഴയിടത്ത് മനക്കൽ ദാമോദരൻ നമ്പൂതിരി യ്ക്ക് ചാർത്തിക്കിട്ടിയ സ്ഥലമായിരുന്നു ഇന്ന് പള്ളിയും സ്കൂൾ സ്ഥിതിചെയ്യുന്ന , ,"മുന്നൂറ്"എന്ന പേരിലും കൂടി അറിയപ്പെടുന്ന ഈ പ്രദേശം.ഇവിടേയ്‍ക്കാണ് മണ്ണിൽ പൊന്നുവിളയിക്കാൻ നമ്മുടെ പൂർവികർ എത്തിയത്. ഒട്ടേറെ പ്രശ്നങ്ങൾ അവർക്ക് നേരിടേണ്ടി വന്നു. കുടിയേറ്റക്കാരുടെ ജീവിതാഭിലാഷങ്ങളിൽ പ്രഥമസ്ഥാനം ദേവാലയത്തിൽ ആയിരുന്നപ്പോൾ , അതിനോട് ചേർത്തു വെച്ച സ്വപ്നമായിരുന്നു ഒരു വിദ്യാലയം എന്നത്.കുടിയേറ്റക്കാറ്‍ക്ക് വേണ്ടി വളരെയധികം ത്യാഗങ്ങൾ സഹിച്ച ഫാ. ജോസഫ് പഴയപറമ്പിൽ ഒരു വിദ്യാലയത്തിന്റെ സ്ഥാപനത്തിനായി മുന്നിട്ടിറങ്ങി ശ്രീ ചിറയിൽ ജോസഫ് ആയിരുന്നു അദ്ദേഹത്തിന്റെ പ്രധാന സഹായി .

 

                      അങ്ങനെ1954ൽ ക്രൈസ്‍റ്റ് കിംഗ് ലോവർ പ്രൈമറി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.ശ്രീ.ആൽബ‍ട്ട് റൊവാരിയായിരുന്നു പ്രഥമാധ്യാപകൻ. 1955 ഡിസംബർ 17 ഇവിടത്തെ കുടിയേറ്റക്കാർക്ക് എതിരായി വിധി ഉണ്ടായപ്പോൾ റവ.ഫാ. ലിയാണ്ടറിന്റെയും, ശ്രീ. വാലുമണ്ണേൽ ഔസേപ്പിന്റെയും അവസരോചിതമായ ഇടപെടലുകളും സഹായ മനോഭാവവും അതിനെ പ്രതിരോധിക്കാൻ ഈ ജനതയെ സഹായിച്ചു.ഇതാണ് ക്രിസ്‍തുരാ൩ജാ ഫെറോന ദേവാലയത്തിന്റയും ഈ സരസ്വതീ ക്ഷ്രേത്രത്തിന്റെയും അടിത്തറ പാകിയത്.

                     26 /6 /1950ൽ നമ്മുടെ സ്കൂൾ മാനന്തവാടി രൂപതയുടെ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ ആയി. ഇപ്പോൾ ഈ സ്ഥാപനത്തിൻറെ രക്ഷാധികാരി അഭിവന്ദ്യ ബിഷപ്പ് മാർ ജോസ് പൊരുന്നേടവും, കോർപ്പറേറ്റ് മാനേജർ റവ. ഫാ. സിജോ ഇളംകുന്നപ്പുഴയുമാണ്. റവ.ഫാ. ബെന്നി മുതിരക്കാലായിൽ ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജരായും, റവ.ഫാ.ജെറിൻ പൊയ്കയിൽ അസിസ്റ്റൻറ് മാനേജരായും പ്രവർത്തിക്കുന്നു.

Read Full
History

Our Management


Fr. BENNY MUTHIRAKALAYIL

The School Correspondent


Ms. TAJ THOMAS V

Headmistress


Mr. Wilson Joseph

P.T.A President

Notice Board

Important Notices regardingCKLPS, Manimooly

Notice Board

~ No Notice to show ~

Notice Board

Important Notices regarding CKLPS, Manimooly

~ No notice to show ~

~ No Notice to show ~

Upcoming Events

Event

01

Nov

Kerala Piravi - 2025 November 01
Copyright © 2021 CKLPS, Manimooly.
Powered by Corehub Solutions