x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
School CKLPS, Manimooly
സി കെ എൽ പി എസ്, മണിമൂളി

History

 പുതുയുഗപ്പിറവി...........

                    മധ്യകേരളത്തിൽ നിന്നും മണ്ണ് തേടി മലബാറിലെത്തി, പ്രകൃതിരമണീയമായ നീലഗിരിയുടെ താഴ് വാരത്ത് നമ്മുടെ പൂർവ്വികർ കണ്ടെത്തിയ സ്വപ്ന ഭൂമിയാണ് മണിമൂളി. മണ്ണിനോട് മല്ലടിച്ച് നിരന്തരമായ കഠിനാധ്വാനത്തിലൂടെ ജീവിത വിജയം കൈവരിച്ച ഒരുകൂട്ടം സ്ഥിരോത്സാഹികളുടെ വിജയകരമായ ജീവചരിത്രമാണ് മണിമൂളിയുടെ ചരിത്രം.

                     നിലമ്പൂർ കോവിലകത്തെ പ്രഭാകരൻ തമ്പാനിൽ നിന്നും കുറിച്ചിത്താനത്ത് ,പഴയിടത്ത് മനക്കൽ ദാമോദരൻ നമ്പൂതിരി യ്ക്ക് ചാർത്തിക്കിട്ടിയ സ്ഥലമായിരുന്നു ഇന്ന് പള്ളിയും സ്കൂൾ സ്ഥിതിചെയ്യുന്ന , ,"മുന്നൂറ്"എന്ന പേരിലും കൂടി അറിയപ്പെടുന്ന ഈ പ്രദേശം.ഇവിടേയ്‍ക്കാണ് മണ്ണിൽ പൊന്നുവിളയിക്കാൻ നമ്മുടെ പൂർവികർ എത്തിയത്. ഒട്ടേറെ പ്രശ്നങ്ങൾ അവർക്ക് നേരിടേണ്ടി വന്നു. കുടിയേറ്റക്കാരുടെ ജീവിതാഭിലാഷങ്ങളിൽ പ്രഥമസ്ഥാനം ദേവാലയത്തിൽ ആയിരുന്നപ്പോൾ , അതിനോട് ചേർത്തു വെച്ച സ്വപ്നമായിരുന്നു ഒരു വിദ്യാലയം എന്നത്.കുടിയേറ്റക്കാറ്‍ക്ക് വേണ്ടി വളരെയധികം ത്യാഗങ്ങൾ സഹിച്ച ഫാ. ജോസഫ് പഴയപറമ്പിൽ ഒരു വിദ്യാലയത്തിന്റെ സ്ഥാപനത്തിനായി മുന്നിട്ടിറങ്ങി ശ്രീ ചിറയിൽ ജോസഫ് ആയിരുന്നു അദ്ദേഹത്തിന്റെ പ്രധാന സഹായി .

 

                      അങ്ങനെ1954ൽ ക്രൈസ്‍റ്റ് കിംഗ് ലോവർ പ്രൈമറി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.ശ്രീ.ആൽബ‍ട്ട് റൊവാരിയായിരുന്നു പ്രഥമാധ്യാപകൻ. 1955 ഡിസംബർ 17 ഇവിടത്തെ കുടിയേറ്റക്കാർക്ക് എതിരായി വിധി ഉണ്ടായപ്പോൾ റവ.ഫാ. ലിയാണ്ടറിന്റെയും, ശ്രീ. വാലുമണ്ണേൽ ഔസേപ്പിന്റെയും അവസരോചിതമായ ഇടപെടലുകളും സഹായ മനോഭാവവും അതിനെ പ്രതിരോധിക്കാൻ ഈ ജനതയെ സഹായിച്ചു.ഇതാണ് ക്രിസ്‍തുരാ൩ജാ ഫെറോന ദേവാലയത്തിന്റയും ഈ സരസ്വതീ ക്ഷ്രേത്രത്തിന്റെയും അടിത്തറ പാകിയത്.

                     26 /6 /1950ൽ നമ്മുടെ സ്കൂൾ മാനന്തവാടി രൂപതയുടെ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ ആയി. ഇപ്പോൾ ഈ സ്ഥാപനത്തിൻറെ രക്ഷാധികാരി അഭിവന്ദ്യ ബിഷപ്പ് മാർ ജോസ് പൊരുന്നേടവും, കോർപ്പറേറ്റ് മാനേജർ റവ. ഫാ. സിജോ ഇളംകുന്നപ്പുഴയുമാണ്. റവ.ഫാ. തോമസ് മണകുന്നേൽ ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജരായും, റവ.ഫാ. അരുണ്‍ മഠത്തിൽ പറമ്പിൽ അസിസ്‍റ്റന്റ് മാനേജരായും പ്രവർത്തിക്കുന്നു.

സ്ഥാപിതം 1954
സ്കൂൾ കോഡ്48421
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
ആൺകുട്ടികൾ144
പെൺകുട്ടികൾ134
ആകെ വിദ്യാർത്ഥികൾ278
ആകെ അധ്യാപകർ12
മാനേജർFr. BENNY MUTHIRAKALAYIL
പ്രധാന അദ്ധ്യാപകൻMs. TAJ THOMAS V
പി.ടി.ഏ. പ്രസിഡണ്ട്Mr. Binny Thomas Kachamkodath
Schoolwikihttps://schoolwiki.in/%E0%B4%B8%E0%B4%BF.%E0%B4%95%E0%B5%86.%E0%B4%8E%E0%B5%BD.%E0%B4%AA%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AE%E0%B4%A3%E0%B4%BF%E0%B4%AE%E0%B5%82%E0%B4%B3%E0%B4%BF
Copyright © 2021 CKLPS, Manimooly.
Powered by Corehub Solutions