വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ കല്ലോടി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് സെന്റ് ജോസഫ്‌സ് യു പി സ്കൂൾ കല്ലോടി . ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി ഉൾപ്പെടെ 380 ആൺ കുട്ടികളും 392 പെൺകുട്ടികളും അടക്കം 772 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
Statistics
29
അധ്യാപകർ
1
അനധ്യാപകർ
772
വിദ്യാർത്ഥികൾ
392
പെൺകുട്ടികൾ
380
ആൺകുട്ടികൾ
History
75 വിദ്യാർത്ഥികളും ഒരു അധ്യാപകനുമായി കല്ലോടിയിലെ സാംസ്‌കാരിക നായകനായിരുന്ന ശ്രീ. കുഞ്ഞിരാമൻ നായരുടെ ശ്രമഫലമായി “എടച്ചന എയ്ഡഡ് എലിമെന്ററി സ്കൂൾ“ എന്ന പേരിൽ 1948 ജൂൺ 1ന് പ്രവർത്തനം ആരംഭിച്ചു. കല്ലോടി ഇടവക വികാരി ഫാ.തോമസ് കളത്തിൽ എസ്.ജെ. യുടെ നേതൃത്വത്തിൽ ഏറ്റെടുക്കുകയും സെന്റ് ജോസഫ്‌സ് സ്കൂൾ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. ഇന്ന് മാനന്തവാടി രൂപത മെത്രാൻ മാർ.ജോസ് പൊരുന്നേടം രക്ഷാധികാരിയും റവ.ഫാ.സിജോ ഇളംകുന്നപ്പുഴ മാനേജരുമായുള്ള കോർപറേറ്റ് വിദ്യാഭ്യാസ എജൻസിയുടെ കിഴിൽ പ്രവർത്തിച്ചു വരുന്നു.
നീണ്ട 74 വർഷങ്ങൾ പിന്നിടുമ്പോൾ...
ആയിരങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് കല്ലോടിയുടെ തിലകക്കുറിയായി ശോഭിക്കുന്ന ഈ വിദ്യാലയത്തിന്റെ മാനേജർ റവ.ഫാ. ബിജു മാവറ, ഹെഡ്മാസ്റ്റർ ശ്രീ സജി ജോൺ എന്നിവരോടൊപ്പം 30 അധ്യാപകരും ഒരു അനധ്യാപകനും പ്രവർത്തിക്കുന്നു. ഇവിടെ 772 കുട്ടികൾ ഈ വർഷം വിദ്യ അഭ്യസിക്കുന്നു. ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിലായി 24 ഡിവിഷനുകൾ ഉണ്ട്. LKG,UKG, സമാന്തര ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ,കമ്പ്യൂട്ടർ പഠന സൗകര്യം,നൃത്ത കായിക പരിശീലനം,കരാട്ടെ,കൌൺസിലിംഗ് എന്നിവ പഠന,പഠ്യേതര രംഗത്ത് മികവ് പുലർത്താൻ സഹായകമാവുന്നു.