School Nirmala HS, Kabanigiri
നിർമ്മല ഹൈസ്കൂള്‍ കബനിഗിരി, കബനിഗിരി
IMPORTANT
NOTICE

Statistics

14

അധ്യാപകർ

4

അനധ്യാപകർ

255

വിദ്യാർത്ഥികൾ

132

പെൺകുട്ടികൾ

123

ആൺകുട്ടികൾ

History

കേരളത്തിന്റെ വടക്കുകിഴക്കൻ അതിർത്തിയായി കബനീനദി ചിലപ്പോഴൊക്കെ വേദനിപ്പിച്ചും ചിലപ്പോഴൊക്കെ ആക്രോശിച്ചും വെള്ളം തരാതെ കുറുമ്പുകാട്ടിയും പുൽപ്പള്ളി മേഖലയ്ക്ക് ഒരു പൊന്നരഞ്ഞാണമായി കാവേരിയിൽ ലയിക്കാൻ വെമ്പൽ കൊള്ളുന്നു. കബനിനദീതീരത്തെ മരക്കടവ്-കബനിഗിരി പ്രദേശത്തിന്റെ അക്ഷരാലയമാണ് നിര്‍മലഹൈസ്ക്കൂള്‍.മണ്ണിനോടും മലമ്പനിയോടും കാട്ടുമൃഗങ്ങളോടും മല്ലിട്ട് ജീവിച്ചിരുന്ന നമ്മുടെ പൂർവ്വികർക്ക് തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസ സ്വപ്നം സാക്ഷാത്കരിക്കാനുണ്ടായിരുന്ന ആഗ്രഹത്തിന്റെ സഫലീകരണമെന്നോണം 1975-ൽ ബഹുമാനപ്പെട്ട ജോസ് കുളിരാനിയച്ചന്റെ നേതൃത്വത്തിൽ സെന്റ്മേരിസ് യു പി സ്കൂൾ സ്ഥാപിതമായി.പിന്നീട് വന്ന വർഷങ്ങളിൽ ഹൈസ്കൂൾ ആരംഭിക്കാനുള്ള ശ്രമം നടന്നു. ബഹുമാനപ്പെട്ട ഫാദർ വിൻസന്റ് താമരശ്ശേരിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ പരിശ്രമഫലമായി 1982 ജൂൺ‌ മാസമാണ് ഈ വിദ്യാലയം സ്ഥാപിതമായത്.

ബഹു.ഫാ.വിൻസന്റ് താമരശ്ശേരിയെ കൂടാതെ ശ്രീ ജോസഫ് നരിവേലിൽ ,ശ്രീ നെല്ലക്കൽ തോമസ്,പരേതനായ ശ്രീ ഏറത്ത് മത്തായി,പരേതനായ ശ്രീ ജോസഫ് പാറയ്ക്കൽ എന്നിവരുടെ നേതൃത്വത്തിൽ ഇപ്പോഴുള്ള കെട്ടിടം നിർമ്മിച്ചു. അച്ചന്റെ ത്യാഗോജ്ജ്വലമായ പ്രവർത്തനവും ക്രാന്തദർശിത്വവും ദീർഘവീക്ഷണവും കെട്ടിടനിർമ്മാണ ശൈലിയിൽ മാത്രമല്ല സ്കൂളിന്റെ അനുദിന പ്രവർത്തനങ്ങളിലും ദർശിക്കാനായി.1982 ജൂൺ ഒന്നാം തീയതി മുള്ളൻകൊല്ലി സെന്റ്തോമസ് യു പി സ്കൂൾ അധ്യാപകനായിരുന്ന ബഹുമാനപ്പെട്ട വി.എസ്.ചാക്കോ സാറിന്റെ നേതൃത്വത്തിൽ നിർമ്മല ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു.അന്ന് ആറ് അദ്ധ്യാപകരും,രണ്ട് അനദ്ധ്യാപകരുമായി തുടങ്ങിയ സ്ഥാപനം ഇന്ന് പതിനാല് അദ്ധ്യാപകരും, നാല് അനദ്ധ്യാപകരും,മുന്നൂറ് കുട്ടികളുമായി,കബനിഗിരിയുടെ വിദ്യാദീപമായി നിലകൊള്ളുന്നു.

നൂറ് ശതമാനം റിസൾട്ടുമായി ആദ്യSSLC ബാച്ചും 2018,2020ബാച്ചും പുറത്തിറങ്ങി.2009-ൽ ഈ വിദ്യാലയത്തിൽ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ ആരംഭിച്ചു.ഇപ്പോൾ 8,9,10 ക്ലാസുകളിൽ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകളുമുണ്ട്.2012-ൽ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം ബാച്ച് 100% വിജയത്തോടു കൂടിയാണ് പുറത്തിറങ്ങിയത്.നാളിതുവരെ ഇംഗ്ലീഷ് മീഡിയം ബാച്ചുകളിലെ ഒരു കുട്ടിപോലും പരാജയപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്.കഴിഞ്ഞ എല്ലാ വർഷങ്ങളിലും 90 ശതമാനത്തിനു മുകളിൽ വിജയം നിലനിർത്തിക്കൊണ്ട് വയനാട് ജില്ലയിലെ വിദ്യാഭ്യാസരംഗത്ത് ഉന്നത നിലവാരം പുലർത്തുന്ന വിദ്യാപീഠമായി നിലനിൽക്കാൻ കഴിഞ്ഞു എന്നു മാത്രമല്ല സംസ്ഥാന-ദേശീയ തലത്തിൽ ശ്രദ്ധ ആകർഷിക്കാനും വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്.

 
സ്‌കൂളിന്റെ ഭൗതികസൗകര്യങ്ങൾ


മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന്റെ മുൻഭാഗത്തുള്ള വിശാലമായ ഫുട്ബോൾ ഗ്രൗണ്ട്, ഫുട്ബോൾ ഗ്രൗണ്ടിനോട് ചേർന്ന് ബാസ്കറ്റ്ബോൾ ഗ്രൗണ്ട്, ഇവ ഭംഗിയായി ഒരുക്കിയിട്ടുണ്ട്. വിശാലമായ കളിസ്ഥലങ്ങളും ഹരിതാഭയാർന്ന വൃക്ഷങ്ങളും ഔഷധസസ്യങ്ങളും വിദ്യാലയത്തിലെ മനോഹാരിത വർദ്ധിപ്പിക്കുന്നു. വിദ്യാർത്ഥികൾ ഉല്ലാസ സമയം തണൽമരത്തിനു ചുവട്ടിൽ അണിനിരക്കുന്നത് വിദ്യാലയത്തിന്റെ പതിവുകാഴ്ചയാണ്.ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുണ്ട്.

1988 സുൽത്താൻബത്തേരി എം.എൽ.എ ശ്രീ.കൃഷ്ണ പ്രസാദ് അദ്ദേഹത്തിന്റെ നിയോജകമണ്ഡലത്തിൽ രണ്ടു വിദ്യാലയങ്ങളിൽ മൾട്ടി മീഡിയ ലാബ് അനുവദിക്കുകയുണ്ടായി. അതിലൊന്ന് നിർമ്മല ഹൈസ്കൂൾ കബനിഗിരി ആയിരുന്നു. ജില്ലയിലെ തന്നെ ഏറ്റവും ചിട്ടയായി ക്രമീകരിക്കപ്പെട്ട മൾ‌ട്ടിമീഡിയ ക്ലാസ‌്മുറിയാണ്‌ നിർ‌‌മ്മലയുടെ ഒരു പ്രത്യേകത. ആധുനിക സജ്ജീകരണങ്ങളോടെയുള്ള മൾട്ടി മീഡിയ ലാബ്, ഹൈടെക് ക്ലാസ് റൂം, സയന്‍സ് ലാബ്, ലൈബ്രറി എന്നിവ കാലാനുസൃതമായി നവീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. വിശാലമായ ഒരു കമ്പ്യൂട്ടർ‌ ലാബും സജ്ജമാക്കിയിട്ടുണ്ട്.ലാബിൽ‌ 20 ഓളം കമ്പ്യൂട്ടറുകളുണ്ട്. വിദ്യാലയം ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി ഇപ്പോൾ എല്ലാ ക്ലാസ്സുമുറികളും സ്മാർട്ട് ക്ലാസ്സുമുറികളാക്കിയിട്ടുണ്ട്. 2020ല്‍ സയന്‍സ് ലാബ് കൂടുതല്‍ സൗകര്യങ്ങളോടെ സജ്ജമാക്കി.നിര്‍മല വിദ്യാലയാങ്കണം ടൈല്‍ വിരിച്ച് കൂടുതല്‍ ആകര്‍ഷകമാക്കി.ഓഫീസ് മുറിയുടെ നവീകരണവും പൂര്‍ത്തിയാക്കി.

വിദ്യാർത്ഥികൾക്ക് യാത്രയ്ക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ശുചിത്വമുള്ള കഞ്ഞിപ്പുര, ഓപ്പൺ സ്റ്റേജ് ,ശുചിമുറികൾ എന്നിവ വൃത്തിയായി ആവശ്യാനുസരണം നവീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഏകദേശം മൂവായിരത്തോളം പുസ്തകങ്ങളുള്ള വിശാലമായ ഒരു ലൈബ്രറി നിർമലയുടെ മുതൽകൂട്ടാണ്. വിദ്യാലയത്തോട് ചേർന്നുള്ള തോട്ടത്തിൽ ബൃഹത്തായ പച്ചക്കറി കൃഷി നടത്തിവരുന്നു.

പഠന-പാഠ്യേതര പ്രവർത്തനങ്ങൾ
കൊടിയ വേനലിലും, കബനിയുടെ ഓളങ്ങൾ ഏററുവാങ്ങി പുഴയോരത്തെ പൂമരം പോലെ, സമൂഹത്തിന് നേർക്കാഴ്ചയായി കബനിഗിരി നിർമ്മല നാലു പതിറ്റാണ്ട് പിന്നിടുകയാണ്. വിദ്യാർത്ഥികളുടെ സർവതോന്മുഖമായ കഴിവുകളെ പ്രോൽസാഹിപ്പിക്കുന്ന നിർമ്മല ഹൈസ്കൂൾ സാഹിത്യ മേഖലകളിലും മികവ് പ്രകടിപ്പിക്കുന്നു.സ്കൂൾ ജില്ലാ സംസ്ഥാന തലങ്ങളിൽ മികച്ച സാഹിത്യ പ്രതിഭകളെ ഈ സ്ഥാപനം സംഭാവന ചെയ്തിട്ടുണ്ട്.സംഗീത-സാഹിത്യ-ചിത്രരചന മേഖലകളിൽ കഴിവ് തെളിയിച്ച മിഥുല, രേഷ്മ, ‍മനു,നിർമൽ ജോസഫ്, അരുൺ, ആതിര, റ്റിനു, ശിശിര, മെർലിൻ, ജയേഷ്, വിനീഷ്, അഖിൽ, രാജേഷ്,ആഷ്‌ലി ജോർജ്,ഡോൺ ജോസ് മാത്യു എന്നിവർ ഇതിനുദാഹരണമാണ്.

സ്കൂൾ അസംബ്ലി

തിങ്കൾ, ബുധൻ, വെള്ളി എന്നീ മൂന്നു ദിവസങ്ങളിൽ അസംബ്ലി നടത്തി വരുന്നു. അസംബ്ലിയിൽ പ്രാർത്ഥന, പ്രതിജ്ഞ, ബുക്ക് റിവ്യൂ, തോട്ട് ഓഫ് ദി ഡേ, വാർത്ത വായന, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ ഓരോ ക്ലാസ്സും അവതരിപ്പിക്കുന്നു.അതുപോലെ ഓരോ ക്ലാസ്സിലെയും മുഴുവൻ കുട്ടികളും മാറി മാറി അവതരിപ്പിക്കുന്നു.ഇത് കുട്ടികൾക്ക് ആത്മവിശ്വാസം നല്കുകയും കുട്ടികളെ അഭിമുഖീകരിക്കാനുള്ള ഭയവും മാറ്റുന്നു.

ദിനാചരണങ്ങള്‍


അദ്ധ്യയന വർഷാരംഭം പരിസ്ഥിതി ദിനാഘോഷത്തോടെ ദിനാചരണങ്ങൾ ആരംഭിക്കുന്നു.തുടർന്ന് വരുന്ന എല്ലാ പ്രധാന ദിനങ്ങളും ആചരിച്ചുവരുന്നു. അസംബ്ലിയിൽ ദിനാചരണ പ്രാധാന്യം സന്ദേശം, പാട്ട് എന്നിവ കുട്ടികൾ തന്നെ തയ്യാറാക്കി അവതരിപ്പിക്കുന്നു.ഓരോ ദിനാചരണവുമായി ബന്ധപ്പെട്ട ഓഡിയോ, വീഡിയോ, ഫിലിം ഡോക്യുമെന്ററി എന്നിവ സ്മാർട്ട് ക്ലാസ്സ് റൂമിൽ ക്രമീകരിച്ച് കുട്ടികളെ കൂടുതൽ ബോധവാന്മാരാക്കുമ്പോൾ ഓരോ ദിനാചരണങ്ങളെയുംകുറിച്ച് കുട്ടികൾക്ക് വേണ്ടത്ര അറിവ് ലഭിക്കുന്നു.

SSLC പഠനക്യാമ്പ്


ഗുണനിലവാരമുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് നല്കി 100% വിജയത്തിലേക്കെത്തിക്കാൻ ജനുവരി മാസം തന്നെ വിദ്യാർത്ഥികൾക്ക് പഠനക്യാമ്പ് ആരംഭിക്കുന്നു. രാവിലെ 8മണി മുതൽ വൈകുന്നേരം 5.30 വരെ കുട്ടികൾ അധ്യാപകരുടെ മേൽനോട്ടത്തിൽ പഠിക്കുന്നു. അവരുടെ മാതാപിതാക്കൾ ഓരോ ദിവസത്തെയും ഭക്ഷണം തയ്യാറാക്കി കുട്ടികൾക്ക് യഥാസമയം നല്കുകയും ചെയ്യുന്നു.

2019-21 വര്‍ഷം വിദ്യാലയത്തെ നയിച്ച സിസ്റ്റര്‍ ലിന്‍സി(സിസ്റ്റര്‍ മോളി.പി.സി)സ്ഥലം മാറിപ്പോയതിനു ശേഷം ശ്രീ.എന്‍.യു.ടോമി സാര്‍ 2021 ജൂണ്‍ 1 ന് വിദ്യാലയസാരഥ്യം ഏറ്റെടുത്തു.

Read Full
History

Our Management


Fr. Johny Kallupura

The School Correspondent


Mrs. Jawuiline K J

Headmaster


Mr. Sebastian Aresseril

P.T.A President

Notice Board

Important Notices regardingNirmala HS, Kabanigiri

Notice Board

~ No Notice to show ~

Notice Board

Important Notices regarding Nirmala HS, Kabanigiri

~ No notice to show ~

~ No Notice to show ~

Upcoming Events

Event

15

Sep

Onam- September 15
Event

16

Sep

World Ozone Day- September 16
Event

02

Oct

Gandhi Jayanti- October 2
Copyright © 2021 Nirmala HS, Kabanigiri.
Powered by Corehub Solutions