അധ്യാപകർ
അനധ്യാപകർ
വിദ്യാർത്ഥികൾ
പെൺകുട്ടികൾ
ആൺകുട്ടികൾ
വയനാട് ജില്ലയിൽ വേങ്ങപ്പള്ളി പഞ്ചായത്തിൽ മാടക്കുന്ന് എന്ന ഗ്രാമത്തിൽ കോട്ടത്തറ തരിയോട് പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന പ്രകൃതിരമണീയമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സരസ്വതി ക്ഷേത്രം ആണ് കോട്ടത്തറ സെന്റ് ആന്റണീസ് യുപി സ്കൂൾ. 1957ൽ ഫാദർ ഹെഡ് റിയാൻ ഏകാധ്യാപക വിദ്യാലയം ആയി തുടങ്ങിയ ഈ സ്ഥാപനം ഇന്ന് മാനന്തവാടി കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു. ഇന്ന് ഈ സ്ഥാപനത്തിൽ 109 കുട്ടികൾ വിദ്യ അഭ്യസിക്കുന്നു. 70കുട്ടികൾ ട്രൈബൽ വിഭാഗത്തിൽപ്പെട്ടവരാണ്. ശ്രീമതി.ജിജി ജോസ് 2022-23 മുതൽ ഈ സ്ഥാപനത്തിന്റെ സാരഥ്യം ഭംഗിയായി നിർവഹിച്ചു വരുന്നു. പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം മികവു പുലർത്തുന്നു. ശ്രേഷ്ഠ ഹരിതവിദ്യാലയ പുരസ്കാരം, വനമിത്ര പുരസ്കാരം, ജൈവവൈവിധ്യ അവാർഡ്, വിദ്യാരംഗം മികച്ച വിദ്യാലയ പുരസ്കാരം, പഞ്ചായത്ത് മികച്ച ശുചിത്വ വിദ്യാലയം, ന്യൂമാറ്റ്സ് ഉപജില്ല അവാർഡ്, സംസ്കൃത സ്കോളർഷിപ്പ്, സുഗമ ഹിന്ദി സ്കോളർഷിപ്പ്,യു എസ്എസ്, എന്നിങ്ങനെ സ്കൂൾ മികച്ച പ്രകടനം വർഷങ്ങളായി കാഴ്ചവയ്ക്കുന്നു. ഈ നിലയിൽ ഇതിനെ എത്തിക്കാൻ വേണ്ടി അധ്വാനിച്ച ധാരാളം വ്യക്തികൾ ഉണ്ട്. എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു.
School Manager
Headmistres
P.T.A President
Important Notices regarding St. Antony's UPS, Kottathara
~ No Notice to show ~