അധ്യാപകർ
അനധ്യാപകർ
വിദ്യാർത്ഥികൾ
പെൺകുട്ടികൾ
ആൺകുട്ടികൾ
കൊട്ടിയൂർ ഐ ജെ എം ഹയർ സെക്കൻഡറി സ്കൂൾ തന്റെ സുവർണ്ണ താളുകളിൽ ഇന്നലെയുടെ മുദ്രകൾ പതിപ്പിച്ച ഓർമ്മകൾ പങ്കിടുമ്പോൾ, ചരിത്ര വഴികളും പ്രതീക്ഷയുടെ വർണ്ണരാജികളും ഇന്നിന്റെ ജനത്തിന് നാളെയുടെ പ്രതീക്ഷകൾക്ക് മുന്നിൽ സുവർണലിപികളായി മാറട്ടെ.1950 -60 കാലഘട്ടത്തിൽ ധൈര്യം മാത്രം കൈമുതലാക്കി കൊട്ടിയൂർ പ്രദേശത്ത് കുടിയേറിപ്പാർത്തവർക്ക് കൊട്ടിയൂരിന്റെ അതിർത്തി മേഖലകളിൽ എൽ.പി, യു.പി സ്കൂളുകൾ സ്ഥാപിതമാക്കുവാൻ കഴിഞ്ഞു. എന്നാൽ ഒരു ഹൈസ്കൂൾ അത്യാവശ്യഘടകം ആയിരുന്നു. അതിനായി1975 മാർച്ച് 2ന് ബഹു. ഫാദർ തോമസ് മണ്ണൂർ കൊട്ടിയൂർ പള്ളിവക സ്കൂൾ സ്ഥാപിക്കുന്നതിന് യോഗം കൂടുകയും മാനന്തവാടി ബിഷപ്പിൽ നിന്നും അനുമതി നേടുകയും ചെയ്തു.
1976 മെയ് 16ന് അന്നത്തെ നിയമസഭാ സ്പീക്കറായിരുന്ന ശ്രീ. റ്റി.എസ് ജോൺ അഭിവന്ദ്യ പിതാവായിരുന്ന റൈറ്റ് റവ. മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളി, റൈറ്റ് റവ. ജേക്കബ് തൂങ്കുഴി തുടങ്ങിയവരുടെ മഹനീയ സാന്നിദ്ധ്യത്തിൽ നിലവിളക്ക് തെളിയിച്ച് പ്രവർത്തനം തുടങ്ങി. 1976 ജൂൺ1 ന് ആദ്യ അഡ്മിഷൻ നൽകിക്കൊണ്ട് റവ. സിസ്റ്റർ ലിറ്റിൽ ഫ്ലവർ എസ്. എച്ച്. പ്രഥമ പ്രധാന അധ്യാപികയായി.തുടക്കത്തിൽ 5 ഡിവിഷനുകളിൽ മാത്രമായി 199 വിദ്യാർത്ഥികളും 8 അധ്യാപകരുമായി തുടങ്ങിയ ഹൈസ്കൂൾ ഇന്ന് ഹയർസെക്കൻഡറി അടക്കം നിരവധി ഡിവിഷനുകളും, അധ്യാപകരും, അനദ്ധ്യാപകരുമായി കുടിയേറ്റത്തിന്റെ ചരിത്രത്തിന് മാറ്റുകൂട്ടുന്നു.
1980 ൽ മാനന്തവാടി രൂപതയ്ക്കുള്ളിൽ കോർപ്പറേറ്റ് മാനേജ്മെന്റ് നിലവിൽ വന്നപ്പോൾ ഈ സ്കൂളും അതിലൊന്നായി ഇടംനേടി. റവ. ഫാദർ തോമസ് മൂലക്കുന്നേൽ പ്രഥമ കോർപ്പറേറ്റ് മാനേജർ ആവുകയും ചെയ്തു. തുടർന്നുള്ള മാനേജർമാരും സ്കൂളിന്റെ എല്ലാവിധ പ്രവർത്തന മേഖലകളിലും നിസ്വാർത്ഥ സേവനം നടത്തി.2000 നവംബർ 11ന് ഇന്നത്തെ അഭിവന്ദ്യ തലശ്ശേരി അതിരൂപതാ ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട് ഹയർസെക്കൻഡറി സ്കൂളിന്റെ ശിലാസ്ഥാപനം നടത്തി. സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം മാർ ഇമ്മാനുവേൽ പോത്തനാമൂഴിയും നിർവഹിച്ചു.പ്രഥമ പ്രിൻസിപ്പൽ കെ സി ദേവസ്യ യുടെ നേതൃത്വത്തിൽ ഹയർസെക്കൻഡറി വിഭാഗം രണ്ട് സയൻസ് ബാച്ചും ഒരു കോമേഴ്സ് ബാച്ചുമായി പ്രവർത്തനമാരംഭിച്ചു.2011ൽ ഒരു ഹ്യുമാനിറ്റീസ് ബാച്ചും കൂട്ടിച്ചേർക്കപ്പെട്ടു.ശ്രീ. കെ സി ദേവസ്യ 2008ൽ വിരമിച്ചതിനുശേഷം ശ്രീമതി മരിയ പൗളിൻ സ്കൂളിന്റെ പ്രിൻസിപ്പലായി ചുമതലയേറ്റു. തുടർന്ന് 2009ൽ മരിയ പൗളിൻ സ്ഥലം മാറി പോവുകയും ശ്രീ.പി റ്റി ജോർജ് പ്രിൻസിപ്പലായി നിയമിതനാകുകയും ചെയ്തു.2011ൽ ശ്രീ. മാർട്ടിൻ എൻ പി പ്രിൻസിപ്പലായി സേവനമനുഷ്ഠിക്കുകയും2012ൽ സ്ഥലം മാറിപ്പോകുകയും തുടർന്ന് 2012ൽ ശ്രീ.രാജു ജോസഫ് സി പ്രിൻസിപ്പലായി നിയമിതനാവുകയും ചെയ്തു. 2018ൽ രാജു ജോസഫ് സ്ഥലം മാറി പോവുകയും ശ്രീ.ബ്രിജേഷ് ബാബു എ വി പ്രിൻസിപ്പലായി ചുമതലയേൽക്കുകയും ചെയതു .2021 മുതൽ ശ്രീ എം . എ . മാത്യു പ്രിൻസിപ്പൾ ആയി സേവനം അനുഷ്ഠിച്ചു .2024 ഇൽ എം . യൂ . തോമസ് പുതിയ പ്രിൻസിപ്പൾ ആയി ചുമതല ഏറ്റെടുക്കുകയും നിലവിൽ സേവനമനുഷ്ഠിക്കുകയും ചെയ്യുന്നു.
2002ൽ ഹയർസെക്കൻഡറി ആദ്യബാച്ച് 83 ശതമാനം വിജയം കൈവരിച്ചു. പിന്നീട് ഇന്നോളം 99% 100% വിജയം ഉറപ്പിച്ചുകൊണ്ട് ജൈത്രയാത്ര തുടരുകയാണ് ഈ വിദ്യാലയം. 2011- 12 അധ്യയനവർഷത്തിൽ രണ്ട് വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടുകയും തുടർന്ന് എല്ലാ വർഷങ്ങളിലും എ പ്ലസു കളുടെ എണ്ണം മെച്ചപ്പെടുത്താനും സ്കൂളിന് സാധിച്ചു. 2013ൽ 15 വിദ്യാർഥികൾ 2015 ൽ 30 വിദ്യാർത്ഥികൾ തുടങ്ങി 2024 ൽ 44 വിദ്യാർത്ഥികൾ വരെ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിക്കൊണ്ട് മലയോര മേഖലയുടെ അഭിമാനമായ ഐ ജെ എം എച്ച് എസ് എസിന്റെ യശസ്സ് വാനോളമുയർത്തി.
പാഠ്യ പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ഐ ജെ എം മുന്നിലാണ്. കുട്ടികളിൽ കൂട്ടായ പ്രവർത്തനങ്ങൾ, സേവന തൽപരത, നേതൃത്വപാടവം എന്നിവ വളർത്തുവാൻ നാഷണൽ സർവീസ് സ്കീം 2007- 2008 വർഷം പ്രവർത്തനമാരംഭിച്ചു.2017-2018 അധ്യയന വർഷം സ്കൗട്ട്& ഗൈഡ് യൂണിറ്റും പ്രവർത്തനമാരംഭിച്ചു. കരിയർ ഗൈഡൻസ്, സൗഹൃദ ക്ലബ്ബ് എന്നീ യൂണിറ്റുകൾ കുട്ടികളിലെ സ്വഭാവരൂപീകരണത്തിനും മികച്ച ഉപരിപഠന മേഖലകൾ സ്വായത്തമാക്കി വിജയം നേടുവാനും സഹായിക്കുന്നു. കലോത്സവം, കായികമേള, ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ പ്രവർത്തിപരിചയ ഐ ടി മേള എന്നിവയിൽ വിദ്യാർഥികൾ പങ്കെടുക്കുകയും സംസ്ഥാന തലത്തിൽ എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.കൊട്ടിയൂർ ഇന്ന് അക്ഷരങ്ങൾകൊണ്ടും വിജയശതമാനം കൊണ്ടും മികവിന്റെ കൈത്തിരി കൊളുത്തി അറിവിന്റെ ലോകത്തേക്ക് മുന്നേറ്റത്തിന്റെ വീഥി ഒരുക്കുകയാണ്. കൊട്ടിയൂരിന്റെ തിലകക്കുറിയായി മാറിയ ഈ സരസ്വതീക്ഷേത്രം ഉത്തരോത്തരം വളർന്ന് മലയോര മേഖലയ്ക്ക് വീണ്ടും വെളിച്ചം വീശട്ടെ.
The School Correspondent
Principal
P.T.A President
Important Notices regardingIJMHSS, Kottiyoor
Aug
Jul
Important Notices regarding IJMHSS, Kottiyoor
~ No notice to show ~
ഐ . ജെ . എം . ഹൈയർ സെക്കന്ററി സ്കൂളിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ തീരുമാനങ്ങൾ എടുക്കുന്നതിനായി പ്രഥമ മീറ്റിംഗ് 23 ആഗസ്റ്റ് 2024 നു നടത്തപ്പെടുന്നു .
ഐ.ജെ.എം. ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ ക്ലാസിന്റെ പി.ടി.എ. മീറ്റിംഗും ജനറൽബോഡിയും 24 ജൂലൈ 2024 ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക് നടത്തപെടും.
കണ്ണൂർ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഒപ്പനയിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടിയ ഏയ്ഞ്ചൽ മരിയ അനഘ മരിയ തോമസ് ഫിയോന മരിയ ബൈജു സ്റ്റെഫി ജോസഫ് അലീന ജോബി ആൻ മരിയ സിബി ജോസഫ് അമയ റെജി അൻവിയ ജോയ് ഡിയോന സുരാജ് കീർത്തന വി എന്നീ വിദ്യാർത്ഥിനികൾക്ക് അഭിനന്ദനങ്ങൾ…
കണ്ണൂർ ജില്ലാ സ്കൂൾ കലോത്സവത്തിൽ സംസ്കൃതം ഉപന്യാസത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയ പ്ലസ് ടു സയൻസ് വിദ്യാർഥിനി നിയ മരിയ ജെയ്സണ് അഭിനന്ദങ്ങൾ…
കേരള സ്കൂൾ സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ ഐ.ടി. മേളകളിൽ സോഷ്യൽ സയൻസ് ക്വിസ് നു എ ഗ്രേഡ് നേടിയ കെവിൻ ജിമ്മി യ്ക്കും ,പ്രവൃത്തി പരചയ മേളയിൽ കുട നിർമാണത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ മുഹമ്മദ് നിസാനും ,ഐ. ടി. മേളയിൽ സ്ലൈഡ് പ്രസൻറേഷൻ വിഭാഗത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ മരിയ ജോമോനും അഭിനന്ദനങ്ങൾ ......
Dec
Dec
Dec
കണ്ണൂർ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഒപ്പനയിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും നേടിയ ഏയ്ഞ്ചൽ മരിയ അനഘ മരിയ തോമസ് ഫിയോന മരിയ ബൈജു സ്റ്റെഫി ജോസഫ് അലീന ജോബി ആൻ മരിയ സിബി ജോസഫ് അമയ റെജി അൻവിയ ജോയ് ഡിയോന സുരാജ് കീർത്തന വി എന്നീ വിദ്യാർത്ഥിനികൾക്ക് അഭിനന്ദനങ്ങൾ…
കണ്ണൂർ ജില്ലാ സ്കൂൾ കലോത്സവത്തിൽ സംസ്കൃതം ഉപന്യാസത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയ പ്ലസ് ടു സയൻസ് വിദ്യാർഥിനി നിയ മരിയ ജെയ്സണ് അഭിനന്ദങ്ങൾ…
കേരള സ്കൂൾ സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ ഐ.ടി. മേളകളിൽ സോഷ്യൽ സയൻസ് ക്വിസ് നു എ ഗ്രേഡ് നേടിയ കെവിൻ ജിമ്മി യ്ക്കും ,പ്രവൃത്തി പരചയ മേളയിൽ കുട നിർമാണത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ മുഹമ്മദ് നിസാനും ,ഐ. ടി. മേളയിൽ സ്ലൈഡ് പ്രസൻറേഷൻ വിഭാഗത്തിൽ എ ഗ്രേഡ് കരസ്ഥമാക്കിയ മരിയ ജോമോനും അഭിനന്ദനങ്ങൾ ......