School St. Catherine's HS, Payyampally
സെൻറ്.കാതറൈൻസ് എച്ച് എസ്, പയ്യമ്പളളി
IMPORTANT
NOTICE
ചാന്ദ്രദിനത്തോടനുബന്ധിച്ച വിവിധ മത്സരങ്ങൾ 22/07/2024 തിങ്കളാഴ്ച നടക്കുന്നതാണ്

Statistics

42

അധ്യാപകർ

5

അനധ്യാപകർ

1154

വിദ്യാർത്ഥികൾ

562

പെൺകുട്ടികൾ

592

ആൺകുട്ടികൾ

History

               വയനാടിന്റെ വിദ്യാഭ്യാസ രംഗത്ത് പയ്യമ്പള്ളിസെന്റ് കാതറിൻസ് ചുവടുറപ്പിച്ചിട്ട് 81 വർഷങ്ങൾ പിന്നിട്ടു. നാടിന്റെ കലാസാംസ്കാരിക വിദ്യാഭ്യാസരംഗങ്ങളിൽ അഭിമാനകരമായ നേട്ടങ്ങൾ കരസ്ഥമാക്കി ഇന്നും ഈ വിദ്യാലയം ജൈത്രയാത്ര തുടരുകയാണ്.പയ്യമ്പള്ളിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ , ശ്രീ. കുടക്കച്ചിറ കെ പി ദേവസ്യ ദാനമായി നൽകിയ സ്ഥലത്ത് 1941 - ൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു.

മാനന്തവാടി അമലോൽഭവ മാതാ ദേവാലയത്തിലെ അസിസ്റ്റന്റ് വികാരിയായിരുന്ന റവ. ഫാ. ജോസഫ് ആന്റണികുത്തൂരിന്റെയും വിദ്യാഭ്യാസ ഡെപ്യൂട്ടി ഇൻസ്പെക്ടർ ശ്രീ. അനന്തക്കുറുപ്പിന്റെയും ശ്രമഫലമായി 1മുതൽ 5 വരെ ക്ലാസുകൾ ആരംഭിച്ചു. കെട്ടിടം ഇല്ലാത്തതിനാൽ ഇവിടുത്തെ ദേവാലയത്തിൽ ആയിരുന്നു ക്ലാസുകൾപ്രവർത്തിച്ചിരുന്നത്.

ശ്രീ നിരവത്ത് ജോൺ മാസ്റ്ററായിരുന്നു പ്രഥമ അധ്യാപകനും പ്രധാന അധ്യാപകനും. കുടിയേറ്റക്കാർ വർദ്ധിച്ചതോടെ അന്നത്തെ വികാരി ഫാ. ജോർജ് കിഴ ക്കച്ചാലിന്റെ പരിശ്രമഫലമായി 1955-ൽ ഇതൊരു യുപി സ്കൂൾ ആയി ഉയർന്നു. ശ്രീ.കെ.ഡി ഫിലിപ്പ് ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടു. റവ. ഫാ. ഫ്രാൻസിസ് ആരുപറയുടെയും പിന്നീട് വന്ന റവ.ഫാ. ജേക്കബ് നെടുമ്പള്ളിയുടെയും കഠിനാധ്വാനത്തിന്റെ ഫലമായി 1966-ൽ സെന്റ് കാതറിൻസ് ഹയർ സെക്കൻഡറി സ്കൂൾ നിലവിൽ വന്നു. ശ്രീ. അബ്രഹാം പ്രധാന അധ്യാപകനായി.സിംഗിൾ മാനേജ്മെന്റ് ആയിരുന്ന സ്കൂൾ തലശ്ശേരി കോപ്പറേറ്റീവ് മാനേജ്മെന്റിന്റേയും പിന്നീട് മാനന്തവാടി കോർപ്പറേറ്റ് മാനേജ്മെന്റിന്റേയും അധീനതയിലായി.

മാനന്തവാടി രൂപതയുടെ ദ്വിതീയ മെത്രാന്മാർ എമ്മാനുവൽ പോത്തനാമുഴിയുടെ പ്രത്യേക താൽപര്യവും റവ.ഫാ. ജെയിംസ് കുന്നത്തേട്ടിന്റി ഉത്സാഹവുംമൂലം റവ. ഫാ.കുര്യൻ വാഴയിലിന്റെ കാലത്ത് 1998 -ല്‍ ഇതൊരു ഹയർസെക്കൻഡറി സ്കൂൾ ആയി ഉയർന്നു. ശ്രീ കെ യു ചെറിയാൻ പ്രഥമ പ്രിൻസിപ്പാൾ ആയി. 2007 വരെ വിവിധ പ്രിൻസിപ്പാൾമാരുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനത്തിൽ 2007 മെയ് മാസത്തിൽ ഹൈസ്കൂൾ വിഭാഗത്തിന് മാത്രമായി ശ്രീ.പി.ഡി. ജോസ് പ്രധാന അധ്യാപകനായി നിയമിക്ക
പ്പെട്ടു.നിലവിൽ ഫാ.സിജോ ജോൺ ഇളംകുന്നപുഴ കോ൪പ്പറേറ്റ് മാനേജരായും ഫാ.സെബാസ്റ്റ്യൻ ഏലംകുന്നേല്‍ സ്കൂൾ മാനേജരായും സേവനമനുഷ്ഠിക്കുന്നു. ഹെഡ്മാസ്റ്റർ ശ്രീ. ഫിലിപ്പ് ജോസഫിന്റെ നേതൃത്വത്തിൽ 42 അധ്യാപകരും 5 അനധ്യാപകരും 1180 വിദ്യാർഥികളുമായി വെന്നിക്കൊടിപാറിച്ച്
വിരാജിക്കുകയാണ് ഈ സരസ്വതീക്ഷേത്രം.

 

Read Full
History

Our Management


Fr. SEBASTIAN ELAMKUNNEL

The School Correspondent


Mr. PHILIP JOSEPH

Headmaster


Mr. JOBY JOSEPH

P.T.A President

Notice Board

Important Notices regardingSt. Catherine's HS, Payyampally

Notice Board

Notice Board

Important Notices regarding St. Catherine's HS, Payyampally

~ No notice to show ~

22

Jul
2024

ചാന്ദ്രദിനത്തോടനുബന്ധിച്ച വിവിധ മത്സരങ്ങൾ 22/07/2024 തിങ്കളാഴ്ച നടക്കുന്നതാണ്

Upcoming Events

Event

10

Oct

National Postal Day- Ocober 10
Event

01

Nov

Kerala Piravi - November 01
Event

08

Nov

Foundation Day- Novermber 08
Copyright © 2021 St. Catherine's HS, Payyampally.
Powered by Corehub Solutions