School IJMHS, Kottiyoor
ഇമ്മിഗ്രേഷന്‍ ജൂബിലി മെമ്മോറിയല്‍ ഹൈസ്കൂള്‍, കൊട്ടിയൂർ
IMPORTANT
NOTICE

Statistics

25

അധ്യാപകർ

4

അനധ്യാപകർ

507

വിദ്യാർത്ഥികൾ

243

പെൺകുട്ടികൾ

264

ആൺകുട്ടികൾ

History

കണ്ണൂർ ജില്ലയുടെ കിഴക്കൻ അതിർത്തിയിൽ, വയനാടൻ മലനിരകൾക്ക് തൊട്ട് താഴെ,ഐതീഹ്യപ്പെരുമയാലും സാംസ്കാരികതനിമയാലും പ്രസിദ്ധമായ കൊട്ടിയൂരിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. ഈ സ്കൂളിന് സമീപത്തായാണ് 'ദക്ഷിണ കാശി' എന്നറിയപ്പെടുന്ന പുരാണ പ്രസിദ്ധമായ കൊട്ടിയൂർ ശിവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.കുടിയേറ്റത്തിന്റേയും കുടിയിറക്കു വിരുദ്ധസമരത്തിന്റേയും ഓർമകളിരമ്പുന്ന കൊട്ടിയൂരിന്റെ മണ്ണിൽ കുടിയേറ്റ സ്മാരകമായി  ഈ വിദ്യാലയം(IMMIGRATION JUBILEE MEMORIAL HIGH SCHOOL) നിലകൊള്ളുന്നു.

കുടിയേറ്റ ജൂബിലി സ്മാരകമായി 1976 മെയ് 14 ന് 'ഇമിഗ്രേഷൻ ജൂബിലി മെമ്മോറിയൽ ഹൈസ്കൂൾ' (IJMHS) എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടു.

റൈറ്റ്. റവ. ഡോ. സെബാസ്റ്റ്യൻ വള്ളോപ്പിള്ളിൽ തിരുമേനിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹു. നിയമ സഭാ സ്പീക്കർ ശ്രീ.ടി.എസ്.ജോൺ സ്കൂൾ ഉദ്ഘാടനം ചെയ്തു. റവ.ഫാ.തോമസ് മണ്ണൂർ ആദ്യത്തെ മാനേജരും റവ.സി.ലിറ്റിൽ ഫ്ളവർ എസ്.എച്ച്. പ്രഥമ പ്രധാന അധ്യാപികയും ആയിരുന്നു. 1980 ൽ നമ്മുടെ സ്കൂളിനെ മാനന്തവാടി രൂപത കോർപ്പറേറ്റിൽ ലയിപ്പിച്ചു. 2000-ൽ ഹയർ സെക്കന്ററി ആയി ഉയർത്തപ്പെട്ടു. ഇപ്പോൾ HS വിഭാഗത്തിൽ 25 അധ്യാപകരും 4 അനധ്യാപകരുനായി സ്കൂൾ പ്രവർത്തിക്കുന്നു. 

പ്രഥമ ബാച്ച് മുതൽ ഇന്നു വരെ SSLC മികച്ച വിജയവും കഴിഞ്ഞ 6 വർഷങ്ങളിൽ 100% വിജയവും 24 full A+ കളും നേടുന്ന മലയോരേ മേഖലയിലെ ഏക വിദ്യാലയമെന്ന ഖ്യാദിയും നിലനിർത്തുന്നു.,..സംസ്ഥാന-ജില്ല -ഉപജില്ലതല ഐ.ടി, സയൻസ്, മാത് സ് പ്രവൃത്തിപരിചയമേളകളിൽ ശ്രദ്ധേയ നേട്ടങ്ങൾ. പ്രവൃത്തി പരിചയമേളയിൽ 15 വർഷങ്ങളായും ഐ.ടി രംഗത്ത് 2006 മുതൽ 2019 വരെ തുടർച്ചയായും സംസ്ഥാനത്ത് പങ്കെടുക്കുന്നു എന്ന ബഹുമതിയും , കായിക രംഗത്ത് തുടർച്ചയായി മൂന്ന് പ്രാവശ്യം കണ്ണൂർ ജില്ലാ ചാമ്പ്യന്മാരും നാലു തവണ റണ്ണേഴ്‌സ് അപ്പും നിരവധി തവണ ഉപജില്ലാ ചാമ്പ്യന്മാരും എന്ന ബഹുമതിയും ഐ.ജെ.എം.എച്ച്.എസിനു സ്വന്തം.... 2023 - 24 വർഷം SSLC പരീക്ഷയ്ക്ക് 100% വിജയവും 153 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 53 full A+ ഉം 9 A+ 14 ഉം ലഭിച്ചിട്ടുണ്ട്.

Read Full
History

Our Management


Fr. SAJI PUNCHAYIL

The School Correspondent


Mr. THOMAS KURUVILLA

Headmaster


Mr. SAJU MELPPANAMTHOTTAM

P.T.A President

Notice Board

Important Notices regarding IJMHS, Kottiyoor

Notice Board

~ No Notice to show ~

Notice Board

Important Notices regarding IJMHS, Kottiyoor

~ No notice to show ~

~ No Notice to show ~

Upcoming Events

Event

22

Feb

World Scout Day - 2025 February 22
Event

08

Mar

Women's Day- 2025 March 8
Event

21

Mar

World Forestry Day- 2025 March 21
Copyright © 2021 IJMHS, Kottiyoor.
Powered by Corehub Solutions