അധ്യാപകർ
അനധ്യാപകർ
വിദ്യാർത്ഥികൾ
പെൺകുട്ടികൾ
ആൺകുട്ടികൾ
ചരിത്രവഴികൾപിന്നിട്ടതീർത്ഥാടനം: സെന്റ് ജോസഫ്സ്ഹയർ സെക്കന്ററിസ്കൂൾകല്ലോടി നിലാവിലലിഞ്ഞു നിഴലുറങ്ങുന്ന രാവുകൾ സൂര്യതേജസ്സിന്റെ വാസരപ്പൂക്കൾക്കു വഴിമാറവേ, വർഷ – ഗ്രീഷ്മ - ശിശിര-വസന്തങ്ങൾ ഒളിച്ചുകളിക്കുന്ന കുന്നോരങ്ങൾ വയൽപ്പരപ്പോടു ചേരവേ, കബനിയിൽ കുളിച്ച് ഈറനുടുത്ത് ഹരിതാഭപുതച്ച് ബാണാസുരക്കോണിൽ ഉദയം സ്വപ്നം കാണുന്ന ഗ്രാമകന്യക – കല്ലോടി. അവിടെ ജ്ഞാനവിജ്ഞാനങ്ങളുടെ അനന്തവിശാലതയിലേയ്ക്കു തുറന്നു വച്ച മഹാഗ്രന്ഥം - സെന്റ് ജോസഫ്സ് ഹയർസെക്കന്ററി സ്ക്കൂൾ. അജ്ഞാനതിമിരത്തിൽ കൊളുത്തി വച്ച കൈത്തിരി..... ഇരുൾക്കടലിൽ കരതേടുന്ന യാനപാത്രങ്ങൾക്കു വിളക്കുമരം..... ഗ്രാമഹൃദയത്തിന്റെ ഇടനാഴിയിൽ നിറഞ്ഞുകത്തുന്ന ചെരാത്....... അറിവിന്റെ- തിരിച്ചറിവിന്റെ ഉർവരത..... മരുഭൂവിൽ നീരുറവ തേടുന്നവന് മരുപ്പച്ച..... കൂരിരുൾകൊടുങ്കാട്ടിൽ പ്രത്യാശയുടെ മിന്നാമിനുങ്ങുവെട്ടം..... നിരക്ഷരസ്വപ്നങ്ങൾക്ക് സാക്ഷരതയുടെ സാഫല്യം ..............ഇതൊക്കെയായിരുന്നുവോ നമുക്കീ വിദ്യാലയം?
ഈ രഥമേറി ജീവിതയുദ്ധം നയിച്ചവർ, ലക്ഷ്യം കണ്ട് വിജയശ്രീലാളിതരായവർ,തേര് തെളിച്ചവർ, അവർ അനവധിയുണ്ട്.
വിദ്യയുടെ ഈ കളിക്കൂട്ടിൽ ചേക്കേറി, അക്ഷരങ്ങളുടെ ,അക്കങ്ങളുടെ മുട്ടകളടവച്ച് വിരിയിച്ച്.......... വിരിഞ്ഞ് , ഇളം ചിറകുകളിൽ അറിവിന്റെ കരുത്താവാഹി ച്ച് പറന്ന് ലോകവൃക്ഷത്തിന്റെ പുത്തൻശിഖരങ്ങളിൽ കൂടൊരുക്കിയ മുൻതലമുറകൾ....... ഇന്നും മനക്കാമ്പിലൊളിച്ച കിനാത്തുണ്ടുകളും പേറി ഇളം തലമുറ ഈ വഴി കടന്നുപോകുന്നു.
കല്ലോടി ജനതയുടെ അദ്ധ്വാനത്തിന്റെ വിയർപ്പിൽ കുരുത്ത വിദ്യാലയ വ്യക്ഷം ഇവർ നെഞ്ചേറ്റിയ സ്വപ്നമായിരുന്നു. ആ വൃക്ഷം നട്ടുനനച്ചു വളർത്തിയർ, അത് സേവനമാക്കിയവർ ........ സ്വന്തമായിക്കരുതി സ്നേഹിച്ചവർ ............മാനേജർമാർ, പ്രധാനാദ്ധ്യാപകർ, അദ്ധ്യാപകനധ്യാപകർ, പ്രിയ വിദ്യാർത്ഥികൾ , അഭ്യൂദയകാംക്ഷികൾ, ഏവർക്കും പൈതൃകത്തിന്റെ പുണ്യമായി ഈ കലാക്ഷേത്രം മാറിയല്ലോ. 1975 – ൽ, റവ. ഫാ.ജോസഫ് മേമന കല്ലോടി എടവകയുടെ വികാരിയായിരിക്കെ കല്ലോടിക്കൊരു ഹൈസ്ക്കൂൾ എന്ന ആശയം ശക്തിപ്പെട്ടു. കമ്മിറ്റി രൂപികരണങ്ങളിലൂടെ, ചർച്ചകളിലൂടെ പ്രസ്തുത ആശയം ജനങ്ങളുടെ ആവേശമായി. യശ:ശരീരനായ ശ്രീ. എം. വി. രാജൻമാസ്റ്റർ എം.എൽ.എയുടെയും മറ്റും നിർലോഭമായ സഹായ സഹകരണങ്ങൾ ഏറ്റുവാങ്ങി ബഹു.മേമനയച്ചൻ തിരുവനന്തപുരത്തെത്തി. അന്നത്തെ കെ.പി.സി.സി.പ്രസിഡന്റായിരുന്ന ശ്രീ.എ.കെ. ആന്റണിയുടെ കൈത്താങ്ങിന്റെ കരുത്തിൽ പുതിയ ഹൈസ്ക്കൂളിന് അനുമതി നേടിയെടുത്തു. 1975-ഡിസംബർ 11 -ന് റവ.ഫാ.ജോസഫ് മേമന തന്നെ ഹൈസ്ക്കൂളിന് അടിസ്ഥാനശിലയിട്ടു. സമ്പത്തിന്റെ പരാധീനതകൾ മറന്ന്, സ്വന്തം വിയർപ്പു തുളളികളാൽ കല്ലോടിയുടെ ജനങ്ങൾ അടിത്തറയുറപ്പിക്കാൻ മണ്ണു കുഴച്ചു. അദ്ധ്വാ നം മൂലധനമായി സമർപ്പിക്കപ്പെട്ടു. ജർമനിയിലെ പാടർബോൺ രൂപതയുടെ ബിഷപ്പും വികാരിജനറലും കനിവിന്റെ കരങ്ങൾ നീട്ടി സ്പർശിച്ചു.
1976 ജൂൺ ഒന്നിന് ക്ലാസ്സാരംഭിക്കുന്നതിനായി 7 ക്ലാസ്സ്മുറികളുളള ഓടിട്ട മനോഹരമായ കെട്ടിടം അണിഞ്ഞൊരുങ്ങി. 1976 ജൂൺ 1 -ന് ശ്രീ കെ.എ.ആന്റണി പ്രഥമാധ്യാപകനായി നിയമിക്കപ്പട്ടു. പിന്നീട് ശ്രീ. പി. എ. വർക്കി ,ശ്രീമതി. കെ. ഐ. ത്രേസ്യ എന്നിവരെ അദ്ധ്യാപകരായി നിയമിച്ചു.96- വിദ്യാർത്ഥികളുമായി ആദ്യ ബാച്ച് (എട്ടാം ക്ലാസ്സിൽ മൂന്ന് ഡിവിഷൻ) അദ്ധ്യയനമാരംഭിച്ചു. 1976 ഡിസംബർ 30-ന് , മാനന്തവാടി ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി, തലശേരി ബിഷപ്പ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിളളിൽ, ശ്രീ.എം.വി. രാജൻ മാസ്ററർ എം.എൽ.എ. തുടങ്ങിയവരുടെ സാന്നിധ്യത്തിൽ കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിൽ തിരുമേനി ഹൈസ്ക്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. പേര്യ, തലപ്പുഴ,മാനന്തവാടി, വെളളമുണ്ട, പടിഞ്ഞാറത്തറ, ദ്വാരക, പനമരം തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് ധാരാളം കുട്ടികൾ ഗുണപരമായ വിദ്യാഭ്യാസം സ്വപ്നം കണ്ട് കല്ലോടിയിലേക്കൊഴുകി. പഠന – പാഠ്യേതര രംഗങ്ങളിൽ കല്ലോടി ഹൈസ്ക്കൂൾ തലശ്ശേരി വിദ്യാഭ്യാസജില്ലയിലെ മുൻനിരയിലേക്കുയർന്നു. 1978 -ൽ മാനേജർ ജോസഫ് മേമനയച്ചന്റെ നേതൃത്വത്തിൽ സ്ക്കളിന് ഒരു ഇരുനിലകെട്ടിടമുയർന്നു. സ്ക്കൂൾ ഉത്തരോത്തരം പുരോഗതിയുടെ പടവുകൾ ചവിട്ടിക്കയറു കയായിരുന്നു. 1984-ൽ റവ.ഫാ. മാത്യു കുരുവൻ പ്ലാക്കൽ സ്ക്കൂൾ മാനേജരായി ചാർജെടുത്തു.വൈദ്യുതിക്കുവേണ്ടിയുളള പരിശ്രമങ്ങൾ ആരംഭിക്കുകയായിരുന്നു. പിന്നീട് മാനേജരായെത്തിയ റവ. ഫാ. മരിയദാസിന്റെകാലത്ത് കല്ലോടി ഗ്രാമവും ഹൈസ്കൂളും വൈദ്യുതിയുടെ വെളിച്ചം ഏറ്റു വാങ്ങി. റവ.ഫാ.സെബാസ്റ്റ്യൻപാലക്കി മാനേജരായിരുന്നകാലത്ത് ഹൈസ്കൂൾ, മാനന്തവാടി രൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് മാനേജ്മെന്റിൽ ലയിപ്പിച്ചു. റവ.ഫാ. ജോർജ്ജ് മൂലയിൽ ആണ് സ്കൂളിനു വേണ്ടി ന്യുബ്ലോക്ക് പണികഴിപ്പിച്ചത്. കല്ലോടിയിൽഹയർസെക്കന്ററി അനുവദിച്ചു കിട്ടുന്നതിനായി കൈമെയ് മറന്നധ്വാനിച്ചിരുന്നവരാണ് അന്നത്തെ ബിഷപ്പായിരുന്ന മാർ എമ്മാനുവൽ പോത്തനാമുഴി, കോർപ്പറേറ്റ് മാനേജരായിരുന്ന റവ. ഫാ. അഗസ്റ്റിൻ നിലക്കപ്പള്ളിൽ, മാനേജരായിരുന്ന റവ. ഫാ. ജോസഫ് വെട്ടിക്കുഴിച്ചാലിൽ, ഹെഡ് മാസ്റ്ററായിരുന്ന ശ്രീ. കെ. എ. ആന്റണിസാർ തുടങ്ങിയവർ. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. പി. ജെ. ജോസഫിന്റെ സവിശേഷ ശ്രദ്ധ ഹയർസെക്കന്ററിവൽക്കരണത്തിന് മുഖ്യകാരണമായി. മാനേജരായിരുന്ന ബഹു. വൈദികൻ മാത്യു കൊല്ലിത്താനത്ത് അനന്യസാധാരണ മായ പാടവത്തോടെ ഹയർ സെക്കന്ററി ക്കുവേണ്ടി ഒരു മനോഹര സൌധം മെനഞ്ഞെടുത്തു. 2000 – ഒക്ടോബർ 3 – ചൊവ്വ. കല്ലോടിയുടെ ചരിത്രത്തിൽ ഒരു വഴിത്തിരിവ് സൃഷ്ടിച്ച ശുഭ ദിനം. രജത ജൂബിലി ഉപഹാരമായി ലഭിച്ച ഹയർ സെക്കന്ററിയുടെ ഉദ്ഘാടനം, ഹൈസ്കൂൾ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം, കെട്ടിടത്തിനു ശിലാസ്ഥാപനം.... ബിഷപ്പ് റൈറ്റ് റവ. ഡോ. ഇമ്മാനുവൽ പോത്തനാമുഴി, രൂപതാ വികാരി മോൺ. ജോർജ്ജ് ഞരളക്കാട്ട്, കോർപ്പറേറ്റ് മാനേജർ റവ. ഫാ. അഗസ്റ്റിൻ നിലയ്കപ്പള്ളിൽ, വിദ്യാഭ്യാസ ഉപ ഡയറക്ടർ ശ്രീ. ഇ. കെ. കാർത്തികേയൻ, തുടങ്ങിയവരുടെ സാന്നിധ്യത്താൽ ധന്യമായ മുഹൂർത്തം.
The School Correspondent
Headmaster
P.T.A President
Important Notices regardingSt. Joseph's HS, Kallody
~ No Notice to show ~
Important Notices regarding St. Joseph's HS, Kallody
~ No notice to show ~
~ No Notice to show ~
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഥ രചന, കവിത രചന മത്സരങ്ങളിൽ Agrade, മലയാള മനോരമയുടെ എൻ്റെ മലയാളം സ്വർണ്ണ പതക്കം എന്നിവ കരസ്ഥമാക്കി
വനം - വന്യജീവി വകുപ്പ് നടത്തിയ പെയിന്റിംഗ് (വാട്ടർ കളർ )മത്സരത്തിൽ ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം നേടിയ വൈഗ തീർത്ഥ കെ എസ് ????????
K DISC YOUNG INNOVATORS PROGRAMME 4.0 STAE LEVEL WINNERS SIDHARTH S SANTHOSH AND ALEN JACOB
Oct
Nov
Nov
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഥ രചന, കവിത രചന മത്സരങ്ങളിൽ Agrade, മലയാള മനോരമയുടെ എൻ്റെ മലയാളം സ്വർണ്ണ പതക്കം എന്നിവ കരസ്ഥമാക്കി
വനം - വന്യജീവി വകുപ്പ് നടത്തിയ പെയിന്റിംഗ് (വാട്ടർ കളർ )മത്സരത്തിൽ ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം നേടിയ വൈഗ തീർത്ഥ കെ എസ് ????????
K DISC YOUNG INNOVATORS PROGRAMME 4.0 STAE LEVEL WINNERS SIDHARTH S SANTHOSH AND ALEN JACOB