അധ്യാപകർ
അനധ്യാപകർ
വിദ്യാർത്ഥികൾ
പെൺകുട്ടികൾ
ആൺകുട്ടികൾ
1949 ജൂൺ മാസത്തിൽ ബഹുമാനപ്പെട്ട ഗോപാലൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഏകാധ്യാപക വിദ്യാലയമായിട്ടാണ് എ. എൽ. പി സ്കൂൾ ആരംഭിച്ചത്.1951 -ൽ കൃഷ്ണൻ മാസ്റ്റർ ,ഗോപാലൻ മാസ്റ്റർ,പി.എസ് ഗോവിന്ദൻ മാസ്റ്റർ എന്നിവർ കൂടി അധ്യാപകരായി എത്തിയതോടെ ഒന്നു മുതൽ നാലു വരെ ക്ലാസുകൾ പൂർണതോതിൽ പ്രവർത്തനം ആരംഭിച്ചു. 68 ആൺകുട്ടികളും പെൺകുട്ടികളുമാണ് പ്രഥമ വർഷത്തിൽ ഇവിടെയുണ്ടായിരുന്നത്. ഇപ്പോൾ 7 അധ്യാപകരും 153 കുട്ടികളും ഉള്ള ഈ സ്ഥാപനം കഴിഞ്ഞ 72 വർഷമായി ഈ പ്രദേശത്തെ ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ അക്ഷര തറവാടാണ്. 2012 സ്കൂളിന്റെ വജ്രജൂബിലി വർഷമായി ആഘോഷിച്ചു.
1952 മുതൽ തലശ്ശേരി രൂപതയുടെ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിലും പിന്നീട് മാനന്തവാടി രൂപത സ്ഥാപിതമായപ്പോൾ മാനന്തവാടി രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിലുമാണ് ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നത്. കണിയാരം സെന്റ്ജോസഫ്സ് കത്തീഡ്രൽ ദേവാലയമാണ് ഈ വിദ്യാലയത്തിന്റെ ലോക്കൽ മാനേജ്മെൻറ്.
വയനാട് ജില്ലയിൽ മാനന്തവാടി വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിൽ മാനന്തവാടി ടെ മുൻസിപ്പാലിറ്റിയുടെ മുപ്പത്തിമൂന്നാം ഡിവിഷനിൽ ,കണിയാരം - പിലാക്കാവ് റോഡിൻെറ ഓരത്താണ് എ.എൽ. പി സ്കൂൾ സ്ഥിതിചെയ്യുന്നത് . സുശക്തമായരക്ഷാകർതൃസമൂഹത്തിൻറെയും,നാട്ടുകാരുടെയും, പൂർവ വിദ്യാർത്ഥികളുടെയും പ്രോത്സാഹനത്തിൽ മികവിൻറെ നൂതന വഴികളിലേക്ക് ചരിച്ചുകൊണ്ടിരിക്കുന്നു. ഈ വിദ്യാലയത്തിൽ നിന്നും കഴിഞ്ഞ സംവത്സരങ്ങളിലായി പാഠ്യ പാഠ്യേതര രംഗങ്ങളിൽ അറിവിൻറെ വെള്ളിവെളിച്ചവുമായി കടന്നു പോയവർ നിരവധിയാണ് .
സമ്പൂർണ കമ്പ്യൂട്ടർ സാക്ഷരതാ പരിപാടി ,സമാന്തര ഇംഗ്ലീഷ് മീഡിയം, ഡിവിഷൻ ,കലാ പരിശീലനം ,വായന പാർക്ക്, എന്നിങ്ങനെ വിവിധങ്ങളായ കർമ്മപരിപാടി കുട്ടികളുടെ സമഗ്ര വികസനത്തെ ലക്ഷ്യമാക്കി ഇവിടെ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു. ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങുന്ന കുട്ടികൾ പാഠ്യപാഠ്യേതര രംഗങ്ങളിലും അച്ചടക്കത്തിലും അവർ ചെന്നെത്തുന്ന വിദ്യാലയങ്ങളിൽ ശ്രദ്ധേയരാകുന്നു.
ഇപ്പോഴത്തെ കോർപറേറ്റ് മാനേജർ ബഹു.ഫാ.സിജോ ഇളംകുന്നപ്പുഴ, മാനേജർ ബഹു.ഫാ. സണ്ണി മഠത്തിൽ എന്നിവരുടെ മാനേജ്മൻറ് വൈദഗ്ധ്യത്തിനു കീഴിൽ അനുദിനം പുരോഗതിയിക്കലേക്ക് മുന്നേറുന്ന ഈ വിദ്യാലയത്തിൽ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. ജെയ്മോൾ തോമസിന്റെ നേതൃത്വത്തിൽ ഒരു മെൻറർ ടീച്ചർ ഉൾപ്പെടെ ആറ് അധ്യാപകർ സേവനം ചെയ്യുന്നു.
നിലവിലെ അധ്യാപകർ
1.ശ്രീമതി. ജെയ്മോൾ തോമസ് (ഹെഡ്മിസ്ട്രസ്)
2.ശ്രീമതി. സാലി പോൾ കെ.
(സീനിയർ അസിസ്റ്റൻറ് )
3.ശ്രീമതി. ഷൈല കെ. എം.
4.സി. ഷീന സെബാസ്റ്റ്യൻ
5.ശ്രീ. സെയ്ദ് മുഹമ്മദ് ഹനീഫ സി. എച്ച്.
6.ശ്രീമതി. നിഷ സെബാസ്റ്റ്യൻ
7.ശ്രീമതി. രശ്മി അഗസ്റ്റിൻ
8.Smt.Jilja K P
9.Smt.Anitha P J
School Manager
Headmistres
P.T.A President
Important Notices regardingALPS, Kaniyaram
~ No Notice to show ~