School St. Sebastian's UPS, Kommayad
സെൻറ്‌ സെബാസ്ററ്യൻസ് യു പി സ്കൂൾ കൊമ്മയാട് , കൊമ്മയാട്
IMPORTANT
NOTICE

Statistics

19

അധ്യാപകർ

1

അനധ്യാപകർ

291

വിദ്യാർത്ഥികൾ

144

പെൺകുട്ടികൾ

147

ആൺകുട്ടികൾ

History

   നമ്മുടെ മാതൃരാജ്യം സ്വാതന്ത്ര്യത്തിലേക്ക്  ചുവടെടുത്ത് വെയ്ക്കുന്ന 1950 കളിൽ അതിജീവനത്തിനായി വയനാട്ടിലേക്ക് മണ്ണുതേടിയെത്തിയ ഒരു പറ്റം മനുഷ്യരുടെ സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ഉത്കർഷേച്ഛയുടെയും കൂട്ടായ്മയിൽ സേവന സന്നദ്ധരായ ശ്രീ മാലിക്കോസ് മാസ്റ്റർ, ശ്രീ പാപ്പൂട്ടി കുന്നത്തുകുഴിയിൽ, ശ്രീ പി എം ദേവസ്യ മാസ്റ്റർ പേര്യക്കോട്ടിൽ എന്നിവരുടെ സഹകരണത്തോടെ അന്നത്തെ കൊമ്മയാട് ഇടവക വികാരി ബഹു സി ജെ വർക്കിയച്ചൻ സ്ഥാപിച്ച സെൻറ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ, ചാണകവും കരിയും മെഴുകിയ ഓലമേഞ്ഞ ഷെഡ്ഡിൽ, പ്രൈമറി ക്ലാസ്സ് മാത്രമായി ആരംഭിച്ചതാണ്. 1959 ൽ വിദ്യാലയം അപ്പർ പ്രൈമറി ആയി അപ്ഗ്രേഡ് ചെയ്തു. 1965 - 70 കാലഘട്ടത്തിൽ പി എൽ മേരി ടീച്ചർ, കോതവഴി ജോസ് സർ എന്നിവരുടെ സഹായത്തോടെ ഒന്നാം ക്ലാസ്സിനായി ഒരു താത്കാലിക കെട്ടിടം നിർമ്മിച്ചു. പിന്നീട് അതേ സ്ഥാനത്തുതന്നെ ഇന്നത്തെ ഒന്നാം ക്ലാസ് കെട്ടിടം പുനർനിർമ്മിച്ചു. നാട്ടുകാരുടെയും അഭ്യുദയകാംക്ഷികളുടെയും സഹായസഹകരണങ്ങളോടെ സ്കൂളിന്റെ ബാക്കി ഭാഗം നവീകരിച്ച് ഓടിട്ട മേൽക്കൂരയും സിമൻറ് തറയുമായി മെച്ചപ്പെടുത്തി. തലശ്ശേരി കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. ഇപ്പോൾ മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു. 2007 - 08 കാലഘട്ടത്തിൽ മാനന്തവാടി കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ സഹായത്തോടെ ഓഫീസ് ആവശ്യത്തിനായി ഒരു മുറി പണിയുകയും പിന്നീടത് കമ്പ്യൂട്ടർ ലാബ് ആക്കി മാറ്റുകയും ചെയ്തു. 2013 ൽ കേന്ദ്രസർക്കാരിന്റെ സി എച് ആർ ഡി ഫണ്ടും മാനന്തവാടി രൂപത കോർപറേറ്റിന്റെയും സ്കൂളിൽ അന്നുണ്ടായിരുന്ന അധ്യാപകരുടെയും ധനസഹായത്തോടെ പ്രധാന അധ്യാപകൻ ശ്രീ ജോണി റ്റി ജെ യുടെ നേതൃത്വത്തിൽ ഇപ്പോഴുള്ള ഇരുനില കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിക്കുകയും, 2015 മാർച്ച് 02 ന് മാനന്തവാടി രൂപത മെത്രാൻ അഭിവന്ദ്യ മാർ ജോസ് പൊരുന്നേടം ഉദ്‌ഘാടനം നിർവഹിക്കുകയും ചെയ്തു.
    സ്ഥാപകനായ ബഹു സി ജെ വർക്കിയച്ചന്റെയും അതിന് ശേഷം മാനേജരായി വന്ന ബഹു സർഗ്ഗീസ് അച്ചന്റെയും തുടർന്നുവന്ന 20 മാനേജർ മാരുടെയും പ്രഗൽഭരായ 18 പ്രധാന അധ്യാപകരുടെയും നേതൃത്വം വിദ്യാലയത്തിന്റെ വളർച്ചയുടെ ഘട്ടങ്ങളിൽ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. കുടിയേറ്റത്തിന് ആദ്യനാളുകളിൽ കൊമ്മയാട്, കാരക്കാമല, ചേര്യംകൊല്ലി, മുണ്ടക്കുറ്റി, കെല്ലൂർ പ്രദേശത്തെ ഏക ആശ്രയമായിരുന്ന ഈ വിദ്യാലയം അനേകർക്ക് ജീവിത വെളിച്ചം പകർന്നു നൽകി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കർമ്മനിരതരായ നിരവധി അധ്യാപകർ, ഡോക്ടർമാർ, നേഴ്സുമാർ, വക്കീലുമാർ, സൈനികർ, പോലീസുകാർ, മറ്റ് മേഖലകളിൽ ജോലി ചെയ്യുന്നവർ, മികച്ച കർഷകർ തുടങ്ങി വിവിധ ജീവിത മേഖലകളിൽ വിരാജിക്കുന്ന ധാരാളമാളുകൾ ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ്.
സാമൂഹിക സാംസ്കാരിക സാഹിത്യ രാഷ്ട്രീയ വിദ്യാഭ്യാസ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി ശ്രേഷ്ഠ വ്യക്തിത്വങ്ങൾക്ക് ജന്മം നൽകിയ വിദ്യാലയം ഇന്ന് സപ്തതിയുടെ നിറവിൽ എത്തിനിൽക്കുകയാണ്.
   ഇവിടേക്ക് കടന്നുവരുന്ന വിദ്യാർത്ഥികളെ മികവാർന്ന പ്രവർത്തനങ്ങളിലൂടെ മികച്ച വ്യക്തികളായി രൂപപെടുത്തിക്കൊണ്ട് ജീവിതത്തിലെ വിവിധ മേഖലകളിൽ മികച്ച വ്യക്തിത്വങ്ങളായി ശോഭിക്കാൻ തക്കവിധം പരിശീലിപ്പിച്ച് മഹത്തായ വിദ്യാഭ്യാസ ലക്ഷ്യം നിറവേറ്റി കൊണ്ട് പത്തരമാറ്റ് ശോഭയോടെ തലയുയർത്തി നിൽക്കുകയാണ് കൊമ്മയാട് സെൻറ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ.

            ചരിത്ര വഴികളിൽ വെളിച്ചം നൽകിയ മാനേജർ അച്ചന്മാർ


1950 - റവ ഫാ. സി ജെ വർക്കി
1965 - റവ ഫാ. സർഗ്ഗീസ് സി എം ഐ
1969 - റവ ഫാ. ജോർജ് വട്ടുകുളം
1972 - റവ ഫാ. ജേക്കബ് നെടുമ്പള്ളിൽ
1975 - റവ ഫാ. സെബാസ്റ്റ്യൻ പുളിക്കൽ
1976 - റവ ഫാ. ആൻഡ്രുസ് ചാലിൽ
1977 - റവ ഫാ. ജോസഫ് വള്ളോപ്പിള്ളിൽ
1977 - റവ ഫാ. തോമസ് ജോസഫ് തേരകം
1979 - റവ ഫാ. ജോസ് ഞാവള്ളിൽ
1981 - റവ ഫാ. ജെയിംസ് കരോട്ട്
1981 - റവ ഫാ. ജോർജ് പാലമറ്റം
1988 - റവ ഫാ. ജോയ് ചൂരക്കാമറ്റം
1993 - റവ ഫാ. ജോസ് തയ്യിൽ
1993 - റവ ഫാ. ജോൺ പുതുക്കുളം
1999 - റവ ഫാ. സിറിയക് പ്ലാച്ചനാത്ത്‌
1999 - 2003 - റവ ഫാ. ജെയിംസ് പീടികപ്പാറ
2003 - 2009 - റവ ഫാ. ജെയിംസ് കുളത്തിനാൽ
2009 - 2010 - റവ ഫാ. പോൾ കൊരണ്ടിയർകുന്നേൽ
2010 - 2015 - റവ ഫാ. സുനിൽ വട്ടുകുന്നേൽ
2016 - 2017 - റവ ഫാ. ബാബു മാപ്ലശ്ശേരി
2017 - 2020 - റവ ഫാ. വിൻസെന്റ് കൊരട്ടിപ്പറമ്പിൽ
2020 -             റവ ഫാ. ജോസ് കപ്പ്യാരുമലയിൽ

            വിളക്കേന്തി മുന്നിൽ നടന്ന പ്രധാന അധ്യാപകർ


1950 - പി എം ദേവസ്യ
1952 - കെ ജെ അഗസ്റ്റിൻ
1953 - കെ എം ഇഗ്‌നേഷ്യസ്
1954 - ഇ കെ മേരി
1954 - ടി പി സേവ്യർ
1960 - സി അന്ന സി എസ്
1971 - സി മേരിദാസ്
1973 - സി റോസ് പി എം
1978 - സി മേരിദാസ്
1990 - സി ത്രേസ്സ്യമ്മ സി എസ്
1995 - മത്തായി കെ പി
1996 - ഇ കെ ജോസഫ്
1999 - എം പി ജോസഫ്
2000 - പി എൽ അന്നക്കുട്ടി
2003 - പി വി ആന്റണി
2007 - മത്തായി കൊടിയാംകുന്നേൽ
2009 - ജേക്കബ് എം ഐ
2010 - ജോണി ടി ജെ
2016 - ബിജു മാത്യു
2018 - മോളി ജോസഫ് കെ
2021 - ജോർജ് സി വി

 

Read Full
History

Our Management


Fr. BINU VADAKKEL

The School Correspondent


Mr. BIJU MON V M

Headmaster


Mr. Jithesh Kochuniravath

P.T.A President

Notice Board

Important Notices regardingSt. Sebastian's UPS, Kommayad

Notice Board

~ No Notice to show ~

Notice Board

Important Notices regarding St. Sebastian's UPS, Kommayad

~ No notice to show ~

~ No Notice to show ~

Upcoming Events

Event

15

Sep

Onam- September 15
Event

16

Sep

World Ozone Day- September 16
Event

02

Oct

Gandhi Jayanti- October 2
Copyright © 2021 St. Sebastian's UPS, Kommayad.
Powered by Corehub Solutions