അധ്യാപകർ
അനധ്യാപകർ
വിദ്യാർത്ഥികൾ
പെൺകുട്ടികൾ
ആൺകുട്ടികൾ
നാളിതുവരെ
1948 ൽ മലബാറിന്റെ മലമടക്കുകളിൽ ത്യാഗോജ്വലമായ കുടിയേറ്റത്തിന് ചരിത്രം ഉയർത്തിക്കൊണ്ട് കന്നി മണ്ണിന്റെ ഗന്ധം തേടിവന്ന തിരുവിതാംകൂർ ജനത നടവയൽ നെടുന്തകിടിപറമ്പിൽ പള്ളിക്ക് വേണ്ടി ഒരു മുളഷെഡ് നിർമ്മിച്ചു. മുളംന്തണ്ടും കാട്ടുവള്ളിയും , വൈക്കോലും കൊണ്ടു നിർമ്മിച്ച ഈ പള്ളിയായിരുന്നു നടവയലിലെ ആദ്യ പള്ളിക്കൂടം. 1949 ൽ ഒന്നാം ക്ലാസ്സും രണ്ടാം ക്ലാസും ആരംഭിച്ചു. 1950 ജൂലൈ പത്താം തീയതി റവ.ഫാദർ ജെയിംസ് നസ്രത്ത് നടവയൽ സെൻറ് തോമസ് ലോവർ എലിമെന്ററി സ്കൂളിന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ശ്രീ വെങ്കിട്ടരാമയ്യരായിരുന്നു ഈ വിദ്യാലയത്തിന്റെ ജീവനാഡി. 1950 ഒക്ടോബർ 24ന് സ്കൂളിന് താൽക്കാലിക അംഗീകാരം ലഭിച്ചു. 1951 ജനുവരിയിൽ മൂന്നാം ക്ലാസും ജൂണിൽ നാലാം ക്ലാസും 1952 ജൂണിൽ അഞ്ചാം ക്ലാസും 1954 ൽ ആറാം ക്ലാസും ആരംഭിച്ച് ലോവർ എലിമെന്ററി പൂർത്തിയാക്കി. 1957ലെ വിദ്യാഭ്യാസ പരിഷ്കരണത്തോടെ അഞ്ചാംക്ലാസ് യുപി വിഭാഗത്തോട് ചേർക്കുകയും ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകൾ ചേർന്ന് ഇന്നുള്ള എൽ പി സ്കൂൾ ആയി മാറുകയും ചെയ്തു.
ശ്രീ .കുഞ്ഞിരാമൻ അടിയോടി, ശ്രീ. എം .കുഞ്ഞിരാമൻ നമ്പ്യാർ ശ്രീ. കുഞ്ഞപ്പ കുറുപ്പ് , സിസ്റ്റർ വി.യു കാറൈൻ, സിസ്റ്റർ എൻ.ജെ ത്രേസ്യാമ്മ, ശ്രീ. എം .സി ബാലൻ, ശ്രീ .കെ നാരായണൻ എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ. റവ. ഫാദർ മണ്ണനാൽ, റവ.ഫാ. ടിഷ്യാൻ ജോസഫ്, ഒ.ഡി.സി എന്നിവരുടെ നേതൃത്വം സ്കൂളിന് പുതിയ രൂപവും ഭാവവും നൽകി. 1957 ജൂൺ 20ന് നടവയൽ സെൻറ് തോമസ് ഹൈസ്കൂളിന് എം.കെ ജിനചന്ദ്രൻ നിലവിളക്ക് തെളിയിച്ചു. ശ്രീ.കെ ജോർജ് ജോസഫ് പ്രഥമ അധ്യാപകനായി നിയമിതനായി.
മുൻകാല സാരഥികൾ
ഹെഡ്മാസ്റ്റർ ശ്രീ.കെ .ജെ ജോസഫ് സാറിന്റെ നേതൃത്വത്തിൽ കർമ്മനിരതരായ അധ്യാപകർ നിസ്തുല സേവനമനുഷ്ടിക്കുന്നു. പാഠ്യ പാഠ്യേതര മേഖലകളിൽ മികവു പുലർത്തുന്ന നടവയൽ സെൻറ്.തോമസ് എൽ .പി സ്കൂൾ നിരവധി തവണ മാനന്തവാടി കോർപ്പറേറ്റ് മാനേജ്മെന്റിന്റെ ബെസ്റ്റ് സ്കൂൾ അവാർഡിന് അർഹത നേടിയിട്ടുണ്ട്. കലാകായിക രംഗങ്ങളിൽ സബ് ജില്ലാ തലത്തിൽ പല തവണ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിട്ടുണ്ട്. പാഠ്യാനുബന്ധ പ്രവർത്തനങ്ങളായ റെഡ് ക്രോസ്, ബുൾബുൾ, ശാസ്ത്ര സാഹിത്യ, ഗണിത ക്ലബ്ബുകൾ, ഹെൽത്ത് ക്ലബ്ബ് എന്നിവ കുട്ടികളുടെ നേതൃ വാസനയേയും സംഘടന പാടവത്തെയും മെച്ചപ്പെടുത്തുന്നു. സ്കൂളിന്റെ സർവ്വോന്മുഖമായ പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പി.ടി.എ, എം.പി .ടി.എ ,എസ്.ആർ.ജി തുടങ്ങിയവയുടെ സേവനവും ശ്ലാഘനീയമാണ്.
1950 ൽ 15 കുട്ടികളും ഒരധ്യാപകനുമായി പ്രവർത്തനം ആരംഭിച്ച സെന്റ്.തോമസ് എൽ.പി സ്കൂളിൽ ഇപ്പോൾ 433 കുട്ടികളും 15 അധ്യാപകരും സേവനമനുഷ്ഠിക്കുന്നു.
പി.ടി.എ യുടെ സഹായത്തോടെ 2009 ൽ ആരംഭിച്ച പ്രീ പ്രൈമറി വിഭാഗത്തിൽ ഇപ്പോൾ 139 കുട്ടികളും 4 അധ്യാപകരും 2 ആയമാരും സേവനമനുഷ്ഠിക്കുന്നു.
പതിനായിരത്തിലധികം വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ നിന്നും പഠനം പൂർത്തീകരിച്ച് സമൂഹത്തിന്റെ വിവിധ രംഗങ്ങളിൽ പ്രശോഭിക്കുന്നു.വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ കാലോചിതമായി പരിഷ്കരിച്ചു. പുതിയ പാചകപ്പുര നിർമ്മിച്ചു. ഹൈടെക് ക്ലാസ് മുറികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
ഉത്സുകരായ കുരുന്നുവിദ്യാർത്ഥികൾ, നേതൃപാഠവമുള്ള മാനേജ്മെന്റ്, നിസ്വാർത്ഥരായ അധ്യാപക-അനധ്യാപക ജീവനക്കാർ, ജാഗരൂഗരായ രക്ഷിതാക്കൾ, അഭ്യുദയകാംക്ഷികൾ, സുമനസുകളായ പ്രദേശവാസികൾ ഇവരെല്ലാം ഈ സ്ഥാപനത്തിന്റെ വിജയകരമായ മുന്നേറ്റങ്ങൾക്ക് പിന്നിലെ പ്രചോദനവും കൈതാങ്ങുമാണ്.
The School Correspondent
Headmaster
P.T.A President
Important Notices regardingSt. Thomas LPS, Nadavayal
Jul
Important Notices regarding St. Thomas LPS, Nadavayal
~ No notice to show ~
School Parliament Election
Sep
Sep
Oct