സെൻറ് ജോസഫ്സ് റ്റി.റ്റി.ഐ എന്ന് ഇന്നറിയപ്പെടുന്ന ഈ സ്ഥാപനം സി എസ് ഐ സഭയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന എൽ പി സ്കൂൾ ആയിരുന്നു. ഇത് യശ:ശരീരനായ ബഹു. ജോർജ് കഴിക്കച്ചാലിൽ അച്ചൻ 1956 ൽ ഈ സ്ഥാപനത്തിന്റെ സാരഥ്യം ഏറ്റെടുത്തു .സെന്റ് ജോർജ് എലിമെന്ററി എയ്ഡഡ് സ്കൂൾ എന്ന ആ സ്ഥാപനം പിന്നീട് മദ്രാസ് ഗവൺമെന്റിന്റെ അംഗീകാരത്തോടെ യു പി സ്കൂളായും 1963 ൽ വയനാട് ജില്ലയിലെ പ്രഥമ അധ്യാപക പരിശീലന കേന്ദ്രമായും മാറി. സെന്റ് ജോസഫ് മോഡൽ യുപി സ്കൂൾ, സെന്റ് ജോസഫ് ബേസിക് ട്രെയിനിങ് സ്കൂൾ എന്നീ പേരുകൾ കടന്നാണ് സെന്റ് ജോസഫ്സ് ടി.ടി.ഐ എന്ന പേരിൽ ഉറച്ചത്. 40 പേർക്കായിരുന്നു ആദ്യകാലങ്ങളിൽ ടി.ടി.സി പ്രവേശനം. അന്ന് അഡ്മിഷൻ നേടിയതിൽ ഭൂരിഭാഗവും സമീപസ്ഥ ജില്ലക്കാരായിരുന്നു. ഇന്നിത് പ്രീ പ്രൈമറിയടക്കം ആയിരത്തിലധികം വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനമായി മാറി.
പ്രീ പ്രൈമറി വിഭാഗത്തിൽ 3 ഡിവിഷനുകളിലായി 86 വിദ്യാർത്ഥികളും എൽ. പി. വിഭാഗത്തിൽ 13 ഡിവിഷനുകളിലായി 401വിദ്യാർത്ഥികളും, യു. പി. വിഭാഗത്തിൽ 17 ഡിവിഷനുകളിലായി 550 വിദ്യാർത്ഥികളും D.l.Ed. വിഭാഗത്തിൽ രണ്ടു ബാച്ചുകളിലായി 49 വിദ്യാർത്ഥികളുമായി ഈ വിദ്യാലയം പടർന്നു പന്തലിച്ചു കഴിഞ്ഞു