അധ്യാപകർ
അനധ്യാപകർ
വിദ്യാർത്ഥികൾ
പെൺകുട്ടികൾ
ആൺകുട്ടികൾ
വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ ഒണ്ടയങ്ങാടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന എൽ.പി വിദ്യാലയമാണ് സെന്റ് മാർട്ടിൻസ് എൽ പി എസ് ഒണ്ടയങ്ങാടി . ഇവിടെ 38ആൺ കുട്ടികളും 49പെൺകുട്ടികളും അടക്കം 87 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.1976 ൽ മെയ് 26 അന്നത്തെ എം.എൽ.എ. ശ്രീ എം.വി. രാജൻ മാസ്റ്ററുടെ അധ്യക്ഷതയിൽ മാനന്തവാടി രൂപതയുടെ അഭിവന്ദ്യ പിതാവ് മാർ ജേക്കബ് തൂങ്കുഴി സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു. 1985 ൽ സ്കൂൾ മാനന്തവാടി രൂപതയിൽ ലയിച്ചു. 1974 ൽ വികാരിയായ റവ. ഫാദർ തുരുത്തിക്കാട്ടിലിെൻറ ശ്രമഫലമായി 5 ക്ലാസ്സോടുകൂടിയ കെട്ടിടം നിലവിൽ വന്നു. 1986 ൽ സ്കൂളിന് സ്ഥിരാംഗീകാരം ലഭിച്ചു. 1976 ൽ സ്കൂൾ ആരംഭിക്കാൻ ഒന്നാം ക്ലാസിൽ മൂന്ന് ഡിവിഷനുകളിലായി 119 കുട്ടികൾ ഉണ്ടായിരുന്നു.1979 ൽ നാലാം ക്ലാസ്സോടുകൂടിയ പൂർണ്ണ എൽ.പി. ആയി. ആദ്യത്തെ അധ്യാപികയായി ശ്രീമതി അന്ന റ്റി.ഐ ചുമതലയേറ്റു. 1985 കണിയാരം എ.എൽ.പി.സ്കൂൾ മാസ്റ്ററായിരുന്ന ശ്രീ കെ.ജെ. വർഗ്ഗീസ് സാർ ചുമതലയേറ്റു. സ്കൂളിന്റെ ആരംഭത്തിൽ അറബി അധ്യാപകനടക്കം ഒൻപത് അധ്യാകരുണ്ടായിരുന്നു.
School Manager
Headmaster
P.T.A President
Important Notices regardingSt. Martin's LPS, Ondayagadi
Sep
Dec