അധ്യാപകർ
അനധ്യാപകർ
വിദ്യാർത്ഥികൾ
പെൺകുട്ടികൾ
ആൺകുട്ടികൾ
ഭൂമി ശാസ്ത്രമായ വേർതിരിവ് കൊണ്ട് കൊട്ടിയൂർ കേരളത്തിലെ മലനാട് ദക്ഷിണ ഭൂമി എന്നാണ് ഹിന്ദു പുരാണങ്ങൾ വിശേഷിപ്പിക്കുന്നത്. പണിയാ കുറിച്യ സമുദായങ്ങൾ അധിവസിച്ചിരുന്ന ഈ പ്രദേശം പഴശ്ശി രാജാവിന്റെ അധീനതയിലായിരുന്നു എന്ന് പറയപ്പെടുന്നു. കൊട്ടിയൂരിന്റെ കിഴക്കു പ്രദേശമാണ് അമ്പായത്തോട്. രാജ പാതയായ പേരാവൂർ ബോയ്സ് ടൗൺ റോഡ് പ്രകൃതിരമണീയമായ മലനിരകളുടെ പാതപീഠമായി വിരാചി ക്കുന്ന ഈ നാടിന്റെ ഉത്തരപദം കാനനഭംഗി കൊണ്ടും ദക്ഷിണാഗം മലനിരകൾ കൊണ്ടും അനുഗ്രഹീതമാണ്. മല നിരക്കുകളെ തഴുകി തലോടി കൊണ്ട് പുണ്യവാഹിനി ബാവലിപ്പുഴ അമൃത തീർത്തും നൽകുന്നു. 1959-ൽ കുര്യാക്കോസ് പള്ളിക്കാമഠം മേൽനോട്ടം വഹിച്ചിരുന്ന ഒരു ആശാൻ പള്ളിക്കൂടം അമ്പായത്തോട്പ്രവർത്തിച്ചിരുന്നു. ഈ അവസരത്തിലാണ് ഒരു എൽ പി സ്കൂളിന്റെ സാധ്യതയെക്കുറിച്ച് അന്വേഷിച്ച് കുര്യാക്കോസ് പള്ളിക്കാമഠം കുറിച്യൻ വെള്ളനെയും കൂട്ടി അപേക്ഷ പത്രം A E O യ്ക്ക് സമർപ്പിച്ചത്. തുടർന്ന് സ്കൂൾ അനുവദിച്ചു കിട്ടി. ഈ വിദ്യാലയമാണ് ഇന്നത്തെ സെന്റ് ജോർജ് എൽപി സ്കൂൾ അമ്പായത്തോട്.
1960 ജൂൺ മാസത്തിലെ ആദ്യ ദിവസം തന്നെ ഈ വിദ്യാലയത്തിലെ പ്രവർത്തനമാരംഭിച്ചു. ചങ്ങനാശ്ശേരി കാരനായ ശ്രീ സോമശേഖരൻ നായർ(മുട്ടാർ സോമൻ ) ആയിരുന്നു ഈ സ്കൂളിലെ ആദ്യ അധ്യാപകൻ. പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ തോമസ് മാസ്റ്റർ ആയിരുന്നു ആയിരുന്നു.
ഈ വിദ്യാലയത്തിലെ ആദ്യ മാനേജർ റവ. ഫാ. ജോൺ ഇളംതുരുത്തിയിൽ ആയിരുന്നു. തുടർന്നുവന്ന മാനേജർ അച്ചന്മാരുടെയും അന്നത്തെ A E O കുഞ്ഞമ്പു സാറിന്റെയും തുടർന്ന് വന്ന ഓഫീസർമാരുടെയും മേൽനോട്ടവും നിർദ്ദേശങ്ങളും ഈ വിദ്യാലയത്തെ പുരോഗതിയിൽ എത്തിച്ചു.
മുൻ സാരഥികൾ
ഇപ്പോഴത്തെ ലോക്കൽ മാനേജർ റവ. ഫാ. കുര്യൻവാഴയിലിനൊപ്പം ഹെഡ്മാസ്റ്റ്ർ ശ്രീ. അബ്രഹാം ഒ. യു സാറിനോടൊപ്പം മൂന്ന് അദ്ധ്യാപകരും ചേർന്ന് സ്കൂളിനെ നയിക്കുന്നു.
School Manager
Headmaster
P.T.A President
Important Notices regardingSt. George LPS, Ambaythode
~ No Notice to show ~
Important Notices regarding St. George LPS, Ambaythode
~ No notice to show ~
~ No Notice to show ~
അമ്പായത്തോട് സെൻ്റ്.ജോർജ്ജസ് എൽ.പി സ്കൂളിന് 2021-22 അധ്യയന വർഷത്തെ നല്ല പാഠം പ്രവർത്തനങ്ങൾക്ക് A ഗ്രേഡ് പുരസ്കാരം ലഭിച്ചു.
LSS-2020-21 കോവിഡ് പ്രതിസന്ധികൾക്കിടയിലും വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ. അവരെ തയ്യാറാക്കിയ അധ്യാപകർക്ക് ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി.
കുട്ടികളും അധ്യാപകരും ചേർന്ന് മനോഹരമായ പുൽക്കൂടും ക്രിസ്തുമസ്ട്രീയും നിർമ്മിച്ചു. രണ്ടാം സ്ഥാനം ലഭിച്ചു. പ്രോത്സാഹിപ്പിച്ച എല്ലാവർക്കും നന്ദി. പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ
Oct