x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
School St. George LPS, Ambaythode
സെന്റ് ജോർജ്ജസ് എൽ പി സ്കൂൾ അമ്പായത്തോട്, അമ്പായത്തോട്

History

  ഭൂമി ശാസ്ത്രമായ വേർതിരിവ് കൊണ്ട് കൊട്ടിയൂർ കേരളത്തിലെ മലനാട് ദക്ഷിണ ഭൂമി എന്നാണ് ഹിന്ദു പുരാണങ്ങൾ വിശേഷിപ്പിക്കുന്നത്. പണിയാ കുറിച്യ  സമുദായങ്ങൾ അധിവസിച്ചിരുന്ന ഈ പ്രദേശം പഴശ്ശി രാജാവിന്റെ അധീനതയിലായിരുന്നു എന്ന് പറയപ്പെടുന്നു. കൊട്ടിയൂരിന്റെ  കിഴക്കു പ്രദേശമാണ് അമ്പായത്തോട്. രാജ പാതയായ പേരാവൂർ ബോയ്സ് ടൗൺ റോഡ് പ്രകൃതിരമണീയമായ മലനിരകളുടെ പാതപീഠമായി വിരാചി ക്കുന്ന ഈ നാടിന്റെ ഉത്തരപദം കാനനഭംഗി കൊണ്ടും  ദക്ഷിണാഗം മലനിരകൾ കൊണ്ടും  അനുഗ്രഹീതമാണ്. മല നിരക്കുകളെ തഴുകി തലോടി കൊണ്ട് പുണ്യവാഹിനി  ബാവലിപ്പുഴ അമൃത തീർത്തും നൽകുന്നു. 1959-ൽ കുര്യാക്കോസ് പള്ളിക്കാമഠം മേൽനോട്ടം വഹിച്ചിരുന്ന ഒരു ആശാൻ പള്ളിക്കൂടം അമ്പായത്തോട്പ്രവർത്തിച്ചിരുന്നു. ഈ അവസരത്തിലാണ് ഒരു എൽ പി സ്കൂളിന്റെ സാധ്യതയെക്കുറിച്ച് അന്വേഷിച്ച് കുര്യാക്കോസ് പള്ളിക്കാമഠം കുറിച്യൻ വെള്ളനെയും കൂട്ടി അപേക്ഷ പത്രം A E O  യ്ക്ക്  സമർപ്പിച്ചത്. തുടർന്ന് സ്കൂൾ അനുവദിച്ചു കിട്ടി. ഈ വിദ്യാലയമാണ് ഇന്നത്തെ സെന്റ് ജോർജ് എൽപി സ്കൂൾ അമ്പായത്തോട്. 

         1960 ജൂൺ മാസത്തിലെ ആദ്യ ദിവസം തന്നെ ഈ വിദ്യാലയത്തിലെ പ്രവർത്തനമാരംഭിച്ചു. ചങ്ങനാശ്ശേരി കാരനായ ശ്രീ സോമശേഖരൻ നായർ(മുട്ടാർ സോമൻ ) ആയിരുന്നു ഈ സ്കൂളിലെ ആദ്യ അധ്യാപകൻ. പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ തോമസ് മാസ്റ്റർ ആയിരുന്നു ആയിരുന്നു. 

 ഈ വിദ്യാലയത്തിലെ ആദ്യ മാനേജർ റവ. ഫാ. ജോൺ ഇളംതുരുത്തിയിൽ ആയിരുന്നു. തുടർന്നുവന്ന മാനേജർ അച്ചന്മാരുടെയും അന്നത്തെ A E O കുഞ്ഞമ്പു സാറിന്റെയും തുടർന്ന് വന്ന ഓഫീസർമാരുടെയും മേൽനോട്ടവും നിർദ്ദേശങ്ങളും ഈ വിദ്യാലയത്തെ പുരോഗതിയിൽ എത്തിച്ചു. 

                                    മുൻ സാരഥികൾ                                            

  • ശ്രീ.തോമസ് കെ വി                     (13-06-1960   to   30-06-1960)
  • ശ്രീ.ആൻ്റണി ജോർജ്                  (01-07-1960   to   31-03-1987)
  • ശ്രീ.എ.റ്റി ഔസേപ്പ്                       (01-04-1987   to    31-03-1990)
  • ശ്രീ.പി.സി മാത്യു                           (01-04-1990   to   31-03-1991)
  • സി.എ.ടി ചിന്നമ്മ                          (01-04-1991   to   31-03-1995)
  • ശ്രീ.എം.ഐ ചെറിയാൻ                 (01-04-1995   to   31-03-1997)
  • ശ്രീമതി.പി.ജെ അന്നക്കുട്ടി                (01-04-1997   to   31-03-2000)
  • ശ്രീമതി. എ.ആർ.ലീലാമണിയമ്മ       (01-04-2000   to    31-03-2003)
  • സി.റോസമ്മ എം                            (01-04-2003   to    01-06-2005)
  • ശ്രീമതി. മറിയം പി.എ                      (01-06-2005    to   31-03-2008)
  •  സി.അന്നക്കുട്ടി                               (01-04-2008   to   31-03-2010)
  • ശ്രീ.എം.പി ജോസഫ്                       (31-03-2010   to   21-04-2014)
  • ശ്രീ.ജോൺ എ.വി                           (21-04-2014   to    31-03-2015)
  • ശ്രീ.തോമസ് ജേക്കബ്                      (06-04-2015    to  31-03- 2021)                                 
  •         ശ്രീമതി. മേരി മാത്യു          (01-06-2021 to 31-05-2022)     

                        ഇപ്പോഴത്തെ ലോക്കൽ മാനേജർ റവ. ഫാ. കുര്യൻവാഴയിലിനൊപ്പം ഹെഡ്മാസ്റ്റ്ർ ശ്രീ. അബ്രഹാം ഒ. യു സാറിനോടൊപ്പം  മൂന്ന് അദ്ധ്യാപകരും ചേർന്ന് സ്കൂളിനെ നയിക്കുന്നു. 

സ്ഥാപിതം 1960
സ്കൂൾ കോഡ്14811
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
ആൺകുട്ടികൾ44
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ77
ആകെ അധ്യാപകർ4
മാനേജർFr. Anish Kattathu
പ്രധാന അദ്ധ്യാപകൻSr. Mini Joseph
പി.ടി.ഏ. പ്രസിഡണ്ട്Mr. Biju Panachiyil
Schoolwikihttps://schoolwiki.in/sw/1tkl
Copyright © 2021 St. George LPS, Ambaythode.
Powered by Corehub Solutions