School Devamatha LPS, Adikolly
ദേവമാത എ.എൽ.പി. സ്കൂൾ ആടിക്കൊല്ലി, പുൽപ്പള്ളി
IMPORTANT
NOTICE
അക്ഷരം ജാലകം പഠനത്തിലും വായനയിലും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പിന്തുണ നൽകുന്ന പരിപാടിയാണ് ഇത്. വായനാദിനം മുതൽ മാർച്ച് മാസം വരെ ഈ പരിപാടി തുടരുന്നു.LSS പരിശീലനം പഠനത്തോടൊപ്പം തന്നെ LSS മുന്നൊരുക്കവും നടത്തി വരുന്നു.കുട്ടികർഷകരെ തിരഞ്ഞെടുക്കൽ കൃഷിയെക്കുറിച്ച് കൂടുതൽ അവബോധം വളർത്താനായി വീടുകളിൽ പച്ചക്കറിത്തോട്ടം നിർമ്മിക്കുകയും മികച്ച കർഷകരെ തിരഞ്ഞെടുക്കുകയും ചെയ്യുന്നു. മാതൃഭൂമി സീഡിൻ്റെ മികച്ച കുട്ടികർഷക അവാർഡ് ആൻമരിയ ജോബി നേടിയിരുന്നു.

Statistics

10

അധ്യാപകർ

0

അനധ്യാപകർ

153

വിദ്യാർത്ഥികൾ

71

പെൺകുട്ടികൾ

82

ആൺകുട്ടികൾ

History

 ആടിക്കൊല്ലി പ്രദേശത്ത് അക്ഷരവെളിച്ചം പരത്തുന്നതിനായി 1982ൽ ദേവമാതാ എ.എൽ.പി. സ്കൂൾ സ്ഥാപിതമായി. ബഹു. കുര്യാക്കോസ് പറമ്പിലച്ചന്റെയും ആടിക്കൊല്ലി ഇടവകാസമൂഹത്തിന്റെയും സ്വപ്നസാക്ഷാത്കാരമായിരുന്നു ദേവമാതാ എ.എൽ.പി. സ്കൂൾ. അൺ എയ്ഡഡ് വിദ്യാലയമായി ആരംഭിച്ച ഈ കലാലയം താമസിയാതെ എയ്ഡഡ് വിദ്യാലയമായി ഉയ൪ന്നു. ആദ്യത്തെ മാനേജ൪ ബഹു. മാത്യു പൈക്കാട്ടച്ചനും, പ്രഥമ പ്രധാനാധ്യാപികയായി സിസ്റ്റ൪ എ.ഒ. ത്രേസ്യയും ആയിരുന്നു.

കലാകായിക, ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ മേളകളിൽ സബ് ജില്ല, ജില്ലാ തലങ്ങളിൽ മികവു പുല൪ത്തുന്ന ഈ വിദ്യാലയത്തിൽ  എട്ട് അധ്യാപകരും നൂറ്റിയമ്പത് കുട്ടികളും ഉണ്ട്. മാനന്തവാടി രൂപതകോ൪പ്പറേറ്റിന്റെ കീഴീലുള്ള ഈ വിദ്യാലയം സ്ഥാപിതമായിട്ട് 43 വ൪ഷം കഴിഞ്ഞു. പുല്പള്ളി പഞ്ചായത്തിലെ 'മികച്ച സ്കൂളായി' ഈ വിദ്യാലയം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വൈജ്ഞാനിക വിസ്ഫോടനത്തിന്റെ ഈ കാലഘട്ടത്തിൽ വിദ്യാ൪ത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനായി കമ്പ്യൂട്ട൪ വിദ്യാഭ്യാസം,കമ്മ്യുണിക്കേറ്റിവ് ഇംഗ്ലീഷ് ക്ലാസുകൾ,എൽ.എസ്.എസ് ക്ലാസുകൾ എന്നിവ നടത്തിവരുന്നു. വിദ്യാലയത്തിലെ വികസനപ്രവ൪ത്തനങ്ങളിലും മറ്റു ക്ഷേമ പ്രവ൪ത്തനങ്ങളിലും പി. റ്റി. എ സജീവമായി പങ്കെടുക്കുന്നു. വിദ്യാലയത്തിലെ സ൪വ്വതോന്മുഖമായ പ്രവ൪ത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ബഹുമാനപ്പെട്ട മാനേജ൪ റവ.ഫാ.സുനിൽ വട്ടുകുന്നേൽ,ഹെഡ്മാസ്റ്റർ ശ്രീ.അലക്സ് മാത്യു എന്നിവരാണ്.

Read Full
History

Our Management


Fr. Rev. Fr. Sunil Vattukkunnel

The School Correspondent


Sr. Shainymol

Headmistress


Mr. JOSEPH KURUVILA

P.T.A President

Notice Board

Important Notices regardingDevamatha LPS, Adikolly

Notice Board

Notice Board

Important Notices regarding Devamatha LPS, Adikolly

~ No notice to show ~

19

Jun
2024

അക്ഷരം ജാലകം പഠനത്തിലും വായനയിലും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പിന്തുണ നൽകുന്ന പരിപാടിയാണ് ഇത്. വായനാദിനം മുതൽ മാർച്ച് മാസം വരെ ഈ പരിപാടി തുടരുന്നു.

03

Jun
2024

LSS പരിശീലനം പഠനത്തോടൊപ്പം തന്നെ LSS മുന്നൊരുക്കവും നടത്തി വരുന്നു.

05

Jun
2024

കുട്ടികർഷകരെ തിരഞ്ഞെടുക്കൽ കൃഷിയെക്കുറിച്ച് കൂടുതൽ അവബോധം വളർത്താനായി വീടുകളിൽ പച്ചക്കറിത്തോട്ടം നിർമ്മിക്കുകയും മികച്ച കർഷകരെ തിരഞ്ഞെടുക്കുകയും ചെയ്യുന്നു. മാതൃഭൂമി സീഡിൻ്റെ മികച്ച കുട്ടികർഷക അവാർഡ് ആൻമരിയ ജോബി നേടിയിരുന്നു.

Upcoming Events

Event

07

Nov

Bharath Scout and Guides Foundation Day- 07 November 2025
Event

14

Nov

Children's Day- 14 November 2025
Event

30

Nov

Pazhassi Day- 30 November 2025
Copyright © 2021 Devamatha LPS, Adikolly.
Powered by Corehub Solutions