We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
ആടിക്കൊല്ലി പ്രദേശത്ത് അക്ഷരവെളിച്ചം പരത്തുന്നതിനായി 1982ൽ ദേവമാതാ എ.എൽ.പി. സ്കൂൾ സ്ഥാപിതമായി. ബഹു. കുര്യാക്കോസ് പറമ്പിലച്ചന്റെയും ആടിക്കൊല്ലി ഇടവകാസമൂഹത്തിന്റെയും സ്വപ്നസാക്ഷാത്കാരമായിരുന്നു ദേവമാതാ എ.എൽ.പി. സ്കൂൾ. അൺ എയ്ഡഡ് വിദ്യാലയമായി ആരംഭിച്ച ഈ കലാലയം താമസിയാതെ എയ്ഡഡ് വിദ്യാലയമായി ഉയ൪ന്നു. ആദ്യത്തെ മാനേജ൪ ബഹു. മാത്യു പൈക്കാട്ടച്ചനും, പ്രഥമ പ്രധാനാധ്യാപികയായി സിസ്റ്റ൪ എ.ഒ. ത്രേസ്യയും ആയിരുന്നു.
കലാകായിക, ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ മേളകളിൽ സബ് ജില്ല, ജില്ലാ തലങ്ങളിൽ മികവു പുല൪ത്തുന്ന ഈ വിദ്യാലയത്തിൽ എട്ട് അധ്യാപകരും നൂറ്റിയമ്പത് കുട്ടികളും ഉണ്ട്. മാനന്തവാടി രൂപതകോ൪പ്പറേറ്റിന്റെ കീഴീലുള്ള ഈ വിദ്യാലയം സ്ഥാപിതമായിട്ട് 39 വ൪ഷം കഴിഞ്ഞു. പുല്പള്ളി പഞ്ചായത്തിലെ 'മികച്ച സ്കൂളായി' ഈ വിദ്യാലയം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വൈജ്ഞാനിക വിസ്ഫോടനത്തിന്റെ ഈ കാലഘട്ടത്തിൽ വിദ്യാ൪ത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനായി കമ്പ്യൂട്ട൪ വിദ്യാഭ്യാസം,കമ്മ്യുണിക്കേറ്റിവ് ഇംഗ്ലീഷ് ക്ലാസുകൾ,എൽ.എസ്.എസ് ക്ലാസുകൾ എന്നിവ നടത്തിവരുന്നു. വിദ്യാലയത്തിലെ വികസനപ്രവ൪ത്തനങ്ങളിലും മറ്റു ക്ഷേമ പ്രവ൪ത്തനങ്ങളിലും പി. റ്റി. എ സജീവമായി പങ്കെടുക്കുന്നു. വിദ്യാലയത്തിലെ സ൪വ്വതോന്മുഖമായ പ്രവ൪ത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ബഹുമാനപ്പെട്ട മാനേജ൪ റവ.ഫാ.സോമി വടയാപറമ്പില്‍, പ്രധാനാധ്യാപിക ലിസി പി ജെ
എന്നിവരാണ്.
സ്ഥാപിതം | 1982 |
സ്കൂൾ കോഡ് | 15339 |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
ആൺകുട്ടികൾ | 84 |
പെൺകുട്ടികൾ | 80 |
ആകെ വിദ്യാർത്ഥികൾ | 164 |
ആകെ അധ്യാപകർ | 10 |
മാനേജർ | Fr. Rev. Somy vadayaparambil |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി. ശ്രീമതി. ലിസി പി.ജെ |
പി.ടി.ഏ. പ്രസിഡണ്ട് | Mr. BINO T A THULAPARAMBIL |
Schoolwiki | https://schoolwiki.in/sw/8ow |