അധ്യാപകർ
അനധ്യാപകർ
വിദ്യാർത്ഥികൾ
പെൺകുട്ടികൾ
ആൺകുട്ടികൾ
കാട്ടിമൂല പ്രദേശത്തെ കുടിയേറ്റ ജനത തങ്ങളുടെ ഇളം തലമുറയെ അറിവിൻറെ ആദ്യാക്ഷരങ്ങളിലേക്ക് കൈപിടിച്ച് നയിക്കുവാൻ നടത്തിയ കഠിനാദ്ധ്വാനത്തിൻറെയും ആത്മസമർപ്പണത്തിൻറെയും ഫലമാണ് പോരൂർ സെൻറ്.സെബാസ്ററ്യൻസ് എൽ.പി സ്കൂൾ.
1957 ജൂൺ 17 ന് ബഹുമാനപ്പെട്ട ഫാ.ഇ.ബ്രഗാൻസ കൊളുത്തിയ അറിവിൻറെ ഈ കൊച്ചു കൈത്തിരി 1958 ൽ തലശ്ശേരി രൂപതയ്ക്ക് കൈമാറ്റം ചെയ്യപ്പെടുകയും 1967 വരെ ഇൻഡിവിജ്വൽ മാനേജ്മെൻറിന് കീഴിലും തുടർന്ന് തലശ്ശേരി രൂപത കോർപറേറ്റ് മാനേജ്മെൻറിൻറെ കീഴിലും 1980 മുതൽ മാനന്തവാടി രൂപത കോർപറേറ്റ് മാനേജ്മെൻറിൻറെ കീഴിലും ഈ പ്രദേശത്തിൻറെ വിദ്യാവിളക്കായി പ്രശോഭിച്ചുകൊണ്ടിരിക്കുന്നു.
ഇപ്പോഴത്തെ കോർപറേറ്റ് മാനേജർ ബഹു.ഫാ.സിജോ ഇളംകുന്നപ്പുഴ, മാനേജർ ബഹു.ഫാ. ജോയ് പുല്ലന്‍കുന്നേല്‍ എന്നിവരുടെ മാനേജ്മൻറ് വൈദഗ്ധ്യത്തിനു കീഴിൽ അനുദിനം പുരോഗതിയിക്കലേക്ക് മുന്നേറുന്ന ഈ വിദ്യാലയത്തിൽ ഹെഡ്മിസ്ട്രസ്സ് ശ്രീമതി ജാന്‍സി എ വി യുടെ നേതൃത്വത്തിൽ ഒരു മെൻറർ ടീച്ചർ ഉൾപ്പെടെ അഞ്ച് അധ്യാപകർ സേവനം ചെയ്യുന്നു.
വയനാട് ജില്ലയിൽ മാനന്തവാടി വിദ്യാഭ്യാസ ഉപജില്ലയുടെ കീഴിൽ തവിഞ്ഞാൽ പഞ്ചായത്തിലെ 14 വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം സുശക്തമായ രക്ഷാകർതൃസമൂഹത്തിൻറെയും,നാട്ടുകാരുടെയും, പൂർവ വിദ്യാർത്ഥികളുടെയും പ്രോത്സാഹനത്തിൽ മികവിൻറെ നൂതന വഴികളിലേക്ക് ചരിച്ചുകൊണ്ടിരിക്കുന്നു. ഈ വിദ്യാലയത്തിൽ നിന്നും കഴിഞ്ഞ 67 സംവത്സരങ്ങളിലായി പാഠ്യ പാഠ്യേതര രംഗങ്ങളിൽ അറിവിൻറെ വെള്ളിവെളിച്ചവുമായി കടന്നു പോയവർ നിരവധിയാണ് .
സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :
മാത്യു നെടുങ്കല്ലേൽ
ഡെന്നീസ് മാസ്റ്റർ
കെ.ഡി.ജോസഫ്
ആന്റണി ജോർജ്
ഇ.സി കുര്യൻ
സിസ്റ്റർ മറീന തോമസ്
കെ.ജെ. പൗലോസ്
വി.എ. ജോൺ
സിസ്റ്റർ വിൻസൻറ്റ്
സിസ്റ്റർ മേരി പോൾ
കെ.കെ. മത്തായി
എം.യു. കുര്യാക്കോസ്
ജോണ്‍ റ്റി വി
സാലി മാത്യു
പൈലി എന്‍ യു
വര്‍ക്കി എന്‍ എം
അബ്രഹാം കെ മാത്യു
ബീന കെ എം
The School Correspondent
Headmaster/Principal
P.T.A President
Important Notices regardingSt. Sebastian's LPS, Porur
~ No Notice to show ~
Important Notices regarding St. Sebastian's LPS, Porur
~ No notice to show ~
~ No Notice to show ~
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, കബ്ബ് - ബുൾബുൾ സംസ്ഥാനതല ചതുർഥ ചരൺ/ഹീരക്ക് പംഖ് അവാര്ഡുകള്ക്ക് അര്ഹരായവര്ക്ക് അഭിനന്ദനങ്ങള്.
CULTURAL ICON OF THE YEAR AWARD 2024-25 AWARDED TO IRIN MARIYA BINU
M. U. KURIACKO MEMORIAL ENDOWMENT 2024-25 THE PINNACLE SCHOLAR AWARD TO ROSMIN V S
Jun
Jun
Jun
കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, കബ്ബ് - ബുൾബുൾ സംസ്ഥാനതല ചതുർഥ ചരൺ/ഹീരക്ക് പംഖ് അവാര്ഡുകള്ക്ക് അര്ഹരായവര്ക്ക് അഭിനന്ദനങ്ങള്.
CULTURAL ICON OF THE YEAR AWARD 2024-25 AWARDED TO IRIN MARIYA BINU
M. U. KURIACKO MEMORIAL ENDOWMENT 2024-25 THE PINNACLE SCHOLAR AWARD TO ROSMIN V S