School CKHS, Manimooly
സി കെ എച്ച് എസ് , മണിമൂളി
IMPORTANT
NOTICE
സ‍്കൂൾ തല കലോത്സവവുമായി ബന്ധപ്പെട്ട് ഹൈസ്കൂൾ യുപി വിദ്യാർത്ഥികൾക്കുള്ള വാട്ടർ കളർ മത്സരം ഇന്ന് ഉച്ചയ്ക്ക് 2 30ന്

Statistics

56

അധ്യാപകർ

5

അനധ്യാപകർ

1524

വിദ്യാർത്ഥികൾ

766

പെൺകുട്ടികൾ

758

ആൺകുട്ടികൾ

History

ഇന്നലെകളിലൂടെ..... ഇന്നിലേക്ക്

തെക്കു നിന്നും വടക്കോട്ട് മണ്ണു തേടി നടത്തിയ പ്രയാണത്തിൽ പ്രകൃതിയോട് മല്ലടിച്ചു ജീവിക്കാൻ തയ്യാറായ നമ്മുടെ പൂർവ്വികർ കണ്ടെത്തിയ സ്വപ്ന ഭൂമിയാണ് മണിമൂളി. സാഹസികത ബുദ്ധിയുടെയും സ്ഥിരോത്സാഹത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായി മഹത്തായ വിജയം കൈവരിച്ച അവരുടെ ത്യാഗോജ്വലമായ ജീവിത ചരിത്രം ആണ് മണിമൂളിയുടെ ചരിത്രം.

ഹരിതാഭയാർന്ന നീലഗിരി താഴ്വരയിൽ ശോഭിക്കുന്ന കൊച്ചു ഗ്രാമമാണ് മണിമൂളി.നിലമ്പൂർ കോവിലകത്തെ പ്രഭാകരൻ തമ്പാനിൽ നിന്നും കുറിച്ചിത്താനത്ത് ,പഴയിടത്ത് മനക്കൽ ദാമോദരൻ നമ്പൂതിരി യ്ക്ക് ചാർത്തിക്കിട്ടിയ സ്ഥലമായിരുന്നു ഇന്ന് പള്ളിയും സ്കൂൾ സ്ഥിതിചെയ്യുന്ന , ,"മുന്നൂറ്"എന്ന പേരിലും കൂടി അറിയപ്പെടുന്ന ഈ പ്രദേശം.ഇവിടേയ്‍ക്കാണ് മണ്ണിൽ പൊന്നുവിളയിക്കാൻ നമ്മുടെ പൂർവികർ എത്തിയത്. ഒട്ടേറെ പ്രശ്നങ്ങൾ അവർക്ക് നേരിടേണ്ടി വന്നു 1955 ഡിസംബർ 17 ഇവിടത്തെ കുടിയേറ്റക്കാർക്ക് എതിരായി വിധി ഉണ്ടായപ്പോൾ റവ.ഫാ. ലിയാണ്ടറിന്റെയും, ശ്രീ. വാലുമണ്ണേൽ ഔസേപ്പിന്റെയും അവസരോചിതമായ ഇടപെടലുകളും സഹായ മനോഭാവവും അതിനെ പ്രതിരോധിക്കാൻ ഈ ജനതയെ സഹായിച്ചു.ഇതാണ് ക്രിസ്‍തുരാജാ ഫെറോന ദേവാലയത്തിന്റയും ഈ സരസ്വതീ ക്ഷ്രേത്രത്തിന്റെയും അടിത്തറ പാകിയത്
കുടിയേറ്റക്കാരുടെ ജീവിതാഭിലാഷങ്ങളിൽ പ്രഥമസ്ഥാനം ദേവാലയത്തിൽ ആയിരുന്നപ്പോൾ , അതിനോട് ചേർത്തു വെച്ച സ്വപ്നമായിരുന്നു ഒരു വിദ്യാലയം എന്നത്.കുടിയേറ്റക്കാറ്‍ക്ക് വേണ്ടി വളരെയധികം ത്യാഗങ്ങൾ സഹിച്ച ഫാ. ജോസഫ് പഴയപറമ്പിൽ ഒരു വിദ്യാലയത്തിന്റെ സ്ഥാപനത്തിനായി മുന്നിട്ടിറങ്ങി. ശ്രീ ചിറയിൽ ജോസഫ് ആയിരുന്നു അദ്ദേഹത്തിന്റെ പ്രധാന സഹായി .അങ്ങനെ1954ൽ ക്രൈസ്‍റ്റ് കിംഗ് ലോവർ പ്രൈമറി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.ശ്രീ.ആൽബ‍ട്ട് റൊവാരിയായിരുന്നു പ്രഥമാധ്യാപകൻ.
സ്‍കൂളിന്റെ പ്രവ‍ത്തനം കുടിയേറ്റ ജനതയെ ഏകോപിപ്പിക്കുകയും,മനേവീര്യം വ‍ദ്ധിപ്പിക്കുകയും, ഉയ‍ച്ചകൾ ജീവിതലക്ഷ്യമാക്കാൻ പ്രേരിപ്പിക്കുകയും ചെയ്‍തു..പിന്നീടുണ്ടായ സംഘടിത പ്രവ‍ത്തനങ്ങളുടെ ഫലമായി 1956 ൽ സി കെ യു പി സ്‍കൂളായി ഉയ‍‍ർന്നു.. ശ്രീ. സേവ്യർ പി ജോണ്‍ ആയിരുന്നു നേത്യസ്ഥാനത്ത്. റവ.ഫാ. ലിയാണ്ട‍റ്‍‍ മാനേജർ സ്ഥാനത്ത് എത്തുകയും ചെയ്‍തു.ഇത് നാട്ടുകാർക്ക് ആത്‍മവിശ്വാസവും, പ്രതീക്ഷയും വർദ്ധിപ്പിച്ചു.ഉപരി വിദ്യാഭ്യാസം ഈ ജനതയുടെ സങ്കൽപത്തിലെ അനിവാര്യമായ ഘടകമായിരുന്നു. ആയിടക്ക് മണിമൂളി പ്രദേശങ്ങൾ കൂടി ഉൾപ്പെട്ട എടക്കര പഞ്ചായത്തിന്റെ പ്രസിഡണ്ടായി ശ്രീ. സേവ്യർ പി.ജോണ്‍ തെരഞ്ഞെടുക്കപ്പെട്ടു.. ഓരോ പുതിയ പഞ്ചായത്തിലും ഹൈസ്‍കൂളും, പോലീസ് സ്‍റ്റേഷനും, ബസ്‍സ്റ്റാന്റും
അനുവദിക്കാനുള്ള സർക്കാർ തീരുമാനമുണ്ടായപ്പോേൾ മണിമൂളിയിൽ ഹൈസ്‍കൂൾ എന്ന മോഹം യാഥാർത്ഥ്യമാകാൻ ഇത് സഹായിച്ചു. .അങ്ങനെ ആ കാലഘട്ടങ്ങളിൽ വികാരിമായിരുന്ന റവ.ഫാ. ക്ലോഡിയസ്, റവ. ഫാ. ലിയാണ്ടർ എന്നിവരുടേയും നല്ലവരായ നാട്ടുകാരുടെ പരിശ്രമത്തിന്റെയും, പഞ്ചായത്ത് ബോ‍ർഡിന്റെ അനുകൂല തീരുമാനത്തിന്റെയും ഫലമായി 1964 ൽ നമ്മുടെ യു പി സ്‍കൂൾ ക്രൈസ്‍റ്റ് കിംഗ് ഹൈസ്‍കൂളായി ഉയർത്തപ്പെട്ടു.
കുടിയേറ്റ ജനതയുടെ അത്താണിയും ആത്മചൈതന്യം ആയിരുന്ന അഭിവന്ദ്യ വള്ളോപ്പള്ളി പിതാവ് ഇത്തരുണത്തിൽ നൽകിയ പ്രചോദനവും അനുഗ്രഹാശിസ്സുകളും വിസ്മരിക്കാനാവില്ല.
പഞ്ചായത്തിന്റെ വൈസ് പ്രസിഡണ്ട് ആയിരുന്ന ശ്രീ പി ടി ഉമ്മർ കോയയുടെ സന്മനസ്സും താൽപ്പര്യങ്ങളും നമ്മുടെ ഹൈസ്കൂൾ സ്ഥാപിക്കുന്നതിൽ മറക്കാനാകാത്ത നാഴികക്കല്ലുകളായി.
ചിറായിൽ ജോസഫ് വാലുമണ്ണേൽ ജോസഫ് കാച്ചാംകോടത്തു കുഞ്ചെറിയ തുടങ്ങി പറഞ്ഞാൽ തീരാത്ത ഒട്ടനവധി സത്മതികളായ വ്യക്തികളുടെയും കുടുംബങ്ങളുടെയും സഹായഹസ്തങ്ങളും കഠിനാധ്വാനവും ഹൈസ്കൂളിന്റെ നിർമ്നിതിയുടേയും വളർച്ചയുടെയും പിന്നിലുണ്ടെന്ന സത്യത്തെ ഒരിക്കലും വിസ്മരിച്ചുകൂടാ.
എല്ലാവരുടെയും സ്വപ്നം
സാക്ഷാത്കരിച്ചു കൊണ്ട് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന ശ്രീ പി ടി ചാക്കോ ഹൈസ്കൂൾ കെട്ടിടത്തിന് തറക്കല്ലിട്ടു ശ്രീ .ടി .വി. ജോർജ്ജ് ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ.
26 /6 /1950ൽ നമ്മുടെ സ്കൂൾ മാനന്തവാടി രൂപതയുടെ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ ആയി. ഇപ്പോൾ ഈ സ്ഥാപനത്തിൻറെ രക്ഷാധികാരി അഭിവന്ദ്യ ബിഷപ്പ് മാർ ജോസ് പൊരുന്നേടവും, കോർപ്പറേറ്റ് മാനേജർ റവ. ഫാ. സിജോ ഇളംകുന്നപ്പുഴയുമാണ്.
റവ.ഫാ. തോമസ് മണികുന്നേൽ ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെമാനേജരായും, റവ.ഫാ. അരുണ്‍ മഠത്തിപറമ്പിൽ അസിസ്‍റ്റന്റ് മാനേജരായും പ്രവർത്തിക്കുന്നു.

 



 

Read Full
History

Our Management


Fr. BENNYBMUTHIRAKKALAYIL

The School Correspondent


Mr. SHAJI A T

Headmaster


Mr. JUDY THOMAS

P.T.A President

Notice Board

Important Notices regarding CKHS, Manimooly

Notice Board

Notice Board

Important Notices regarding CKHS, Manimooly

~ No notice to show ~

19

Jul
2024

സ‍്കൂൾ തല കലോത്സവവുമായി ബന്ധപ്പെട്ട് ഹൈസ്കൂൾ യുപി വിദ്യാർത്ഥികൾക്കുള്ള വാട്ടർ കളർ മത്സരം ഇന്ന് ഉച്ചയ്ക്ക് 2 30ന്

Upcoming Events

Event

22

Feb

World Scout Day - 2025 February 22
Event

08

Mar

Women's Day- 2025 March 8
Event

21

Mar

World Forestry Day- 2025 March 21
Copyright © 2021 CKHS, Manimooly.
Powered by Corehub Solutions