അധ്യാപകർ
അനധ്യാപകർ
വിദ്യാർത്ഥികൾ
പെൺകുട്ടികൾ
ആൺകുട്ടികൾ
കൊഴിഞ്ഞ കാലത്തിൻറെ പിന്നാമ്പുറങ്ങളിലൂടെയുള്ള പ്രയാണത്തിൽ തെളിഞ്ഞുവന്ന ഒരു മഹാദീപത്തിന്റെ പ്രകാശമാണ് 45 വർഷങ്ങൾക്കു മുൻപ് റവ.ഫാ.ജോസ് മുണ്ടയ്ക്കൽ തെളിയിച്ച സെന്റ് സെബാസ്റ്യൻസ് സ്കൂൾ എന്ന വിജ്ഞാന ദീപത്തിൽ നിന്നും സ്പുരിക്കുന്നത്.കാലത്തിൻറെ മുന്നേറ്റത്തിൽ അത് ഇന്നും ജ്വലിക്കുകയും ജ്വലിപ്പിക്കുകയും ചെയ്യുന്നു. അറിവിൻറെ ശ്രീകോവിലിലേക്കുള്ള കുരുന്നുകളുടെ കടന്നു വരവ് നാടിൻറെ വികസനത്തിന് നാന്ദികുറിച്ചു. വിജ്ഞാന പടവുകൾ താണ്ടി മുന്നേറാനുള്ള പരിമതി മനസ്സിലാക്കിയ റവ.ഫാ.സെബാസ്റ്റ്യൻ കണ്ടേത്തിന്റെയും ഈ നാട്ടിലെ ജനങ്ങളുടെയും അക്ഷീണ പരിശ്രമത്തിന്റെ ഫലമായി 1982 ൽ നമ്മുടെ സ്കൂൾ യൂ.പി.സ്കൂളായി ഉയർത്തപ്പെട്ടു.1991 ൽ മാനന്തവാടികോർപ്പറേറ്റിൻറെ കീഴിൽ ലയിപ്പിക്കുകയുണ്ടായി. ഈ സരസ്വതീ ക്ഷേത്രത്തിലേക്ക് അറിവിൻറെ മണിമുത്തുകൾ ശേഖരിക്കാൻ കടന്നുവരുന്ന കുരുന്നുകൾക്ക് സ്നേഹത്തിൻറെയും അറിവിൻറെയും പാഠങ്ങൾ നൽകുന്ന അധ്യാപകരുടെ ആശ്രാന്ത പരിശ്രമത്തിന്റെ ഫലമായി സംസ്ഥാന ജില്ലാ തലങ്ങളിൽ പ്രകീര്ത്തിക്കപ്പെടുന്ന ഒരു സ്കൂളായി മാറ്റുവാൻ ഇന്ന് നമുക്ക് കഴിഞ്ഞിരിക്കുന്നു. ബഹു.മാനേജർമാരുടേയും,പ്രധാനാധ്യാപകരുടേയും, സഹാധ്യാപകരുടേയും, രക്ഷാകർത്തൃസമിതിയുടേയും, നല്ലവരായ നാട്ടുകാരുടേയും കഠിനപ്രയത്നത്തിലൂടെയാണ് വിജയഭേരി മുഴക്കുവാൻ ഞങ്ങൾക്ക് സാധിച്ചു. 38 വർഷങ്ങൾ പിന്നിടുമ്പോഴും വിജയത്തിൻറെ ശംഖനാദം മുഴക്കി നന്മയുടെ പ്രകാശഗോപുരമായി, അറിവിൻറെ നെയ്ത്തിരിയായി ഞങ്ങളുടെ സ്കൂൾ ഇന്നും മുന്നേറുന്നു .രണ്ട് ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. പുതുതായി പണിതുയർത്തിയ കെട്ടിടത്തിൽ 12 ക്ലാസ് മുറികളും ഒരു ടോയിലെറ്റും ഉണ്ട്. ഇത് കൂടാതെ വിദ്യാർത്ഥികൾക്കായി പെൺകുട്ടികൾക്ക് യൂറിനൽ സൗകര്യത്തിനായി 16 റൂമുകളും ആൺ കുട്ടികൾക്ക് യൂറിനൽ സൗകര്യത്തിനായി 16 റൂമുകളും ഉണ്ട് . കൂടാതെ പെൺകുട്ടികൾക്കും ആൺ കുട്ടികൾക്കും 3വീതം ടോയിലെറ്റുകളും ഉണ്ട്. സ്മാർട്ട് ക്ലാസിനായി പ്രത്യേക റൂം മാറ്റി വെച്ചിരിക്കുന്നു . എല്ലാ വിദ്യാർഥികൾകൾക്കും കമ്പ്യൂട്ടർ പഠനത്തിനായി കമ്പ്യൂട്ടർ ലാബും സജ്ജമാണ് . വിദ്യാർഥികൾക്ക് ശാസ്ത്ര പരീക്ഷണത്തിനായി സയൻസ് ലാബും ഉണ്ട്.കൂടാതെ കായിക പരിശീലനത്തിനും കളി സൗകര്യങ്ങൾക്കുമായി വിശാലമായ ഗ്രൌണ്ടും ഉണ്ട്.
School Manager
Headmaster
P.T.A President
Important Notices regardingSt. Sebastian's UPS, Padichira
~ No Notice to show ~