സുന്ദരമായ ഗ്രാമപ്രദേശത്ത് സുന്ദരമായി നില കൊള്ളുന്ന ഒരു അതിസുന്ദരമായ വിദ്യാ നികേതന് ആണ് ആലാറ്റില്നിര്മല എല്‍.പി. സ്കൂള്‍ .ഇവിടെ 41 ആൺകട്ടികളും 53 പെൺകുട്ടികളും പഠിക്കുന്നു.
Statistics
6
അധ്യാപകർ
0
അനധ്യാപകർ
98
വിദ്യാർത്ഥികൾ
46
പെൺകുട്ടികൾ
52
ആൺകുട്ടികൾ
History
നിര്‍മല എല്‍.പി.സ്കൂള്‍ ആലാറ്റില്‍
കാടും പുഴകളും തോടും വീടുകളും കൃഷിസ്ഥലങ്ങളും കൊണ്ട് പ്രകൃതിരമണീയമായ ആലാറ്റില്‍ ഗ്രാമത്തിന്റെ തിലകക്കുറിയായി പരിലസിക്കന്ന സ്ഥാപനമാണ് നിര്‍മല എല്‍.പി.സ്കൂള്‍ ആലാറ്റില്‍.വിജ്ഞാനത്തിന്റെ കൈത്തിരി പകര്‍ന്ന‍് 1964ല്‍ ആദരണീയനായ ഫാ.ജോര്‍ജ്ജ് കഴിക്കച്ചാലില്‍ സ്ഥാപിച്ച സരസ്വതീ ക്ഷേത്രമാണ് ഈസ്ഥാപനം. സുവര്‍ണ ജൂബിലിയുംകടന്നു മുന്നേറുന്ന ഈ അക്ഷരക്കളരി ആലാറ്റില്‍ പ്രദേശത്തെ വിത്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ കുടിയേറ്റ കര്‍ഷകനായ മോളോത്ത ജോസഫും വൈദ്യനായ ഗോപിയാശാനും 1963 ല്‍ ആരംഭിച്ചകുടിപ്പള്ളിക്കൂടം എറ്റെടുത്ത് 1964ല്‍ ഒരു എല്‍.പി. സ്കൂള്‍ ആക്കി മാറ്റുകയായിരുന്നു.പിന്നീട് മാനന്തവാടി രൂപത ഏറ്റെടുത്ത ആലാറ്റില്‍ ഇടവകയുടെ അഭിമാനമായ ഈ സ്ഥാപനത്തിന്‍ ഇക്കഴിഞ്ഞ 57വര്‍ഷങ്ങളില്‍ ധാരാളം വിദ്യാര്‍ഥികള്‍ അറിവിന്റെ ആദ്യാക്ഷരങ്ങള്‍ കരസ്ഥമാക്കി കടന്നു പോയി. ഇന്നത്തെ കോര്‍പ്പറേറ്റ് മാനേജര്‍ ആയ ഫാ.സിജോ ഇളംകുന്നപ്പുഴ നയിക്കുന്ന ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജര്‍ ഫാ. തോമസ് പ്ലാശ്ശനാല്‍ ആണ്. സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി. ജാന്‍സി എ.വി.യുടെ നേതൃത്വത്തില്‍ ആറ് അധ്യാപകര്‍ ഇവിടെ സ്തുത്യര്‍ഹമായ സേവനമനുഷ്ടിക്കുന്നു.പഠനരംഗത്തും പാഠ്യേതര രംഗങ്ങളിലും ഈസരസ്വതീക്ഷേത്രം ഈപ്രദേശത്തിന്റെ ഒരു മുതല്‍ക്കൂട്ടാണ്.കോവിഡ് പശ്ചാത്തലത്തില്‍ ഓൺലൈന്‍ ക്ലാസ്സുകള്‍ നല്കിയും പഠനകേന്ദ്രങ്ങളിലൂടെ കട്ടികളെ പഠനപ്രവര്‍ത്തനങ്ങളില്‍ സഹായിച്ചും പി.ടി.എ.പ്രസിഡണ്ട് ശ്രീ.ടോം ജോസ് ചിറയില്‍,പഞ്ചായത്ത് അംഗങ്ങള്‍ സ്കൂള്‍ മാനേജ്മ്മെന്റ് കമ്മിറ്റി എന്നിവരുടെ സഹകരണത്തോടെ വിവിധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്നു.