We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
MAR
പ്രിയമുള്ളവരേ,
ഭൂമിയുടെ ഉപരിതലത്തിന്റെ ഏകദേശം നാലിൽ മൂന്ന് ഭാഗവും ജലത്താൽ മൂടപ്പെട്ടിരിക്കുന്നു. നമ്മുടെ ശരീരത്തിന്റെ 60 ശതമാനവും ജലമാണ്. ഭൂമിയുടെയും മനുഷ്യ ശരീരത്തിന്റെയും ഭൂരിഭാഗവും ജലമാണെന്നു മനസ്സിലാക്കുമ്പോൾ തന്നെ ജലം ഭൂമിയിൽ എത്രത്തോളം പ്രാധാന്യമർഹിക്കുന്നു എന്നതിന്റെ തെളിവാണ്. എങ്കിലും ഭൂമിയിൽ ഏറ്റവും കൂടുതലാളുകൾ ബുദ്ധിമുട്ടുന്നതും ജലദൗർലഭ്യം മൂലമാണ്. അതുകൊണ്ട് തന്നെ ജീവന്റെ ആധാരമായ ജലം വളരെ പ്രധാന പ്രകൃതിവിഭവമായി മാറുന്നു. നിലവിലുള്ള ജല സ്രോതസ്സുകൾ പരിഗണിക്കുമ്പോൾ വർധിച്ചു വരുന്ന ജനസംഖ്യയുടെ ആവശ്യങ്ങൾ നിറവേറ്റാൻ ലോകത്തിലെ ശുദ്ധജല വിതരണത്തിന്റെ 30% മാത്രമേ കഴിയൂ. പാരിസ്ഥിതിക സമഗ്രത, ദാരിദ്ര്യവും വിശപ്പും ഇല്ലാതാക്കൽ എന്നിവയുൾപ്പെടെ സുസ്ഥിര വികസനത്തിന് നിർണായകമാണ് ജലം; കൂടാതെ മനുഷ്യന്റെ ആരോഗ്യത്തിനും ക്ഷേമത്തിനും അത്യന്താപേക്ഷിതവുമാണ്. ഈ വർഷം ഐക്യ രാഷ്ട്ര സംഘടന ലോക ജല ദിനത്തിന്റെ പ്രമേയമായി തിരഞ്ഞെടുത്തിരിക്കുന്നത് 'ഹിമാനി സംരക്ഷണം' എന്നതാണ്. ഹിമനിരകൾ ഉരുകുന്നത് പ്രവചനാതീതമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കണ്ടെത്തിയിരുന്നു. ഇപ്പോൾ ഇത് ലോകമെമ്പാടുമുള്ള രണ്ട് ബില്യൻ ജനങ്ങളുടെ ഭക്ഷണത്തിനും ജലവിതരണത്തിനും ഭീഷണിയാകുമെന്നാണ് യുഎൻ മുന്നറിയിപ്പ് നൽകുന്നത്.
ജല സംരക്ഷണത്തിനായി വലിയ കർമ്മ പദ്ധതികൾ ആവിഷ്കരിക്കുന്നതിനോടൊപ്പം ചില കാര്യങ്ങൾകൂടി വ്യക്തിഗതമായി ചെയ്യേണ്ടതുണ്ട്. അവബോധം, മനോഭാവം, ഉത്തരവാദിത്തം എന്നിവയാണ് ആ മൂന്നു വാക്കുകൾ. ലളിതമെന്നു തോന്നുമെങ്കിലും എല്ലാത്തിന്റെയും അടിസ്ഥാനം ഈ മൂന്നുകാര്യങ്ങളാണ്. ജലം സംരക്ഷിക്കേണ്ടതിനെക്കുറിച്ചു അവബോധം ഉണ്ടാക്കി അതിനോട് ഭാവാത്മകമായ മനോഭാവം വളർത്തിയെടുത്തുകൊണ്ട് ഉത്തരവാദിത്വത്തോടെ പെരുമാറുകയും കൈകാര്യം ചെയ്യുകയും ചെയ്യുക എന്നതാണ് പരമ പ്രധാനം. അത് ഒരു സംസ്കാരമായി വളരട്ടെ. നമ്മുടെ വിദ്യാർത്ഥികളെ ഇതിനെക്കുറിച്ച് സദാ ഓർമ്മിപ്പിക്കുക. അവരിൽ അവബോധം വളർത്തിയെടുക്കുക. നമ്മുടെ പച്ചപ്പും ജീവനും നിലനിർത്താൻ ധാരാളം നീല നിറം ആവശ്യമാണ്. നമ്മുടെ ഭാവിയിലെ ഏറ്റവും വലിയ സുഖ സൗകര്യം ജലം ആയി മാറുമെന്ന സത്യം വിസ്മരിക്കാതിരിക്കുക. അതുകൊണ്ട് തന്നെ കരുതി വെയ്ക്കാം, ഓരോ തുള്ളിയും!
സ്നേഹപൂർവ്വം
ഫാ. സിജോ ഇളംകുന്നപുഴ
കോർപ്പറേറ്റ് മാനേജർ