We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
MAR
പ്രിയമുള്ളവരേ,
ഭൂമിയുടെ ഉപരിതലത്തിന്റെ നാലിൽ മൂന്ന് ഭാഗവും ജലമാണെന്നും നമ്മുടെ ശരീരത്തിന്റെ 60 ശതമാനവും ജലമാണെന്നും നമുക്കറിയാം. എന്നാൽ നാം കാണുന്ന ഈ ജലസമൃദ്ധി ഒരു മിഥ്യയാണ്. വർദ്ധിച്ചുവരുന്ന ജനസംഖ്യയുടെ ആവശ്യങ്ങൾ നിറവേറ്റാൻ നിലവിലുള്ള ശുദ്ധജല സ്രോതസ്സുകളുടെ വെറും 30 ശതമാനം മാത്രമേ ഇന്ന് പര്യാപ്തമാകൂ എന്നതാണ് നടുക്കുന്ന യാഥാർത്ഥ്യം. ലോകമെമ്പാടുമുള്ള ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യുന്നതിനും ആരോഗ്യകരമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനും ജലസംരക്ഷണം അത്യന്താപേക്ഷിതമാണ്.
2026-ലെ ലോക ജലദിനത്തിന്റെ സന്ദേശമായ 'ജലം ഒഴുകുന്നിടത്ത് സമത്വം വളരുന്നു' എന്നത് കേവലം ഒരു മുദ്രാവാക്യമല്ല, മറിച്ച് മാനുഷിക മൂല്യങ്ങളെ ജലസംരക്ഷണവുമായി ബന്ധിപ്പിക്കുന്ന ഉദാത്തമായ കാഴ്ചപ്പാടാണ്. ജലം ഭൂമിയിലെ എല്ലാ ജീവജാലങ്ങൾക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. എന്നാൽ നിർഭാഗ്യവശാൽ, ഭൂമിശാസ്ത്രപരവും സാമ്പത്തികവുമായ കാരണങ്ങളാൽ ലോകത്തിന്റെ പല ഭാഗങ്ങളിലും ജലലഭ്യതയിൽ വലിയ അസമത്വങ്ങൾ നിലനിൽക്കുന്നു. ജലസ്രോതസ്സുകൾ തുല്യമായി വിതരണം ചെയ്യപ്പെടുമ്പോൾ മാത്രമേ സാമൂഹികമായ നീതിയും സമത്വവും ഉറപ്പാക്കാൻ സാധിക്കൂ എന്ന വലിയ സത്യമാണ് ഈ ആപ്തവാക്യം നമ്മെ ഓർമ്മിപ്പിക്കുന്നത്.
ശുദ്ധജലം ലഭ്യമാകുന്നിടത്ത് ദാരിദ്ര്യം കുറയുകയും ആരോഗ്യം മെച്ചപ്പെടുകയും ചെയ്യുന്നു. ഇത് ആത്യന്തികമായി സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് പുരോഗതിയിലേക്കുള്ള വഴിതുറക്കുന്നു. വെള്ളം ശേഖരിക്കുന്നതിനായി കിലോമീറ്ററുകളോളം യാത്ര ചെയ്യേണ്ടി വരുന്നതിനാൽ വിദ്യാഭ്യാസം വരെ മുടങ്ങിപ്പോകുന്ന ലക്ഷക്കണക്കിന് കുട്ടികൾ ഈ ഭൂമിയിലുണ്ടെന്നു നാം ഓർമ്മിക്കണം. അതുകൊണ്ട് തന്നെ
ജലത്തിന്റെ മൂല്യം മനസ്സിലാക്കിവേണം നാം അത് ഉപയോഗിക്കാൻ. ജലസംരക്ഷണം എന്നത് കേവലം പരിസ്ഥിതി സംരക്ഷണം മാത്രമല്ല, മറിച്ച് വരുംതലമുറയോടും സഹജീവികളോടും നാം കാണിക്കുന്ന ഏറ്റവും വലിയ നീതിയാണെന്ന ബോധ്യം ഈ ജലദിനത്തിൽ നമുക്കുണ്ടാകണം. ജലസംരക്ഷണം എന്നത് ഒരു സംസ്കാരമായി നമ്മുടെ ഉള്ളിൽ വളരേണ്ടതുണ്ട്.
നമ്മുടെ പച്ചപ്പും ജീവനും നിലനിർത്താൻ 'നീല നിറം' (ജലം) ധാരാളമായി ആവശ്യമാണ്. ഭാവിയിലെ ഏറ്റവും വലിയ ആഡംബരമായി ശുദ്ധജലം മാറുമെന്ന സത്യം നാം മറക്കരുത്. അതിനാൽ, വരുംതലമുറയെ ഇതിനെക്കുറിച്ച് സദാ ഓർമ്മിപ്പിക്കുകയും അവരിൽ ജലസംരക്ഷണത്തെക്കുറിച്ച് അവബോധം വളർത്തുകയും വേണം. ഓരോ തുള്ളി ജലവും വിലപ്പെട്ടതാണെന്ന് മനസ്സിലാക്കി നമ്മുടെ സഹജീവികൾക്കായി കരുതാം സ്നേഹജലം!
ഫാ. സിജോ ഇളംകുന്നപ്പുഴ
കോർപ്പറേറ്റ് മാനേജർ
Corehub Solutions