We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
JAN
പ്രിയമുള്ളവരേ,
മാൻഡറിൻ ചൈനീസ്, ഇംഗ്ലീഷ് എന്നിവ കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം ആളുകൾ സംസാരിക്കുന്ന മൂന്നാമത്തെ ഭാഷയാണ് ഹിന്ദി. ലോകത്താകമാനം 600 ദശലക്ഷത്തിലധികം ഹിന്ദി സംസാരിക്കുന്നവരുണ്ടെന്ന് കണക്കുകൾ പറയുന്നു.
ഭാഷയെക്കുറിച്ചുള്ള അവബോധം വളർത്തുക, അതിൻ്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, ഈ ഭാഷയിലെ പണ്ഡിതന്മാരുടെയും എഴുത്തുകാരുടെയും സംഭാവനകളെ ആഘോഷിക്കുക എന്നിവയാണ് ലോക ഹിന്ദി ദിനാചരണംകൊണ്ട് ലക്ഷ്യമിടുന്നത്.
ലോകമെമ്പാടും ഹിന്ദിയുടെ പ്രാധാന്യം വർദ്ധിപ്പിക്കുന്നതിനായി, എല്ലാ വർഷവും ജനുവരി 10 ന് ലോക ഹിന്ദി ദിനം ആചരിക്കുന്നു. അതേ സമയം, എല്ലാ വർഷവും സെപ്റ്റംബർ 14 ദേശീയ ഹിന്ദി ദിനമായും ആഘോഷിക്കുന്നു. 1975-ൽ മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നടന്ന ആദ്യ ലോക ഹിന്ദി സമ്മേളനം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഉദ്ഘാടനം ചെയ്തത്. പരിപാടിയിൽ 30 രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു. 2006ൽ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ആണ് ജനുവരി 10 ലോക ഹിന്ദി ദിനമായി ആചരിക്കാൻ ആഹ്വനം ചെയ്തത്.
വിവിധ മേഖലകളിൽ ഹിന്ദി ഉപയോഗിക്കുന്നത് ആഘോഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു വേദിയായി ഈ ദിനം വർത്തിക്കുന്നു.
2025ലെ ലോക ഹിന്ദി ദിനത്തിൻ്റെ പ്രമേയം "ഐക്യത്തിൻ്റെയും സാംസ്കാരിക അഭിമാനത്തിൻ്റെയും ആഗോള ശബ്ദം" എന്നതാണ്. ഭാഷാപരവും അന്തർദേശീയവുമായ കൈമാറ്റത്തിനായി ഹിന്ദി ഭാഷയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിൻ്റെ ഉദ്ദേശ്യം. ഹിന്ദിയെ ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചതിൻ്റെ ആഘോഷമാണ് ദേശീയ ഹിന്ദി ദിനം. 1949-ൽ ഭരണഘടനാ അസംബ്ലി ഹിന്ദിയെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചതിൻ്റെ സ്മരണയ്ക്കായി ആഘോഷിക്കുന്നു. അതേ സമയം, ലോക ഹിന്ദി ദിനത്തിൻ്റെ ഉദ്ദേശ്യം ഹിന്ദി അന്താരാഷ്ട്ര തലത്തിൽ പ്രചരിപ്പിക്കാൻ. ഈ ദിനം ഹിന്ദിയുടെ സ്വത്വം ശക്തിപ്പെടുത്തുന്നതിനും ലോകമെമ്പാടും അതിൻ്റെ പ്രചാരണം പ്രോത്സാഹിപ്പിക്കുന്നതിനുമായി സമർപ്പിക്കുന്നു. ദേവനാഗരി ലിപിയിൽ എഴുതപ്പെട്ട നമ്മുടെ രാഷ്ട്രഭാഷ ഭാരതീയ സംസ്കാരത്തിന്റെ ഒരേട് ലോകത്തിനു മുൻപിൽ നൽകുന്നു. ഏവർക്കും ഈ ദിനത്തിന്റെ ആശംസകൾ...
സ്നേഹപൂർവ്വം
ഫാ. സിജോ ഇളംകുന്നപുഴ
കോർപ്പറേറ്റ് മാനേജർ
Corehub Solutions