We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
JUN
പ്രിയമുള്ളവരേ,
നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള അവബോധം വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ട് ആഗോള തലത്തിൽ ആചരിക്കുന്ന ഒന്നാണ് ലോക പരിസ്ഥിതി ദിനം. കാലാവസ്ഥാ വ്യതിയാനം, മലിനീകരണം, വനനശീകരണം, ജൈവവൈവിധ്യത്തിലുള്ള ഗണ്യമായ കുറവ് തുടങ്ങിയ പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും പ്രകൃതിയെ സംരക്ഷിക്കാനും ഈ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു. ലോക പരിസ്ഥിതി ദിനം എന്നത് ആരോഗ്യമുള്ള ഭൂമിയെക്കുറിച്ചുള്ള നമ്മുടെ പ്രതീക്ഷകളും സ്വപ്നങ്ങളും പങ്കിടാനുള്ള അവസരമാണ്. ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ തീം 'നമ്മുടെ ഭൂമി' എന്ന ചിന്തയോടൊപ്പം പുനഃസ്ഥാപിക്കൽ, മരുഭൂവൽക്കരണം, വരൾച്ചയെ പ്രതിരോധിക്കൽ എന്നിവയാണ്.
പ്രകൃതിയെ നാം അധിവസിക്കുന്ന ഒരു ഇടമായി കാണാതെ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി കാണുകയാണ് എല്ലാ കാലത്തും വേണ്ടത്. നമുക്കാവശ്യമായത് പ്രകൃതിയിൽ നിന്ന് 'സ്വീകരിച്ചിരുന്ന' മനുഷ്യൻ നമ്മുടെ ധൂർത്തിനു വേണ്ടി 'ചൂഷണം ചെയ്യുമ്പോൾ' നാം മറന്നുപോകുന്നത് ലഭ്യമായത് നാം ഫലപ്രദമായ രീതിയിൽ ഉപയോഗിക്കുന്നില്ല എന്നുള്ളതാണ്. അതുകൊണ്ടു തന്നെയാണ് പ്രകൃതിയെ നാം ഇത്രമാത്രം ഉപദ്രവിക്കുന്നതും. നമുക്കുമാത്രല്ല, നാളേയ്ക്കും ഈ ഭൂമിയെ കാത്തുപാലിക്കണമെന്ന ബോധ്യം ഉണ്ടാക്കുകയാണ് ഏറ്റവും ആദ്യം വേണ്ടത്. സുസ്ഥിരമായ നാളേയ്ക്കായി മാറ്റത്തിന്റെ വിത്തുകൾ ഇന്നേ മനുഷ്യ മനസ്സുകളിൽ പാകേണ്ടിയിരിക്കുന്നു. പ്രകൃതി സംരക്ഷണം എന്നത് നമ്മുടെ ജീവിത ശൈലിയാക്കി മാറ്റുക എന്നതാണ് ഇനി നമുക്കാവശ്യം. നമ്മുടെ കുഞ്ഞുങ്ങളെ സ്വന്തം ശരീരവും മനസ്സും സംരക്ഷിക്കുന്നതുപോലെ തന്നെ പ്രകൃതിയെയും സംരക്ഷിക്കണം എന്ന് ബോധവാൻമാരും ബോധവതികളും ആക്കിത്തീർക്കണം. നമ്മുടെ വിദ്യാലയങ്ങളിൽ പ്രകൃതി സൗഹൃദ ഇടങ്ങൾക്കും പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകണം. ശുദ്ധമായ വായുവും ശുദ്ധജലവും എല്ലാ ജീവജാലങ്ങൾക്കും ശോഭനമായ ഭാവിയും എല്ലാവർക്കും ലഭ്യമാകട്ടെ എന്ന് ഈ പരിസ്ഥിതി ദിനത്തിൽ നമുക്ക് പ്രതീക്ഷിക്കാം.
സ്നേഹപൂർവ്വം
ഫാ. സിജോ ഇളംകുന്നപുഴ
കോർപ്പറേറ്റ് മാനേജർ
Corehub Solutions