x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
Affiliation

x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Core View

05

JUN

World Environment Day- 05 June 2025

 

പ്രിയമുള്ളവരേ,

പ്രകൃതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തിയാണ് നാം പരിസ്ഥിതി ദിനം ആചരിച്ചുവരുന്നത്. അതുകൊണ്ട് തന്നെ നമ്മുടെ ഭൂമി, നമ്മുടെ പരിസ്ഥിതി എന്നൊക്കെയുള്ള ചിന്ത ഏറ്റവും കൂടുതൽ ഉണ്ടാകുന്നത് ജൂൺ 5 നാണ്.

കാലാവസ്ഥാ വ്യതിയാനം, മലിനീകരണം, വനനശീകരണം, ജൈവവൈവിധ്യത്തിലുള്ള ഗണ്യമായ കുറവ് തുടങ്ങിയ പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും പ്രകൃതിയെ സംരക്ഷിക്കാനും ഈ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു. 'Beat Plastic Pollution ' അഥവാ പ്ലാസ്റ്റിക് മലിനീകരണത്തിനെ തോൽപ്പിക്കുക എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ പ്രമേയം. മിനിറ്റുകൾ മാത്രം ഉപയോഗിക്കുകയും പിന്നീട് നൂറ്റാണ്ടുകളായി നമ്മോടൊപ്പം ഉണ്ടാകുകയും ചെയ്യുന്ന പ്ലാസ്റ്റിക് സൃഷ്ടിക്കുന്ന വലിയ പ്രതിസന്ധിയെ മറികടക്കുക എന്നതാണ് ലക്‌ഷ്യം.

ആഗോളതലത്തിൽ, എല്ലാ വർഷവും ഏകദേശം 242 ദശലക്ഷം ടൺ പ്ലാസ്റ്റിക് ഉത്പാദിപ്പിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അത് ഭൂമിയിലേയ്ക്കും പിന്നീട് സമുദ്രത്തിലേയ്ക്കും പ്രവേശിക്കുന്നു. നിലവിൽ നമ്മുടെ സമുദ്രത്തിലെ എല്ലാ മാലിന്യങ്ങളുടെയും 85 % പ്ലാസ്റ്റിക്കാണ്. ഇത് വിഘടിക്കാൻ നൂറുകണക്കിന് വർഷങ്ങളെടുക്കുമെന്നതിനു പുറമേ, സമുദ്രജീവികളുടെ നിലനിപ്പിനു തന്നെ ഭീഷണിയാണ്. മൈക്രോ പ്ലാസ്റ്റിക് എന്ന വില്ലൻ പലരൂപത്തിലും ഭാവത്തിലും നമ്മുടെ ഉള്ളിലേയ്ക്കും എത്തിച്ചേരുന്നു. അതുകൊണ്ട് തന്നെ ഇതിൽ നിന്നും ഭൂമിയെയും നമ്മെയും രക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇത് ഏറ്റവും മോശം സമയമാണ്, പക്ഷേ നാം വൈകിയിട്ടില്ലാത്തതിനാൽ ഇത് തന്നെയാണ് ഏറ്റവും മികച്ച സമയവും. കാരണം നമുക്ക് ഇപ്പോഴും ഒരു അവസരമുണ്ട്. പ്രകൃതിക്ക് ദഹിപ്പിക്കാൻ കഴിയാത്ത മാലിന്യങ്ങൾ നാം മനുഷ്യർ മാത്രമാണ് നിർമ്മിക്കുന്നത്. അതുകൊണ്ട് തന്നെ പ്ലാസ്റ്റിക് മലിനീകരണ രഹിത ലോകം ഒരു തിരഞ്ഞെടുപ്പല്ല, മറിച്ച് ജീവിതത്തോടുള്ള പ്രതിബദ്ധതയാണ് അതിലുപരിയായി അടുത്ത തലമുറയോടുള്ള പ്രതിബദ്ധത. ഇനിയും അതിനു ശ്രമിച്ചില്ലെങ്കിൽ നമ്മുടെ ഭൂമിയിൽ മണ്ണിനു പകരം പ്ലാസ്റ്റിക് ആയിരിക്കും ഉണ്ടാകുക. ഈ ദിനം മുതലെങ്കിലും നമ്മുടെ വിദ്യാലയങ്ങൾ പ്ലാസ്റ്റിക് വിമുക്തമാക്കാൻ നമുക്ക് പരിശ്രമിക്കാം. പ്ലാസ്റ്റിക് മാലിന്യം ഭൂമിയെ മാത്രമല്ല, ഭൂമിയിലെ ഏതൊരു ജീവിയുടെയും പ്രാഥമിക ഘടകങ്ങളായ വെള്ളത്തെയും വായുവിനെയും മലിനമാക്കുന്നു. അതിനാൽ തന്നെ ഈ പരിസ്ഥിതി ദിനത്തിൽ നമ്മുടെ കുഞ്ഞുങ്ങളെ പ്രാപ്തരാക്കേണ്ടത് മണ്ണിലിറങ്ങാനാണ്. ഇപ്പോൾ അവർക്ക് അതിനു കഴിഞ്ഞാൽ മാത്രമേ അവർക്ക് നാളെയും മണ്ണിൽത്തന്നെ ചവിട്ടി നിൽക്കാൻ സാധിക്കൂ. മണ്ണിൽ പ്ലാസ്റ്റിക് വിരിക്കുന്നതിന് പകരം പച്ച വിരിക്കാൻ നമുക്ക് അവരെ പ്രാപ്തരാക്കാം.

സ്നേഹപൂർവ്വം

ഫാ. സിജോ ഇളംകുന്നപുഴ
കോർപ്പറേറ്റ് മാനേജർ

Ceadom Logo
Copyright © 2021 CEADOM.
Powered by Corehub Solutions