x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
Affiliation

x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Core View

21

MAR

World Day of Forests- March 21

 

പ്രിയമുള്ളവരേ,

മാർച്ച് 21 അന്താരാഷ്ട്ര വന ദിനമായി നാം ആചരിക്കുമ്പോൾ, നമ്മുടെ പ്രകൃതിയെയും അതിൽ ജീവിക്കുന്ന സമൂഹത്തെയും രണ്ടായി കാണാതെ, നമ്മുടെ ജീവിതത്തിന്റെ ഭാഗമായി കാണുകയാണ് വേണ്ടതെന്നു ഓർമ്മിപ്പിക്കാൻ ഈ അവസരം ഉപയോഗിക്കുന്നു. ഐക്യ രാഷ്ട്ര സഭ, വന സംരക്ഷണവും പരിപാലനവും ഏറ്റവും പ്രധാനപ്പെട്ട വിഷയമായി കണക്കാക്കുന്നത്, വനങ്ങൾ മനുഷ്യ രാശിയുടെ നിലനിൽപ്പിനു ഏറ്റവും അത്യന്താപേക്ഷികമായതിനാലാണ്. യു. എൻ. ഈ വർഷത്തെ വന ദിനത്തിന്റെ പ്രമേയമായി പ്രഖ്യാപിച്ചിരിക്കുന്നത് 'വനവും നവീകരണവും: മികച്ച ലോകത്തിനായി പുതുമയുള്ള പരിഹാരം' എന്നതാണ്. പ്രതിവർഷം 10 ദശലക്ഷം ഹെക്ടർ വനം നശീകരണത്തിലൂടെയും ഏകദേശം 70 ദശലക്ഷം ഹെക്ടർ വനം, തീപിടുത്തതിലൂടെയും ഇല്ലാതാകുന്നുണ്ട്.

നിങ്ങൾക്ക് വനം സംരക്ഷിക്കാൻ ആഗ്രഹമുണ്ടെങ്കിൽ നിങ്ങൾ അത് വിലയ്ക്ക് വാങ്ങുക, എന്ന ആശയത്തെ പ്രോത്സാഹിപ്പിക്കേണ്ട സ്ഥിതിവിശേഷമാണിന്ന്. പൊതു നന്മയെന്ന ആശയം ഭാവി തലമുറകളിലേയ്ക്കും കൂടി പകർന്നു കൊടുക്കാൻ നമുക്ക് ഉത്തരവാദിത്വമുണ്ട്. അതിനാൽ തന്നെ വന സംരക്ഷണം ഒരു പൊതു ആശയം എന്നതിലുപരിയായി വ്യക്തിയുടെ ഉത്തരവാദിത്വമായി കാണാൻ നാം പരിശ്രമിക്കുകയും, നമ്മുടെ കുഞ്ഞുങ്ങളെ ബോധ്യപ്പെടുത്തുകയും വേണം. വനങ്ങളുടെ അപ്രത്യക്ഷമാകൽ ഇന്ന് സാർവ്വ സാധാരണമായ ഒരു കാര്യമാകുന്നുണ്ട്. മനുഷ്യരുടെ കടന്നു കയറ്റവും ചൂഷണങ്ങളും നമ്മുടെ നില്പിനെ തന്നെയാണ് ഇല്ലാതാക്കുന്നത് എന്നുള്ള ബോധ്യമാണ് ആവശ്യം. നമ്മുടെ ഭൂമി നാളേയ്ക്കും നമുക്ക് വേണം എന്നുള്ള ചിന്തയ്ക്ക് മാത്രമേ ഇത്തരം ചൂഷണങ്ങൾ അവസാനിപ്പിക്കാൻ സാധിക്കൂ. നിയമ സംവിധാനങ്ങളുണ്ടെങ്കിൽ പോലും സ്വയം ഏറ്റെടുക്കേണ്ട ഒരു വലിയ കടമയായി നാം കാണണം. ഇതുപോലുളള ദിനങ്ങളിൽ വൃക്ഷ തൈകൾ നട്ടുകൊണ്ട് നാം നമ്മുടെ പ്രകൃതി സ്നേഹം പ്രകടിപ്പിക്കുമെങ്കിലും, പിന്നീട് അതിനെ പരിപാലിക്കുക എന്ന കാഴ്ചപ്പാട് കുറവാണ്. നാം നടുന്ന മരങ്ങളുടെ ഉത്തരവാദിത്വം നമ്മൾ തന്നെ ഏറ്റെടുക്കുകയും അതിനെ നല്ലരീതിയിൽ പരിപാലിക്കുകയും ചെയ്യുമ്പോഴാണ് ഇത്തരം പ്രവർത്തനങ്ങൾ അർത്ഥവത്താകുന്നത്. വനത്തെ ഒരു വരമായി മനസ്സിലാക്കികൊണ്ട് ജീവന്റെ നിലനില്പിനുള്ള വലിയ നിക്ഷേപമായി വിലയിരുത്തി നാം നമ്മുടെ വനങ്ങളെ സംരക്ഷിക്കുക. മണ്ണിന്റെ മരുഭൂമി വത്കരണത്തെ നിരുത്സാഹപ്പെടുത്താനും ജീവന്റെ പച്ചയെ പ്രോത്സാഹിപ്പിക്കാനുമുള്ള ആഹ്വാനത്തെ ഈ വന ദിനത്തിൽ മുറുകെ പിടിക്കുക.

സ്നേഹപൂർവ്വം...

ഫാ. സിജോ ഇളംകുന്നപുഴ
കോർപ്പറേറ്റ് മാനേജർ

 

Ceadom Logo
Copyright © 2021 CEADOM.
Powered by Corehub Solutions