We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
JUN
'നീണ്ട 20 വർഷങ്ങളുടെ നൽകലിന്, രക്ത ദാതാക്കളേ നിങ്ങൾക്ക് നന്ദി!' ലോക രക്തദാന ദിനത്തിന്റെ ഇരുപതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഈ വർഷത്തെ ലോക രക്തദാന ദിനത്തിന്റെ പ്രത്യേക തീം ആണിത്. രക്ത ദാനത്തിന്റെ പ്രാധാന്യത്തെ ഓർമ്മിപ്പിക്കാൻ ലോകാരോഗ്യ സംഘടന 2004 മുതലാണ് ലോക രക്തദാന ദിനാചരണം ആരംഭിച്ചത്. രക്തം ദാനം ചെയ്യുന്നതിലൂടെ ജീവൻ രക്ഷിക്കാം എന്ന മഹത്തായ കർമ്മമാണ് ഇതിലൂടെ നമുക്ക് സാധ്യമാകുന്നത്. സ്വന്തം രക്തം ദാനം ചെയ്തുകൊണ്ട് നമുക്ക് ലോകത്തിനു നൽകാൻ സാധിക്കുന്നത് മഹത്തായ സന്ദേശമാണ്. സാഹോദര്യവും സഹജീവി സ്നേഹവും എല്ലാത്തിലുമുപരിയായി ജീവനോടുള്ള ആദരവുമാണ് ഇതിലൂടെ പ്രകടമാകുന്നത്.
നമുക്ക് മറ്റൊരാൾക്ക് നൽകാവുന്നതിൽ വെച്ച് ഏറ്റവും വിലമതിക്കാനാകാത്ത സമ്മാനമായി രക്തദാനത്തെ കണക്കാക്കാം. ജീവനിലേക്കുള്ള പ്രതീക്ഷയായി നിലകൊള്ളുന്ന ഈ സദ്പ്രവർത്തിയുടെ മാഹാദ്മ്യത്തെക്കുറിച്ച് നമ്മുടെ കുട്ടികളെ ബോധവത്കരിക്കേണ്ടത് അനിവാര്യമാണ്. വിദ്യാലയങ്ങളിൽ രക്തദാനത്തെയും അതിന്റെ ആരോഗ്യ വശങ്ങളെയുംകുറിച്ച് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാൻ ഈ അവസരത്തിൽ അധ്യാപകരെ ഓർമ്മിപ്പിക്കുന്നു. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ കാണിക്കുന്ന നിസ്വാർത്ഥതയ്ക്കും വർഷങ്ങളായി തുടർന്നുകൊണ്ടിരിക്കുന്ന രക്ത ദാനമെന്ന മഹാ ദാനത്തിനും പ്രിയ രക്തദാതാക്കളേ, ഒരിക്കൽ കൂടി നിങ്ങൾക്ക് നന്ദി!
സ്നേഹപൂർവ്വം...
ഫാ. സിജോ ഇളംകുന്നപുഴ
കോർപ്പറേറ്റ് മാനേജർ
Corehub Solutions