We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
MAR
പ്രിയമുള്ളവരേ,
അടുക്കളമുതൽ ആകാശം വരെ തങ്ങളുടെ കൈയ്യൊപ്പ് ചാർത്തികൊണ്ടിരിക്കുന്ന വനിതകളെ ബഹുമാനിക്കാനും അവരുടെ പ്രവർത്തനങ്ങളെ വിലമതിക്കാനും പ്രത്യേകമായി മാറ്റിവെച്ചിട്ടുള്ള ദിനമാണല്ലോ, മാർച്ച് 8 , അന്താരാഷ്ട്ര വനിതാ ദിനം. സ്വന്തം ജോലി സ്ഥലത്തെ സൗകര്യങ്ങളും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്താനായി വനിതകൾ നടത്തിയ മുന്നേറ്റത്തിന്റെ പിൻബലവും വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേൽ വിയർപ്പും ശക്തിയും കൊണ്ട് സ്ത്രീകൾ വരിച്ച വിജയത്തിന്റെ കഥയും വനിതാ ദിനത്തിന്റെ പിന്നിലുണ്ട്. പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ശാക്തീകരണം എന്നിവ ലോകത്തെ ഓർമ്മിപ്പിക്കുകയാണ് ഈ ദിനം കൊണ്ട് അർത്ഥമാക്കുന്നത്.
ഈ വർഷത്തെ വനിതാ ദിനത്തിന്റെ പ്രത്യേക പ്രമേയം "സ്ത്രീകളിൽ നിക്ഷേപിക്കുക: പുരോഗതി ത്വരിതപ്പെടുത്തുക" എന്നതാണ്. സ്ത്രീകളുടെ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സാമ്പത്തിക ശാക്തീകരണം, നേതൃത്വ വികസനം എന്നിവയിൽ നിക്ഷേപം നടത്തുന്നതിൻ്റെ നിർണായക പങ്ക് ഈ തീം ഊന്നിപ്പറയുന്നു. സ്ത്രീകളിൽ നിക്ഷേപിക്കുന്നതിലൂടെ, അവരുടെ വ്യക്തിഗത അവസരങ്ങളും ഉപജീവന മാർഗ്ഗങ്ങളും വർദ്ധിപ്പിക്കുക മാത്രമല്ല, സമൂഹവും രാജ്യവും അതിലൂടെ കൂടുതൽ കെട്ടുറപ്പുള്ളതായി മാറുന്നു എന്ന വലിയ ഗുണവുമുണ്ട്.
ലോകത്തെ ഭാവാത്മകമായി മാറ്റിമറിച്ച നിരവധി വനിതാ രത്നങ്ങളെ നമുക്കറിയാം. ചെറിയ വലിയ കാര്യങ്ങളിലൂടെ ജീവിതത്തെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്ന നിരവധി സ്ത്രീകൾ നമുക്കുചുറ്റുമുണ്ട്. അവരെ ആദരിക്കാനും ബഹുമാനിക്കാനും ആശംസകളറിയിക്കാനും ഈ ദിനം നമുക്ക് പ്രയോജനപ്പെടുത്താം. ജീവിതത്തിന്റെ എല്ലാ ഏടുകളിലും ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ഉത്തരവാദിത്വങ്ങളും നിറവേറ്റുന്നതിനോടൊപ്പം സമത്വം എന്നതിലുപരിയായി ദുർബലമായിരിക്കുന്നു എന്ന് തോന്നുന്ന എല്ലാ മേഖലകളിലും കൂടുതൽ ശക്തരായി മാറാനുള്ള ശ്രമം ഉണ്ടാകട്ടെ. മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിക്ക് കീഴിലുള്ള വിദ്യാലയങ്ങളിൽ ജോലി ചെയ്യുന്ന അറുനൂറോളം അദ്ധ്യാപിക - അനധ്യാപികമാർക്കും നമ്മുടെ വിദ്യാലയങ്ങളിൽ പഠിക്കുന്ന പതിനായിരത്തോളം വിദ്യാർത്ഥിനികൾക്കും എല്ലാ വനിതകൾക്കും ഈ ദിനത്തിന്റെ ആശംസകൾ.
സ്നേഹപൂർവ്വം
ഫാ. സിജോ ഇളംകുന്നപുഴ
കോർപ്പറേറ്റ് മാനേജർ
Corehub Solutions