x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
Affiliation

x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Core View

05

SEP

Teachers' Day

"എനിക്ക് ജീവൻ നൽകിയത് എന്റെ മാതാപിതാക്കളാണ്. പക്ഷേ നന്നായി ജീവിക്കേണ്ടത് എങ്ങനെയെന്ന് എന്നെ പഠിപ്പിച്ചത് എന്റെ അധ്യാപകരാണ്"- എബ്രഹാം ലിങ്കന്റെ ഈ വാക്കുകൾ മനുഷ്യനെ മനുഷ്യനാക്കി മാറ്റുക എന്ന വിദ്യാഭ്യാസത്തിന്റെ ദാർശനിക നിർവചനമാണ്‌ വ്യക്തമാക്കുന്നത്. വിദ്യാലയങ്ങളിൽ നിഷ്കളങ്കതയുടെ ഹൃദയവുമായി എത്തുന്ന കുരുന്നുകളിലേയ്ക്ക് ജീവിതചര്യകളുടെ ബാലപാഠവും പുസ്തക താളുകളിൽ വിജ്ഞാനവും പകർന്നുകൊടുക്കുന്നതിലപ്പുറം നന്മയുടെ താഴ്വാരങ്ങളിലൂടെ ഹൃദയത്തോട് ചേർത്തു പിടിച്ച്‌ രക്ഷിതാവായി, സുഹൃത്തായി മാറുന്നവരാണ് യഥാർത്ഥ ഗുരുക്കൻമാർ. ഈ പ്രവർത്തിക്കു ലഭിക്കുന്ന ആത്മ സംതൃപ്തിയാണ് യഥാർത്ഥ ഗുരു ദക്ഷിണ. പുസ്തകത്താളുകളിലെ എല്ലാം മറന്നു കഴിഞ്ഞാലും കുട്ടികൾ അവരുടെ ജീവിതത്തിൽ നില നിർത്തുന്ന മൂല്യങ്ങളാണ് അധ്യാപകർ പകർന്നു നൽകേണ്ടത്. ഗ്രന്ഥങ്ങളിൽ നിന്നല്ല ഹൃദയങ്ങളിൽ നിന്നാകണം നമുക്ക് മുന്നിലിരിക്കുന്ന കുട്ടികളെ വിദ്യയാൽ ജ്വലിപ്പിക്കേണ്ടത്. അക്ഷരത്തിന്റെ ശക്തിയും വായനയുടെ വസന്തവും വിദ്യാർത്ഥികളിൽ നിക്ഷേപിക്കുന്നവരാകണം അധ്യാപകർ.

ഗുരുകുല സമ്പ്രദായത്തിൽ തുടങ്ങി ഓൺലൈൻ വിദ്യാഭ്യാസം വരെ എത്തി നിൽക്കുന്ന അധ്യാപനം എന്ന വലിയ നിയോഗം ഹൃദയം ഹൃദയത്തോട് സംവദിക്കുന്ന രീതിയിൽ എത്തിക്കേണ്ടത് ഓരോ അധ്യാപകന്റെയും ഉത്തരവാദിത്വമാണ്. വിദ്യാർത്ഥികൾക്ക് കൈത്താങ്ങാകാനും അവരുടെ ജീവിത വഴികളിൽ ദിശാ സൂചകങ്ങളാകാനും അധ്യാപകർക്ക് കഴിയുമ്പോഴാണ് അധ്യാപനത്തിന്റെ വിശുദ്ധി അതിന്റെ പൂർണ്ണത കൈവരിക്കുകയുള്ളൂ. നിങ്ങളുടെ മുന്നിലെത്തുന്ന ഓരോ വിദ്യാർത്ഥിക്കും കേവലമൊരു അധ്യാപകൻ മാത്രമാക്കാതെ അവരുടെ മനസ്സുകളെ സ്വാധീനിക്കാൻ കഴിവുള്ളവരാകുവാൻ ഓരോ അധ്യാപകനും/ അധ്യാപികയ്ക്കും കഴിയട്ടെ. 'ഞാൻ പറഞ്ഞത് നിങ്ങൾക്ക് മനസ്സിലായോ?' എന്ന ചോദ്യം മുഴങ്ങുന്ന ക്‌ളാസ് മുറികളിൽ നിന്നും 'എന്നെ മനസ്സിലായോ?' എന്ന കുഞ്ഞുങ്ങളുടെ നിശ്ശബ്ദമായ ചോദ്യം കേൾക്കാൻ നിങ്ങൾക്കോരോരുത്തർക്കും സാധിക്കട്ടെ. മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിക്ക് കീഴിലുള്ള 44 സ്‌കൂളുകളിലുള്ള ഓരോ അധ്യാപകരെയും സ്നേഹത്തോടെ ഞാൻ ഈ അവസരത്തിൽ ഓർക്കുന്നു. നിങ്ങളുടെ സ്നേഹത്തെയും സഹകരണത്തെയും ഏറെ നന്ദിയോടെ ഞാൻ ഹൃദയത്തോട് ചേർത്തു വെയ്ക്കുന്നു. അധ്യാപനത്തെ ഒരു തൊഴിൽ എന്നതിലുപരിയായി ഒരു വിളിയും നിയോഗവുമായി ഏറ്റെടുത്ത നിങ്ങൾക്കോരോരുത്തർക്കും ഈ ദിനത്തിന്റെ മംഗളങ്ങൾ ഏറെ സ്നേഹത്തോടെ ആശംസിക്കുന്നു.

സ്നേഹപൂർവ്വം

ഫാ. സിജോ ഇളംകുന്നപ്പുഴ
കോർപ്പറേറ്റ് മാനേജർ

Ceadom Logo
Copyright © 2021 CEADOM.
Powered by Corehub Solutions