x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
Affiliation

x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Core View

05

SEP

Teacher's Day 5 September 2025

പ്രിയമുള്ളവരേ,

 

"എനിക്ക് ജീവൻ നൽകിയത് എന്റെ മാതാപിതാക്കളാണ്. പക്ഷേ നന്നായി ജീവിക്കേണ്ടത് എങ്ങനെയെന്ന് എന്നെ പഠിപ്പിച്ചത് എന്റെ അധ്യാപകരാണ്"- എബ്രഹാം ലിങ്കന്റെ ഈ വാക്കുകൾ മനുഷ്യനെ മനുഷ്യനാക്കി മാറ്റുക എന്ന വിദ്യാഭ്യാസത്തിന്റെ ദാർശനിക നിർവചനമാണ്‌ വ്യക്തമാക്കുന്നത്. വിദ്യാലയങ്ങളിൽ നിഷ്കളങ്കതയുടെ ഹൃദയവുമായി എത്തുന്ന കുരുന്നുകളിലേയ്ക്ക് ജീവിതചര്യകളുടെ ബാലപാഠവും പുസ്തക താളുകളിൽ വിജ്ഞാനവും പകർന്നുകൊടുക്കുന്നതിലപ്പുറം നന്മയുടെ താഴ്വാരങ്ങളിലൂടെ ഹൃദയത്തോട് ചേർത്തു പിടിച്ച്‌ രക്ഷിതാവായി, സുഹൃത്തായി മാറുന്നവരാണ് യഥാർത്ഥ ഗുരുക്കൻമാർ.

നാം വിജയിക്കണം എന്ന് ആഗ്രഹിക്കുന്ന വളരെ ചുരുക്കം ചില കൂട്ടരിൽ ഒന്നാണ് നമ്മുടെ അധ്യാപകർ. തങ്ങളുടെ എല്ലാ വിദ്യാർത്ഥികളും വിജയിക്കുകയും ഉന്നതിയിൽ എത്തണം എന്ന് ആഗ്രഹിക്കുന്ന അവരെല്ലാം വെറുമൊരു അധ്യാപകൻ എന്ന നിലയിൽ നിന്നും സുഹൃത്ത്, തത്വ ചിന്തകൻ, വഴികാട്ടി എന്ന നിലയിലൊക്കെ വർത്തിക്കുന്നവരാണ്. അതിനാൽ തന്നെ വിദ്യാർത്ഥികളുടെ വിജയം, അത് പരീക്ഷയിലായാലും ജീവിതത്തിലായാലും, ഉറപ്പാക്കാൻ ഏതറ്റം വരെയും പോകാൻ തയാറാകുന്നവരാണ് അധ്യാപകർ. ഗ്രന്ഥങ്ങളിൽ നിന്നല്ല ഹൃദയങ്ങളിൽ നിന്നാകണം നമുക്ക് മുന്നിലിരിക്കുന്ന കുട്ടികളെ വിദ്യയാൽ ജ്വലിപ്പിക്കേണ്ടത്. അക്ഷരത്തിന്റെ ശക്തിയും വായനയുടെ വസന്തവും വിദ്യാർത്ഥികളിൽ നിക്ഷേപിക്കുന്നവരാകണം അധ്യാപകർ.

അധ്യാപനം എന്ന വലിയ നിയോഗം ഹൃദയം ഹൃദയത്തോട് സംവദിക്കുന്ന രീതിയിൽ എത്തിക്കേണ്ടത് ഓരോ അധ്യാപകന്റെയും ഉത്തരവാദിത്വമാണ്. വിദ്യാർത്ഥികൾക്ക് കൈത്താങ്ങാകാനും അവരുടെ ജീവിത വഴികളിൽ ദിശാ സൂചകങ്ങളാകാനും അധ്യാപകർക്ക് കഴിയുമ്പോഴാണ് അധ്യാപനത്തിന്റെ വിശുദ്ധി അതിന്റെ പൂർണ്ണത കൈവരിക്കുകയുള്ളൂ.

പ്രിയമുള്ള അധ്യാപകരേ, നിങ്ങളുടെ അധ്യാപനം വെറുമൊരു തൊഴിലല്ല; അതൊരു വിളിയാണ്. നിങ്ങളുടെ അഭിനിവേശവും അർപ്പണ ബോധവും തലമുറകളെ രൂപപ്പെടുത്തുകയും നിങ്ങളുടെ സ്വാധീനം ക്ലാസ് മുറികൾക്കുമപ്പുറത്തേയ്ക്കും വ്യാപിക്കുകയും ചെയ്യുന്നു. നിങ്ങളുടെ പ്രതിബദ്ധതകൊണ്ട് തന്നെ നിങ്ങളൊരു അസാധാരണ അധ്യാപകനാണ്/ അധ്യാപികയാണ് എന്ന ഖ്യാതി നിങ്ങൾക്ക് നേടിത്തരട്ടെ. അക്ഷരങ്ങൾ അഗ്നിയാണെന്നും അന്ധകാരത്തെയും മോശമായതിനെയും ഈ അഗ്നികൊണ്ട് ശുദ്ധിചെയ്യാമെന്നും നമ്മുടെ കുഞ്ഞുങ്ങൾക്ക് തിരിച്ചറിവുണ്ടാക്കിക്കൊടുക്കണം. അതുവഴി നമ്മുടെ കുട്ടികൾക്ക് അറിവിനോട് എക്കാലവും ആദരവുണ്ടാകട്ടെ.

'ഞാൻ പറഞ്ഞത് നിങ്ങൾക്ക് മനസ്സിലായോ?' എന്ന ചോദ്യം മുഴങ്ങുന്ന ക്‌ളാസ് മുറികളിൽ നിന്നും 'എന്നെ മനസ്സിലായോ?' എന്ന കുഞ്ഞുങ്ങളുടെ നിശ്ശബ്ദമായ ചോദ്യം ഹൃദയംകൊണ്ട് കേൾക്കാൻ നിങ്ങൾക്കോരോരുത്തർക്കും സാധിക്കട്ടെ. മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിക്ക് കീഴിലുള്ള 44 സ്‌കൂളുകളിലുള്ള ഓരോ അധ്യാപകരെയും സ്നേഹത്തോടെ ഞാൻ ഈ അവസരത്തിൽ ഓർക്കുന്നു. നിങ്ങളുടെ സ്നേഹത്തെയും സഹകരണത്തെയും ഏറെ നന്ദിയോടെ ഞാൻ ഹൃദയത്തോട് ചേർത്തു വെയ്ക്കുന്നു. അക്ഷരങ്ങളെ അഗ്നിയാക്കാൻ പഠിപ്പിക്കുന്ന നിങ്ങൾക്കോരോരുത്തർക്കും ഈ ദിനത്തിന്റെ മംഗളങ്ങൾ ഏറെ സ്നേഹത്തോടെ ആശംസിക്കുന്നു ഒപ്പം ഓണാശംസകളും...!

സ്നേഹപൂർവ്വം

ഫാ. സിജോ ഇളംകുന്നപുഴ
കോർപ്പറേറ്റ് മാനേജർ

Ceadom Logo
Copyright © 2021 CEADOM.
Powered by Corehub Solutions