x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
Affiliation

x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Core View

05

SEP

Teacher's Day 2024

പ്രിയമുള്ളവരേ...

ഇന്ന് സെപ്റ്റംബർ 5. നാമേവരും ഗുരുസ്മരണയിൽ ഉണരുന്ന ദിനം. കരയുമ്പോൾ ആശ്വസിപ്പിച്ചവരെയും, തളരുമ്പോൾ കരുത്തു പകർന്ന് കൂടെനിന്ന അധ്യാപകരെയും ഓർക്കാനുള്ള സുദിനം...

അക്ഷര ലോകത്തേക്ക് കൈപിടിച്ചുയർത്തിയ, അറിവിന്റെ ഓരോ ചുവടുകളിലും കാലിടറാതെ നടത്തിയ എന്റെ എല്ലാ അധ്യാപകർക്കും ഒരായിരം നന്ദി.

പാഠപുസ്തകങ്ങൾക്കപ്പുറം, ജീവിതത്തിന്റെയും, അറിവിന്റെയും, വിവേകത്തിന്റെയും മൂല്യവത്തായ പാഠങ്ങൾ പകർന്നു തരുന്നവരാണ് നമ്മുടെ ഗുരുക്കന്മാർ, അവരുടെ അനുഗ്രഹങ്ങളാണ് ഭാവിയിലെ ഓരോ കുട്ടികളുടെയും വിജയം.

” അ എന്ന ആദ്യാക്ഷരത്തിൽ പകർത്തിയെഴുതാവുന്ന ഇതിഹാസങ്ങളാണ് അന്നമൂട്ടിയ അമ്മയും, അന്നമേകുന്ന അച്ഛനും, അക്ഷരങ്ങളാൽ അറിവേകുന്ന അധ്യാപകരും ”

” ഒരു വ്യക്തിയുടെ ഭാവിയും കഴിവും സ്വഭാവവും രൂപീകരിക്കുന്ന വളരെ മാന്യമായ ഒരു തൊഴിലാണ് അധ്യാപനം. ജനങ്ങൾ എന്നെ ഓർമിക്കുന്നത് ഒരു നല്ല അധ്യാപകനായിട്ടാണെങ്കിൽ, അതായിരിക്കും എനിക്ക് കിട്ടാവുന്ന ഏറ്റവും വലിയ ബഹുമതി” എന്ന് ഏ. പി. ജെ. അബ്ദുൽ കലാം പറഞ്ഞുവെക്കുമ്പോൾ അധ്യാപനവൃത്തിയെ നെഞ്ചിലേറ്റിയവർക്ക് തങ്ങളുടെ സേവനനിമിഷങ്ങളെ അഭിമാനപൂർവമല്ലാതെ ഓർമിക്കാനാവില്ല.

പുതിയ തലമുറയുടെ വിദ്യാഭ്യാസം, പരിശീലനം, വലിയൊരു അളവു വരെ അവരെ വളർത്തിക്കൊണ്ടുവരൽ എന്നിവയെല്ലാം അധ്യാപകരുടെ ചുമതലയാണ്. ആ നിലയ്ക്ക് ഭാവിലോകത്തിൻറെ ശില്പികളാണിവർ. അറിവിനെ അടിസ്ഥാനമാക്കിയുള്ള സാമൂഹിക ഘടനയിലേക്ക് ലോകം നീങ്ങുമ്പോൾ, അധ്യാപകരുടെ പ്രസക്തിയും പ്രാധാന്യവും വർദ്ധിക്കുകയാണ്.

പ്രിയ അധ്യാപകരേ, അധ്യാപനത്തോടുള്ള നിങ്ങളുടെ അചഞ്ചലമായ സമർപ്പണം ശിഷ്യഗണങ്ങളെ പ്രചോദിപ്പിക്കുക മാത്രമല്ല, മികച്ച വ്യക്തികളാക്കി മാറ്റുകയും ചെയ്യട്ടെ. മനസ്സുകളെ മാത്രമല്ല ഹൃദയങ്ങളെയും രൂപപ്പെടുത്തുന്ന നിങ്ങൾക്കേവർക്കും അധ്യാപകദിനാശംസകൾ.

സ്നേഹപൂർവ്വം

ഫാ. സിജോ ഇളംകുന്നപുഴ
കോർപ്പറേറ്റ് മാനേജർ

Ceadom Logo
Copyright © 2021 CEADOM.
Powered by Corehub Solutions