We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
MAY
പ്രിയമുള്ളവരേ,
SSLC പരീക്ഷയിൽ പത്തരമാറ്റ് വിജയത്തിളക്കവുമായി മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിക്ക് കീഴിലുള്ള വിദ്യാലയങ്ങൾ... ഇത് അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും നിമിഷം.. എട്ട് വിദ്യാലയങ്ങൾ 100% വിജയവുമായി മുന്നേറിയപ്പോൾ 99.7% വിജയവുമായി ഒൻപതാമത്തെ വിദ്യാലയവും ഒപ്പത്തിനൊപ്പം ചേർന്നു..
പ്രിയ കുഞ്ഞുങ്ങളേ... ഓരോ വിജയവും മുന്നോട്ടുള്ള പ്രയാണത്തിന് പിൻബലമേകുന്നത് പോലെ പരാജയവും ആത്മവിശ്വാസത്തോടെ ചരിക്കാൻ നിങ്ങൾക്ക് കരുത്തേകട്ടെ. മാർക്കിനും ഗ്രേഡിനുമപ്പുറം നിങ്ങളെ കാത്തിരിക്കുന്ന ജീവിതവിജയം ലക്ഷ്യമാക്കി മുന്നേറുക... നിങ്ങളിലെ മാനവികതയ്ക്കാകട്ടെ യഥാർത്ഥ A+.
രാവുകൾ പകലുകളാക്കി കഠിനമായി പ്രയത്നിച്ച് ഓരോ വിദ്യാർത്ഥിയും നേടിയെടുത്ത വിജയത്തിന് പിന്നിൽ അത്യധ്വാനം ചെയ്ത പ്രധാനധ്യാപകർ, അധ്യാപകർ, രക്ഷിതാക്കൾ... ഈ വിജയം നിങ്ങളുടേത് കൂടിയാണ്.. ഏവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ....
സ്നേഹപൂർവ്വം..
ഫാ. സിജോ ഇളംകുന്നപുഴ
കോർപ്പറേറ്റ് മാനേജർ
Corehub Solutions