x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
Affiliation

x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Core View

19

JUN

Reading Day- 2025 June 19

 

"വായന ഭക്ഷണം കഴിക്കുന്നതും ശ്വസിക്കുന്നതും ഉറങ്ങുന്നതും പോലെയാണെന്ന് ഞാൻ മനസ്സിലാക്കിയപ്പോൾ, ഞാൻ ഒരു എഴുത്തുകാരിയാണെന്നു എനിക്ക് തോന്നിത്തുടങ്ങി. വായനയുടെ സ്വാംശീകരണം കാലക്രമേണ എഴുത്തിനെ സൃഷ്ടിക്കും," ഇംഗ്ലീഷ് എഴുത്തുകാരിയായ ജുമ്പാ ലാഹിരി വായനയെക്കുറിച്ചു പരാമർശിച്ചത് ഇപ്രകാരമാണ്. വായന മരിക്കുന്നു എന്ന ആശങ്കയോടെയാണ് നാം ഈ വായനാ ദിനത്തിലൂടെ കടന്നു പോകുന്നത്. വായിക്കപ്പെടുന്നവയുടെ ഗുണമേന്മ കുറഞ്ഞുപോകുന്നോ എന്ന ഒരു കാര്യമാണ് നാം നിലവിൽ ചിന്തിക്കേണ്ടിയിരിക്കുന്നത്. ഒരു ദിവസം ഒരു മണിക്കൂർ വായിക്കുന്നത് നിങ്ങളുടെ ദിവസത്തിന്റെ 4% മാത്രമാണ്. എന്നാൽ ആ 4% നിങ്ങളെ 10 വർഷത്തിനുള്ളിൽ നിങ്ങളുടെ മേഖലയിൽ നിങ്ങളെ ഉന്നതിയിലെത്തിക്കും. അതുകൊണ്ട് തന്നെ വായിക്കാൻ സമയം കണ്ടെത്തുക എന്നത് വളരെ പ്രധാനമാണ്. പണത്തെപ്പോലെ, പുസ്തകങ്ങളും നിരന്തരം പ്രചാരത്തിലായിരിക്കണം. ഒരു പുസ്തകം ഒരു സുഹൃത്ത് മാത്രമല്ല, അത് നിങ്ങൾക്ക് സുഹൃത്തുക്കളെ ഉണ്ടാക്കുന്നു. മനസ്സും ആത്മാവും ഉള്ള ഒരു പുസ്തകം നിങ്ങളുടെ കൈവശം ഉണ്ടാകുമ്പോൾ, നിങ്ങൾ അറിവിനാൽ സമ്പന്നനാകുന്നു. എന്നാൽ നിങ്ങൾ അത് കൈമാറുമ്പോൾ, നിങ്ങൾ മൂന്ന് മടങ്ങ് സമ്പന്നനാകുന്നു. അതുകൊണ്ട് തന്നെ വായന എത്രമാത്രം പ്രധാനമെന്നും അതിനു വലിയ പരിശ്രമം ആവശ്യമാണെന്നും നമുക്ക് ഇതിലൂടെ മനസ്സിലാക്കാം. അതുകൊണ്ട് തന്നെ സാധാരണയിൽ നിന്ന് ഉയരാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും വായന വളരെ അത്യാവശ്യമായ ഒന്നാണ്.

കാലത്തിനനുസരിച്ചു വായനയുടെ രീതികൾ മാറുന്നുണ്ടെങ്കിലും വായിക്കപ്പെടുന്നവയുടെ മൂല്യം നാം പരിശോധിക്കേണ്ടിയിരിക്കുന്നു. കാരണം, വായനയുടെ ലക്ഷ്യം വെറും അസംസ്കൃത അറിവല്ല. അത് മനുഷ്യാനുഭവത്തിന്റെ ഭാഗമാണ് എന്നതാണ് മുഖ്യം. അത് അർത്ഥം കണ്ടെത്താനും, സ്വയം മനസ്സിലാക്കാനും, നിങ്ങളുടെ ജീവിതം മികച്ചതാക്കാനും നിങ്ങളെ സഹായിക്കുന്നു. അതിനാൽ തന്നെ അത്തരത്തിലുള്ള പുസ്തകങ്ങളാണ് നാം വായനയ്ക്കായി തിരഞ്ഞെടുക്കേണ്ടത്.

വായന 'സ്‍മാർട്ട്' ആകുന്നതിനൊപ്പം വിശാലവുമാകുന്നുണ്ട്. നമ്മുടെ മുൻപിൽ അറിവ് നൽകുന്ന നിരവധി കാര്യങ്ങൾ വായിക്കാനായി നിരന്നിരിക്കുമ്പോഴും ഏത് വായിക്കണം എന്ന തിരഞ്ഞെടുപ്പിനുള്ള ജ്ഞാനവും നമുക്ക് വായനയിലൂടെ മാത്രമേ ലഭിക്കുന്നുള്ളൂ എന്നകാര്യം നാം ഓർമ്മിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ വായന കേവലം ഒരു പഠനമല്ലെന്നും അതിനുമപ്പുറം ഒരു ജീവിതമാണെന്നും നാം മറക്കരുത്. അപ്പോൾ മാത്രമേ നല്ല ഭാവിക്കായി നമുക്ക് നല്ല വായന എന്ന ആശയത്തെ ചേർത്തു വെച്ചുകൊണ്ട് വായനയെ കൂടുതൽ ഗൗരവത്തോടെ കാണാൻ സാധിക്കുകയുള്ളൂ. ഇക്കാര്യം നമ്മുടെ കുഞ്ഞുങ്ങളെയും ഓർമ്മിപ്പിക്കേണ്ടതുണ്ട്. അവരുടെ ചിന്താ മണ്ഡലത്തിൽ വായനയെ വളരെ പ്രാധാന്യമുള്ള ഒന്നാക്കി മാറ്റേണ്ടതുണ്ട്. അങ്ങനെ വരുമ്പോൾ മാത്രമാണ് വാക്കുകളിൽ നിന്നും ജ്ഞാനം ലഭിക്കുന്ന മാന്ത്രിക വിദ്യ അവർക്കും സ്വായത്തമാകൂ. നല്ല ഭാവിക്ക് നല്ല വായന ഉണ്ടാകട്ടെ... ഏവർക്കും വായനാ ദിനാശംസകൾ!

സ്നേഹപൂർവ്വം

ഫാ. സിജോ ഇളംകുന്നപുഴ
കോർപ്പറേറ്റ് മാനേജർ

Ceadom Logo
Copyright © 2021 CEADOM.
Powered by Corehub Solutions