We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
AUG
പ്രിയമുള്ളവരേ,
'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' എന്ന ആഹ്വാനത്തോടെയായിരുന്നു 1942 ഓഗസ്റ്റ് 8 ന് മുംബൈയിൽ ചേർന്ന ക്വിറ്റ് ഇന്ത്യ പ്രസ്ഥാന സമരത്തെ മഹാത്മാ ഗാന്ധി അഭിസംബോധന ചെയ്തത്. ബ്രിട്ടീഷ് അധികാര വാഴ്ചയുടെ അന്ത്യത്തിനായുള്ള പോരാട്ടത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ നാഴികക്കല്ലായിരുന്നു ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം.
ബ്രിട്ടീഷ് സർക്കാരിനെ ബഹിഷ്‌കരിക്കുക, സർക്കാർ ഉൾപ്പെട്ട ഇടപാടുകൾ നിരസിക്കുക എന്നിവയായിരുന്നു ആ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ രാജ്യത്തുടനീളം വിവിധ അക്രമ സംഭവങ്ങൾ അരങ്ങേറി. ബ്രിട്ടീഷുകാർ പതിനായിരക്കണക്കിന് നേതാക്കളെ അറസ്റ്റ് ചെയ്യുകയും 1945 വരെ അവരെ തടവിൽ വയ്ക്കുകയും ചെയ്തു. ഒടുവിൽ, ഇന്ത്യ ദീർഘകാലാടിസ്ഥാനത്തിൽ ഭരിക്കാൻ കഴിയാത്തതാണെന്ന് ബ്രിട്ടീഷ് സർക്കാർ മനസ്സിലാക്കികൊണ്ട് 1945-ൽ, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകുമെന്ന ഉറപ്പോടെ, ജയിലിലടച്ച സ്വാതന്ത്ര്യ സമര സേനാനികളുടെ മോചനത്തോടെയാണ് പ്രസ്ഥാനം അവസാനിച്ചത്. ഈ ദിനം ഇതയധികം പ്രാധാന്യത്തോടെ ആചരിക്കപ്പെടുന്നത് എന്തിനെന്നാൽ നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഇന്ത്യയിലെമ്പാടുമുള്ള നിരവധിയാളുകൾ പ്രവർത്തിച്ചിരുന്നു എന്നുള്ളതാണ്. വെറുതെ നേടിയെടുത്ത ഒന്നല്ല സ്വാതന്ത്ര്യമെന്നും ഭരണഘടന നമുക്ക് ഉറപ്പുനൽകുന്ന നാം അനുഭവിക്കുന്ന മൗലിക അവകാശങ്ങൾ പോലും ഒരുപാടാളുകളുടെ പ്രയത്നമാണെന്നു നാം മനസ്സിലാക്കണം. 'ഇന്ത്യ വിടുക' എന്ന് ശക്തമായി, ധീരതയോടെ പറഞ്ഞുകൊണ്ട് ഒരു രാഷ്ട്രം മുഴുവനും ഒറ്റക്കെട്ടായി നിന്നപ്പോൾ 'സൂര്യനസ്തമിക്കാത്ത രാജ്യം' പോലും രണ്ടാമത് ഒന്നുകൂടി ആലോചിച്ചു. ദി ഗ്രേറ്റ് ബ്രിട്ടൻ ഇവിടെനിന്നും പോകാനായി ഒരുക്കം തുടങ്ങി.
ഇനി നമ്മുടെ നാട്ടിൽ നിന്നും നമുക്ക് പറഞ്ഞുവിടേണ്ടതായ ചില കാര്യങ്ങളൊക്കെയുണ്ട്. അജ്ഞത, തീവ്രവാദം, അക്രമം, ലഹരി തുടങ്ങിയവയാണ് അവ. അതിനെതിരെ നാം പോരാടിക്കൊണ്ടിരിക്കുന്നത് വിദ്യാഭ്യാസംകൊണ്ടാണ്. അതുകൊണ്ട് തന്നെ ദേശത്തെ അറിഞ്ഞുകൊണ്ട് ദേശാഭിമാനിയായിക്കൊണ്ട് വേണം നമ്മുടെ ഉത്തരവാദിത്വങ്ങളും പഠനവും പൂർത്തീകരിക്കേണ്ടത്. ഈ ദേശം നമ്മുടേതാണെന്ന ഉറച്ച ബോധ്യമുള്ളതുകൊണ്ടായിരുന്നു അന്ന്, നമ്മുടെ പൂർവികർ 'ക്വിറ്റ് ഇന്ത്യ' (ഇന്ത്യ വിടുക) എന്ന് സധൈര്യം പറഞ്ഞത്. ആ ഒരു ഉറപ്പോടെ തന്നെ നമുക്ക് ഇന്ന് ഇവിടെ ജീവിക്കാൻ സാധിക്കുമ്പോഴാണ് രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും ഭംഗം വരുത്തുന്ന ഏതൊന്നിനോടും നമുക്കും ഉറപ്പോടെ പറയാൻ സാധിക്കുക; ക്വിറ്റ് ഇന്ത്യ!
സ്നേഹപൂർവ്വം
ഫാ. സിജോ ഇളംകുന്നപുഴ
കോർപ്പറേറ്റ് മാനേജർ
Corehub Solutions