We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
NOV
"അടുത്ത ദിവസം പഴശ്ശിരാജയുടെ മൃതദേഹം ശക്തമായ പട്ടാള കാവലോടെ മാനന്തവാടിക്ക് അയച്ചു. ശരീരത്തോടൊപ്പം അയച്ച ശിരസ്താർക്ക്, എല്ലാ ബ്രഹ്മണരേയും വിളിച്ചുവരുത്തി ശവ സംസ്കാരം പാരമ്പര്യ വിധിപ്രകാരം നടത്തണമെന്ന് നിർദേശം നൽകിയിരുന്നു. ഇങ്ങനെ ഒരു ബഹുമതിയ്ക്ക് ഒരു പ്രഖ്യാപിത ലഹള തലവനാണെന്നിരിക്കിലും രാജ്യത്തിലെ യഥാർത്ഥ നാടുവാഴികളിൽ ഒരാൾ എന്ന നിലയ്ക്ക് അദ്ദേഹം സർവ്വഥാ അർഹനാണെന്നു എനിക്ക് തോന്നി, " ഓപ്പറേഷൻ പഴശ്ശിയുടെ ചുമതല വഹിച്ച ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ടി. എച്ച്. ബാബർ പഴശ്ശിരാജയുടെ അന്തിമ സംസ്‍കാരത്തെയും അന്തിമ യാത്രയെയും കുറിച്ച് വിവരിക്കുന്നത് ഇപ്രകാരമാണ്. എതിരാളികൾക്ക് പോലും ആദരവും ആരാധനയും ബഹുമാനവും തോന്നത്തക്കവിധത്തിൽ ഉയർന്ന രാജകീയതയും കുലീനതയും വീരഭാവവും പ്രകടമാക്കിയ മറ്റൊരു മഹാരാജാവ് കേരളത്തിൽ പിന്നീട് ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ കേരള വർമ്മ പഴശ്ശിരാജ "കേരള സിംഹം" എന്ന് അറിയപ്പെട്ടതിൽ അത്ഭുതമില്ല.
1805 -ൽ ബ്രിട്ടീഷുകാർക്കെതിരായ യുദ്ധത്തിൽ വീരമൃത്യു വരിച്ച ശക്തനും ദേശസ്നേഹിയുമായ പഴശ്ശിരാജയുടെ ഓർമ്മദിനത്തിൽ രാജ്യസ്നേഹത്തെ ഒരു വികാരമായി കാണണ്ടേ ആവശ്യകതയെയാണ് നാം ചിന്തിക്കേണ്ടത്. ഭാരത്തിലുടനീളം ഒന്നാം സ്വാതന്ത്ര്യ സമരം നടക്കുന്നതിനും രണ്ടു വർഷങ്ങൾക്കു മുൻപേ തന്നെ സ്വരാജ്യത്തിന് വേണ്ടി ബ്രിട്ടീഷുകാർക്കെതിരെ പോരാടി വീരമൃത്യു വരിച്ച പഴശ്ശിരാജ അന്ത്യ വിശ്രമം കൊള്ളുന്നത് നമ്മുടെ നാട്ടിൽ ആണല്ലോ. ഒരു നാടിന്റെ സംസ്കാരത്തെയും ചരിത്രത്തെയും പാരമ്പര്യത്തെയും ഒരൊറ്റ പേരിനാൽ രേഖപ്പെടുത്തി വെയ്ക്കുക നിസ്സാരമായ കാര്യമല്ല. അതിനാൽ സ്വതന്ത്ര ഭാരതത്തിന്റെ ചരിത്ര ഏടുകൾക്ക് മലബാറിൽ നിന്നുള്ള അധ്യായം കൂട്ടിച്ചേർത്തിരിക്കുന്നത് "കേരള സിംഹം" എന്ന ഒറ്റ നാമധേയത്തോടെ ആയിരിക്കുന്നതിൽ നമുക്കും നമ്മുടെ നാടിനും അഭിമാനിക്കാം.
അസാധാരണ മനക്കരുത്തോടെ സാധാരണ ജനങ്ങൾക്കൊപ്പം നിന്നു പോരാടി മരണപ്പെട്ട ആദ്യ രക്തസാക്ഷിയും കേരളത്തിൽ നിന്നുള്ള പഴശ്ശിരാജ തന്നെ. പിറന്ന നാടിനു വേണ്ടി പോരാടിയ ഇത്തരത്തിലുള്ള മഹാൻമ്മാരുടെ വീരഗാഥകൾ അറിയുകയും വായിക്കുകയും ചെയ്യുന്നത് നമ്മുടെ ദേശസ്നേഹത്തെയും ഉണർത്തുകയും ഇന്നത്തെ കാലത്തിനനുസരിച്ചു നമ്മുടെ നാടിനോട് കൂറുകാണിക്കേണ്ട രീതികൾ ആവിഷ്കരിക്കാനും സഹായകരമാകും. ഈ പഴശ്ശി ദിനത്തിൽ ദേശസ്നേഹത്തേക്കുറിച്ചും സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തേക്കുറിച്ചും നമ്മുടെ വിദ്യാർത്ഥികളെ ഉദ്ബോധിപ്പിക്കാം.
വൈദേശികാധിപത്യത്തിനെതിരെ പോരാടിക്കൊണ്ട് നാടിനെ ദേശസ്നേഹം പഠിപ്പിച്ച വീര പഴശ്ശിയുടെ ഓർമ്മകൾക്കുമുൻപിൽ പ്രണാമം.
ഫാ. സിജോ ഇളംകുന്നപുഴ
കോർപ്പറേറ്റ് മാനേജർ
Corehub Solutions