x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
Affiliation

x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Core View

26

AUG

Onam 2026

പ്രിയമുള്ളവരേ,

വീണ്ടുമൊരു ഓണക്കാലം കൂടി കടന്നുവരികയാണ്. ഒരുമയുടെയും പങ്കുവെക്കലിന്റെയും കൊയ്ത്തുപാട്ടുകൾ ഹൃദയങ്ങളിൽ വീണ്ടും മുഴങ്ങുന്ന ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നല്ല നാളുകൾ. വിഭജനങ്ങളുടെ മതിലുകൾ ഉയരുന്ന ഈ കാലത്ത്, 'മനുഷ്യരെല്ലാം ഒന്നുപോലെ' എന്ന സമത്വചിന്തയുടെ ഓർമ്മപ്പെടുത്തലുകൂടിയാണ് ഓരോ ഓണവും.

പൂക്കളവും ഓണപ്പാട്ടും ഓണസദ്യയും മാവേലിയുമെല്ലാം മലയാളികളുടെ മനസ്സിൽ അണയാത്ത പ്രകാശമായി എക്കാലവും നിലനിൽക്കുന്നു. ഏതു പരീക്ഷണങ്ങൾക്കിടയിലും നാളെയുടെ പ്രകാശത്തിൽ വിശ്വസിക്കാനുള്ള കരുത്താണ് ഓണം. ഇത്തവണത്തെ ഓണം സന്തോഷത്തിന്റേത് മാത്രമല്ല, ചുറ്റുമുള്ളവരുടെ വേദനകളിൽ തണലാകാനുള്ള ഓർമ്മപ്പെടുത്തൽ കൂടിയാകട്ടെ. സന്തോഷങ്ങൾ ആഘോഷിക്കുമ്പോൾ തന്നെ, ചുറ്റുമുള്ളവരുടെ സങ്കടങ്ങളിൽ ഓടിയെത്താനും ഒരു കൈ സഹായമെത്തിക്കാനും സാധിക്കുമ്പോഴാണ് നമ്മുടെ ആഘോഷങ്ങൾക്ക് പൂർണ്ണതയുണ്ടാകുന്നത്.

മറവിയുടെ ഇരുട്ടിലേക്ക് മാഞ്ഞുപോകാത്ത നന്മയുടെ വിത്തുകൾ ഈ ഓണനാളുകളിൽ നമുക്ക് മനസ്സിൽ പാകാം. വിദ്വേഷത്തിന്റെ വേരുകൾ പിഴുതെറിഞ്ഞ്, നന്മയും സ്നേഹവും പൂത്തുലയുന്ന ഒരു നല്ല നാളെക്കായി നമുക്ക് ഒരുമിച്ച് കൈകോർക്കാം.

എല്ലാ വേദനകൾക്കും അനന്തരം സൗഖ്യവും, എല്ലാ നിരാശകൾക്കും അനന്തരം മായാത്ത പ്രതീക്ഷയും, എല്ലാ മനസ്സുകളിൽ ശാന്തിയും നിറയട്ടെ. ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ!

ഫാ. സിജോ ഇളംകുന്നപ്പുഴ
കോർപ്പറേറ്റ് മാനേജർ

Ceadom Logo
Copyright © 2021 CEADOM.
Powered by Corehub Solutions