x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
Affiliation

x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Core View

02

OCT

October 2- Gandhi Jayanthi

പ്രിയമുള്ളവരേ,

"ഓരോ വീടും ഓരോ വിദ്യാലയമാണ്. മാതാപിതാക്കൾ അധ്യാപകരും," മഹാത്മാ ഗാന്ധി ഇപ്രകാരം പറയുമ്പോൾ വിദ്യാലത്തെക്കുറിച്ചും വീടിനെക്കുറിച്ചും അദ്ദേഹത്തിനുണ്ടായിരുന്ന കാഴ്ചപ്പാടാണ് വ്യക്തമാകുന്നത്. വീടുകളിൽ നിന്നും ആർജ്ജിച്ചെടുക്കേണ്ട അടിസ്ഥാനപരമായ നിരവധികാര്യങ്ങളുണ്ടെന്നു അദ്ദേഹം ഈ ഒരു ചിന്തയിലൂടെ ഓർമ്മിപ്പിക്കുകയാണ്. മാതാപിതാക്കളുടെ വലിയ ഉത്തരവാദിത്വത്തെക്കുറിച്ചും ഇത് പറഞ്ഞുവെയ്ക്കുന്നു. നമ്മുടെ പ്രകടമായ സ്വഭാവം നമ്മുടെ വീടുകളിൽ നിന്നും ലഭിക്കുന്ന മൂല്യങ്ങളിൽ അധിഷ്ടിതമാണ്. അതിനാൽ തന്നെ കുടുംബങ്ങളിൽ നിന്നും ആർജ്ജിക്കേണ്ടവ അവിടെ നിന്നും, വിദ്യാലയങ്ങളിൽ നിന്നും പഠിക്കേണ്ടവ അവിടെ നിന്നും ലഭിക്കുമ്പോഴാണ് ഒരു സന്തുലിതമായ വ്യക്തിത്വവും ഭാവിയും രാജ്യവും കെട്ടിപ്പടുക്കാൻ നമുക്ക് സാധിക്കൂ. ഇതിനു എവിടെയെങ്കിലും കുറവോ ശോഷണമോ വരുമ്പോഴാണ് പലപ്പോഴും പല താളപ്പിഴകളും സംഭവിക്കുന്നത്.

ഗാന്ധി ജയന്തി ദിനത്തിൽ നമുക്ക് ഒഴിവാക്കാൻ പറ്റാത്ത ഒരു കാര്യമാണ് ശുചിത്വം എന്ന ഗാന്ധിയൻ ദർശനം. രാഷ്ട്രത്തിന്റെ നിലനിൽപ്പ് അവിടുത്തെ മാനവ വിഭവശേഷിയുടെ ദൃഢതയുമായി ബന്ധപ്പെട്ടിരിക്കുന്നു. വൈദേശികാധിപത്യത്തിൽ നിന്ന് അഹിംസയിലൂടെ ഒരു രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന ആ മഹാത്മാവിന് രാഷ്ട്രത്തിന്റെ കെട്ടുറപ്പിനെയും നിലനില്പിനെക്കുറിച്ചും വലിയ കാഴ്ചപ്പാടുകൾ ഉണ്ടായിരുന്നു എന്നുള്ളതിന്റെ തെളിവാണ് ശുചിത്വത്തെക്കുറിച്ചുള്ള മഹാത്മാ ദർശനങ്ങൾ.

ആരോഗ്യമുള്ള ഒരു ജനതയാണ് ഒരു നാടിന്റെ സമ്പത്ത്. അതുകൊണ്ടു തന്നെ വൃത്തി, ശുചിത്വബോധം എന്നിവയുമായി ബന്ധപ്പെട്ട് നിരവധി സംഭവങ്ങൾ ഗാന്ധിജിയുടെ ജീവിതത്തിലുടനീളം നമുക്ക് കാണാൻ സാധിക്കും. "നിങ്ങൾ ചൂലും ബക്കറ്റും നിങ്ങളുടെ കൈയ്യിൽ എടുക്കാത്തിടത്തോളം കാലം നിങ്ങളുടെ പട്ടണങ്ങളും നഗരങ്ങളും ശുദ്ധമാക്കാനാകില്ല," ഗാന്ധിജിയുടെ ഈ വാക്കുകളിൽ തന്നെയുണ്ട് അദ്ദേഹത്തിന്റെ ശുചിത്വവും പൗര ബോധവും രാഷ്ട്രവീക്ഷണവും. താൻ കാണാൻ ആഗ്രഹിച്ച മാറ്റം കൈവരിക്കാൻ വ്യക്തിപരമായി പരിശ്രമിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. 'ശുചിത്വം സ്വാതന്ത്ര്യത്തേക്കാൾ പ്രധാനമാണ്' എന്നും അദ്ദേഹം രാജ്യത്തെ എക്കാലവും ഉദ്ബോധിപ്പിച്ചുകൊണ്ടിരിക്കുന്നു.

വ്യക്തി ശുചിത്വത്തിൽ നാമെല്ലാവരും മുൻപന്തിയിലാണെങ്കിലും നമ്മുടെ പൊതു സ്ഥാപനങ്ങളുടെയും സ്ഥലങ്ങളുടെയും വൃത്തിയെക്കുറിച്ച് നാം ബോധവാൻമാരല്ല. ആരോഗ്യകരമായ ശീലങ്ങളുടെ ഏറ്റവും അടിസ്ഥാനം വൃത്തിബോധമാണെന്നു അദ്ദേഹം എപ്പോഴും ഉപദേശിച്ചിരുന്നു. അതുകൊണ്ടു തന്നെ ദീർഘ വീക്ഷണമുള്ള ആ മഹാത്മാവിന്റെ ജന്മദിനം നമ്മുടെ വീടും പൊതു സ്ഥലങ്ങളും സ്ഥാപനങ്ങളും ശുചീകരിക്കുന്നതിനായി നീക്കി വെയ്ക്കുന്നത് ഏറ്റവും ഉചിതമാണ്. അതുകൊണ്ടു തന്നെ നമ്മുടെ കുഞ്ഞുങ്ങളെ ജീവിതത്തിൽ അടിസ്ഥാനപരമായി ആവശ്യമായ ശുചിത്വ ബോധത്തെയും സാമൂഹിക ശുചിത്വത്തെയും കുറിച്ച് കൂടുതൽ ബോധവാൻമാരാക്കുന്നതിനായി ഈ വർഷവും നമ്മുടെ വിദ്യാലയങ്ങളും പരിസര പ്രദേശങ്ങളും ശുചിയാക്കുകയും ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യേണ്ടതാണ്. എല്ലാ പ്രധാനാധ്യാപകരും ഇതിനു നേതൃത്വം നൽകണം. അതിലൂടെ 'എല്ലാവർക്കും സമ്പൂർണ്ണ ശുചിത്വം' എന്ന ഗാന്ധിയൻ സ്വപ്നത്തെ പൂർത്തീകരിക്കാൻ നമുക്കും പരിശ്രമിക്കാം.

അഹിംസയിലൂടെ ഒരു നാടിനെ അടിമത്വത്തിൽ നിന്നും രക്ഷിച്ചുകൊണ്ട് വ്യക്തമായ ദാര്ശനികതകൊണ്ട് ലോകത്തെ സമാധാനത്തിലേയ്ക്കും വികസനത്തിലേയ്ക്കും ക്ഷണിച്ചപ്പോൾ ലോകം അദ്ദേഹത്തെ 'മഹാത്മാ' എന്ന് വിളിച്ചു. ജീവിതംകൊണ്ട് മഹാത്മാവായ അദ്ദേഹം ഒരു രാജ്യത്തിന്റെ നന്മയ്ക്കായി അദ്ദേഹത്തിന്റെ ചിന്തകൾ കൊണ്ട് വിപ്ലവം വലിയ സൃഷ്ടിച്ചു. മൂല്യങ്ങളെ മുറുകെ പിടിച്ചുകൊണ്ട് നമ്മുടെ രാഷ്ട്രപിതാവിന്റെ പിൻഗാമികളായി നാളെയുടെ മഹാത്മാക്കളെ നമുക്ക് വാർത്തെടുക്കാം. ഏവർക്കും ഗാന്ധിജയന്തി ദിനാശംസകൾ...

സ്നേഹപൂർവ്വം

ഫാ. സിജോ ഇളംകുന്നപ്പുഴ
കോർപ്പറേറ്റ് മാനേജർ

Ceadom Logo
Copyright © 2021 CEADOM.
Powered by Corehub Solutions