വിദ്യാലയങ്ങളുടെ സ്പന്ദനമറിയുന്നവർ... വിദ്യാലയപ്രവർത്തനങ്ങളുടെ തുടക്കവും ഒടുക്കവും ഒരു മണിമുഴക്കത്താൽ നിയന്ത്രിക്കുന്നവർ... ഓഫീസുകളിലെ ജീവനറ്റ ഫയലുകൾക്ക് കാവലാകുന്നവർ... അധ്യാപകർക്ക് സഹോദരങ്ങളായും വിദ്യാർത്ഥികൾക്ക് കൂട്ടുകാരായും കർമമണ്ഡലങ്ങളിൽ പ്രശോഭിക്കുന്നവർ...
പ്രിയരേ... നാളിതുവരെയുള്ള കാലയളവിൽ കോർപ്പറേറ്റ് മാനേജുമെന്റിനോടും സേവനം ചെയ്ത വിദ്യാലയങ്ങളോടും നിങ്ങളോരോരുത്തരും കാണിച്ച ആത്മാർത്ഥ സേവനങ്ങളെ... അർപ്പണമനോഭാവത്തെ... നന്ദിയോടെ ഓർമിക്കുന്നു. ഈ അനധ്യാപകദിനത്തിൽ മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിക്ക് കീഴിലുള്ള വിദ്യാലയങ്ങളിൽ സേവനമനുഷ്ഠിക്കുന്ന നിങ്ങൾക്കേവർക്കും അനധ്യാപകദിനത്തിന്റെ സ്നേഹാശംസകൾ...