x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
Affiliation

x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Core View

01

JUN

New Academic Year -2027

പ്രിയ വിദ്യാർത്ഥികളേ,

ഒരു പുതിയ അധ്യയന വർഷത്തിലേക്ക് നാം ഒരുമിച്ച് ചുവടുവെക്കുകയാണ്. പുത്തനുടുപ്പും പുതിയ പുസ്തകങ്ങളും പുതിയ കൂട്ടുകാരുമായി വിദ്യാലയമുറ്റത്തേക്ക് എത്തുന്ന എല്ലാ പ്രിയപ്പെട്ട കുട്ടികൾക്കും ഹൃദയം നിറഞ്ഞ സ്വാഗതവും ആശംസകളും!

'പഠിക്കാം വളരാം നാളെയുടെ നന്മയാകാം' എന്ന മനോഹരമായ ലക്ഷ്യമാണ് ഈ അധ്യയന വർഷത്തിൽ നമുക്ക് മുന്നിലുള്ളത്. കേവലം പുസ്തകങ്ങളിലെ അറിവ് നേടുക മാത്രമല്ല വിദ്യാഭ്യാസം. വിദ്യാലയത്തിൽ നിന്ന് നാം ആർജ്ജിക്കുന്ന ഓരോ അറിവും നാം ഓരോരുത്തരെയും മികച്ച വ്യക്തികളാക്കി മാറ്റണം. പരസ്പര സ്നേഹവും കരുണയും അച്ചടക്കവുമുള്ള ഒരു നല്ല തലമുറയായി നാം വളരുമ്പോഴാണ് നമ്മുടെ നാട് നന്മയുള്ളതായി മാറുന്നത്.
തോൽവികളെ ഭയക്കാതെ, പുതിയ കാര്യങ്ങൾ ജിജ്ഞാസയോടെ പഠിക്കാനും, മറ്റുള്ളവരെ ബഹുമാനിക്കാനും സഹായിക്കാനുമുള്ള മനസ്സ് ഓരോ വിദ്യാർത്ഥിയും വളർത്തിയെടുക്കണം. നിങ്ങളുടെ കഴിവുകളെ തിരിച്ചറിഞ്ഞ് അവയെ പ്രോത്സാഹിപ്പിക്കാൻ നമ്മുടെ അധ്യാപകരും വിദ്യാലയങ്ങളും എപ്പോഴും നിങ്ങളോടൊപ്പമുണ്ടാകും.

കുട്ടികളുടെ വ്യക്തിത്വ വികാസത്തിൽ രക്ഷിതാക്കളുടെ നിരന്തരമായ പിന്തുണയും സഹകരണവും അനിവാര്യമാണെന്ന് നാം ഓർക്കേണ്ടതുണ്ട്.

ഈ അധ്യയന വർഷം വിജ്ഞാനത്തിന്റേയും വിജയത്തിന്റേയും നന്മയുടേയും കാലമായി മാറട്ടെ എന്ന് ആശംസിക്കുന്നു. അറിവിന്റെ ലോകത്തേക്ക് ആദ്യമായെത്തുന്ന കുരുന്നുകൾക്കും, വിദ്യാഭ്യാസത്തിന്റെ അടുത്ത പടവുകൾ ചവിട്ടുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഒരിക്കൽക്കൂടി വിജയകരമായ ഒരു അധ്യയന വർഷം നേരുന്നു!

ഫാ. സിജോ ഇളംകുന്നപ്പുഴ
കോർപ്പറേറ്റ് മാനേജർ

Ceadom Logo
Copyright © 2021 CEADOM.
Powered by Corehub Solutions