x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
Affiliation

x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Core View

20

JUL

Moon Day- July 20

1969 ജൂലൈ 20-ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ നിന്ന് നീൽ ആംസ്‌ട്രോങ് എന്ന മനുഷ്യൻ ചന്ദ്രനിൽ ആദ്യമായി പാദസ്പർശം നടത്തിയപ്പോൾ ചരിത്രത്തിലേക്ക് കുറിക്കപ്പെട്ടത് സമാനതകളില്ലാത്ത ഒരു വിപ്ലവമായിരുന്നു. ചന്ദ്രനിൽ ഇറങ്ങി ആറ് മണിക്കൂറുകൾക്ക് ശേഷമാണ് അദ്ദേഹം പേടകത്തിന് പുറത്തേക്ക് ഇറങ്ങിയത്. രണ്ടര മണിക്കൂറോളം ചന്ദ്രന്റെ മണ്ണിൽ ചിലവഴിച്ച ആംസ്‌ട്രോങ്ങിന് പിന്നാലെ എഡ്വിൻ ആൽഡ്രിനും ആ ചരിത്രനിമിഷത്തിന്റെ ഭാഗമായി.

ചന്ദ്രോപരിതലത്തിലെ 'പ്രശാന്തതയുടെ തീരം' (Tranquility Base) എന്ന് അവർ നാമകരണം ചെയ്ത സ്ഥലത്ത് 21 മണിക്കൂറിലധികം ചെലവഴിച്ച ഇരുവരും, പഠനങ്ങൾക്കായി 21.5 കിലോഗ്രാം ചാന്ദ്രവസ്തുക്കളുമായാണ് ജൂലൈ 24-ന് ഭൂമിയിലേക്ക് തിരികെ എത്തിയത്.

ഭൂമിയിൽ നിന്നും ഏകദേശം 3,84,400 കിലോമീറ്റർ അകലെ, ഭൂമിയുടെ മൂന്നിലൊന്ന് മാത്രം വലിപ്പമുള്ള ഈ ഉപഗ്രഹത്തിലേക്ക് പിന്നീട് നാസയുടെ നേതൃത്വത്തിൽ 12 മനുഷ്യർ (6 ദൗത്യങ്ങളിലായി) എത്തിച്ചേർന്നു. ചന്ദ്രനിൽ കാൽകുത്തിയ ആദ്യ മനുഷ്യൻ നീൽ ആംസ്ട്രോങ് ആയിരുന്നെങ്കിൽ, ആ മണ്ണിൽ അവസാനമായി നടന്നു കയറിയത് ഹാരിസൺ ഷ്‌മിറ്റ് ആയിരുന്നു.

ഈ മഹത്തായ നേട്ടത്തിന്റെ ഓർമ്മപ്പെടുത്തലായും, ജ്യോതിശാസ്ത്ര പഠനത്തിന്റെയും ബഹിരാകാശ ഗവേഷണത്തിന്റെയും പ്രാധാന്യം പുതുതലമുറയിലേക്ക് പകർന്നുനൽകാനുമാണ് ഐക്യരാഷ്ട്രസഭയുടെ (UN) നിർദ്ദേശപ്രകാരം ജൂലൈ 20 നാം 'ചാന്ദ്രദിനമായി' ആചരിക്കുന്നത്.

ചന്ദ്രനിൽ പേടകം ഇറക്കുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതി ഇന്ത്യക്ക് സ്വന്തമാണെങ്കിലും, ചരിത്രത്തിൽ മറ്റാർക്കും സാധിക്കാത്ത ഒന്നുകൂടി നമ്മൾ കൈവരിച്ചു. 2023 ജൂലൈ 14-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നും വിക്ഷേപിച്ച ചന്ദ്രയാൻ-3, ആഗസ്റ്റ് 23-ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം വിജയകരമായി ലാൻഡ് ചെയ്തു. ഇതോടെ 'ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ തൊടുന്ന ലോകത്തിലെ ആദ്യ രാജ്യം' എന്ന സുവർണ്ണ നേട്ടമാണ് ഭാരതം സ്വന്തമാക്കിയത്. എങ്കിലും ചന്ദ്രന്റെ രഹസ്യങ്ങൾ തേടിയുള്ള യാത്രകൾക്ക് ഇപ്പോഴും വിരാമമായിട്ടില്ല. ബഹിരാകാശ പഠന ശാഖ ഇന്ന് അനന്തമായ സാധ്യതകളാണ് നമ്മുടെ മുന്നിൽ തുറന്നിടുന്നത്.

നമ്മുടെ ക്ലാസ്സ് മുറികളിലിരിക്കുന്ന കുട്ടികളിലാണ് നാളത്തെ ശാസ്ത്രജ്ഞരും ഗവേഷകരും വളരേണ്ടത്. കുട്ടികളിൽ ശാസ്ത്രാഭിരുചിയും അന്വേഷണാത്മകതയും വളർത്തിയെടുക്കാൻ അധ്യാപകർ മുന്നിട്ടിറങ്ങണം. വെറുമൊരു പാഠപുസ്തക പഠനത്തിനപ്പുറം പ്രപഞ്ചത്തിന്റെ വിസ്മയങ്ങളിലേക്ക് അവരുടെ കണ്ണുകളെ തുറന്നുവിടാൻ നമുക്ക് സാധിക്കണം. അവരിലൂടെയാകാം നാളെ ലോകം അത്ഭുതത്തോടെ നോക്കിക്കാണുന്ന വലിയ കണ്ടുപിടുത്തങ്ങൾ സംഭവിക്കുന്നത്.

ബഹിരാകാശ പര്യവേഷണങ്ങൾ മനുഷ്യരാശിയുടെ നന്മയ്ക്കും പ്രപഞ്ചത്തിന്റെ നിലനിൽപ്പിനും കൂടുതൽ കരുത്തുപകരട്ടെ.

ഫാ. സിജോ ഇളംകുന്നപ്പുഴ
കോർപ്പറേറ്റ് മാനേജർ

Ceadom Logo
Copyright © 2021 CEADOM.
Powered by Corehub Solutions