We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
NOV
പ്രിയമുള്ളവരേ,
'മലയാളം തുടക്കത്തിൽ ദേശനാമമായിരുന്നു' എന്ന് പറഞ്ഞുകൊണ്ടാണ് എ. ആർ. രാജരാജ വർമ്മ 'കേരള പാണിനീയം' ആരംഭിക്കുന്നത്. അതുകൊണ്ട് തന്നെ കേരളപിറവിയും മലയാള ഭാഷാ ദിനവും ഒരുമിച്ച് ആചരിക്കുന്നത് എന്തുകൊണ്ടും അനുയോജ്യമാണ്. ഭാഷ ആശയവിനിമയത്തിനുള്ള ഉപാധിയാണെങ്കിലും അത് സംസാരിക്കുന്ന സമൂഹത്തിന്റെ സംസ്കാരത്തിന്റെ നട്ടെല്ലുമാണ്. അതുകൊണ്ട് തന്നെ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഭാഷയും സംസ്കാരവും അന്യം നിന്നുപോകാതിരിക്കാൻ ഓരോ കാലഘട്ടത്തിലും ജീവിക്കുന്നവരാണ് ശ്രദ്ധിക്കേണ്ടത്.
കേരളീയ ജനതയ്ക്ക് അഭിമാനിക്കാവുന്ന പല കാര്യങ്ങളിലെ ഒന്നാണ് മലയാള ഭാഷ. മറ്റു ഭാഷകളൊക്കെയും കേവലം ധാത്രിമാർ ആണെന്നും മർത്യനു പെറ്റമ്മ മാതൃ ഭാഷയാണെന്നും കവി പാടിയത് എത്ര കാലം കഴിഞ്ഞാലും ഏതൊക്കെ ഭാഷകൾ നമ്മുടെ നാട്ടിലും സംസ്കാരത്തിലും കടന്നു വന്നാലും മാതൃഭാഷയ്ക്ക് വലിയൊരു സ്ഥാനമുണ്ടെന്നതുകൊണ്ട് തന്നെയാണ്. അതുകൊണ്ട് തന്നെ നമ്മുടെ സംസ്കാരത്തെയും ഭാഷയെയും നെഞ്ചോട് ചേർത്ത് പിടിക്കാൻ നമുക്ക് സാധിക്കണം. ഇന്നത്തെ തലമുറ ഭാഷയെയും സംസ്കാരത്തെയും പാരമ്പര്യത്തെയും അറിയാതെ വളരുന്ന സാഹചര്യം സൃഷ്ടിക്കരുത്. ആത്മവിശ്വാസവും ആത്മാഭിമാനവുമുള്ള ഒരു ജനസമൂഹം സ്വന്തം ഭാഷയെ കൈവെടിയുകയില്ല എന്ന് നാം ഓർമ്മിക്കണം. ഈ നാടിന്റെ ഊഷമളതയും പ്രസരിപ്പും അതിന്റെ ഭാഷയിലും സംസ്കാരത്തിലുമുള്ള അനന്യസാധാരണത്വമാണ്. അതുകൊണ്ട് തന്നെ എത്ര കാലം കഴിഞ്ഞാലും അതെല്ലാം മുറുകെ പിടിക്കാൻ നാം ശ്രമിക്കണം.
മലയാള ഭാഷാ പഠനത്തിൻറെ പ്രാധാന്യവും ആവശ്യകതയും മനസ്സിലാക്കി അതിന് ഊന്നൽ നൽകണം. അതിലൂടെ സ്വഭാഷയെ ആദരിക്കുകയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു തലമുറയായി നമ്മുടെ കുഞ്ഞുങ്ങൾ വളർന്നു വരണം. മലയാള ഭാഷയുടെ മാധുര്യത്തെ ആസ്വദിക്കാൻ എല്ലാ മലയാളികൾക്കും സാധിക്കട്ടെ. രൂപീകൃതമായിട്ട് 68 വർഷങ്ങൾ പിന്നിട്ടപ്പോഴും നമ്മുടെ മലയാള സംസ്കാരത്തെയും തനിമയെയും ജീവിതത്തോട് ചേർത്ത് വെക്കുന്നത് അഭിമാനാർഹമാണ്. ലോകത്തിന്റെ ഏത് ഭാഗത്ത് ജീവിച്ചാലും മറക്കാതിരിക്കാം നമ്മുടെ മലയാള ഭാഷയുടെ മാധുര്യവും കേരളത്തിന്റെ സംസ്കാരവും. ഏവർക്കും കേരളപിറവിയുടെയും മലയാള ഭാഷാ ദിനത്തിന്റെയും ആശംസകൾ നേരുന്നു.
സ്നേഹപൂർവ്വം
ഫാ. സിജോ ഇളംകുന്നപുഴ
കോർപ്പറേറ്റ് മാനേജർ
Corehub Solutions