We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
NOV
പച്ചപ്പു നിറഞ്ഞ പ്രകൃതിയും സംസ്കാരത്തനിമയും കൊണ്ട് ലോകത്തിന്റെ നെറുകയിൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്ന നമ്മുടെ സ്വന്തം കേരള നാടിന്റെ പിറവിദിനമാണ് നാം ഇന്ന് ആഘോഷിക്കുന്നത്. ഭാഷയും സംസ്കാരവും ദേശവും ഒന്നിചേരുന്ന ഈ സുദിനം ഓരോ മലയാളിക്കും സ്വന്തം വേരുകളിലേക്കുള്ള തിരിഞ്ഞുനോട്ടം കൂടിയാണ്.
പിറന്ന നാടും പോറ്റിയ അമ്മയും സ്വർഗ്ഗത്തേക്കാൾ മേലാണെന്ന പഴമയുടെ ചൊല്ല് നമ്മുടെ നാടിന്റെ പാരമ്പര്യത്തെയും അതിനോടുള്ള സ്നേഹത്തെയും എടുത്തുകാണിക്കുന്നു. മാതൃഭാഷ നമ്മിൽ അലിഞ്ഞുചേർന്നിരിക്കുന്നത് കേവലം ആശയവിനിമയത്തിന്റെ മാധ്യമം എന്നതിലുപരി, നമ്മുടെ വികാരങ്ങളുടെയും ചിന്തകളുടെയും പാരമ്പര്യത്തിന്റെയും അടിത്തറയായിട്ടാണ്. വർത്തമാനകാലത്തിന്റെ അതിവേഗത്തിലുള്ള മാറ്റങ്ങൾക്കിടയിലും നമ്മുടെ തനതായ ഭാഷയെയും സംസ്കാരത്തെയും കൈവിട്ടുപോകാതെ കാത്തുസൂക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്.
നമ്മുടെ കുഞ്ഞുങ്ങളിൽ അക്ഷരവെളിച്ചം പകരുമ്പോൾ, അക്ഷരങ്ങളുടെ മാധുര്യത്തോടൊപ്പം മലയാളമെന്ന വികാരവും അതോടൊപ്പം കേരളം നാടിനോടുള്ള സ്നേഹവും അവരുടെ ഹൃദയങ്ങളിൽ വേരോടിക്കാൻ നമുക്ക് സാധിക്കണം.
കാലത്തിന്റെ കുത്തൊഴുക്കിൽ നമ്മുടെ തനിമയേയും പൈതൃകത്തേയും മറക്കാതെ, ഭാഷയെ സ്നേഹിക്കാനും ആദരിക്കാനും ഈ കേരളപിറവി ദിനം നമുക്ക് പ്രതിജ്ഞയെടുക്കാം. ലോകത്തിന്റെ ഏത് കോണിലിരുന്നാലും നമ്മുടെ മലയാളത്തനിമയെ നെഞ്ചോട് ചേർത്ത് പിടിക്കാം. നമ്മുടെ നാടും നമ്മുടെ ഭാഷയും എന്നും നമുക്ക് അഭിമാനമായി എക്കാലവും നിലനിൽക്കട്ടെ.
ഏവർക്കും ഹൃദയം നിറഞ്ഞ കേരളപിറവിയുടെയും മലയാള ഭാഷാ ദിനത്തിന്റെയും ആശംസകൾ!
ഫാ. സിജോ ഇളംകുന്നപ്പുഴ
കോർപ്പറേറ്റ് മാനേജർ
Corehub Solutions