x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
Affiliation

x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Core View

03

DEC

International Day of Persons with Disabilities 2024 -December 03

പ്രിയമുള്ളവരേ,

"സമഗ്രവും സുസ്ഥിരവുമായ ഭാവിക്കായി ഭിന്നശേഷിക്കാരുടെ നേതൃത്വം വർദ്ധിപ്പിക്കുക" എന്ന ആപ്തവാക്യവുമായാണ് ഈ വർഷത്തെ ലോക ഭിന്നശേഷി ദിനം നാം ആചരിക്കുന്നത്. വൈവിധ്യമായ ലോകത്തിന്റെ ചേർത്തുവെയ്പ്പിൽ സുസ്ഥിരമായ ഒരു ലോകം സൃഷ്ടിക്കുന്നതിൽ ഭിന്നശേഷിക്കാർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. തീരുമാനമെടുക്കുന്നതിൽ ഭിന്നശേഷിക്കാർ പങ്കാളികളാകേണ്ടതിൻ്റെ ആവശ്യകതയും ലോകത്തിൽ സംഭവിക്കുന്ന കാര്യങ്ങളിൽ വലിയ പങ്ക് വഹിക്കേണ്ടതിൻ്റെ ആവശ്യകതയും ഈ തീം എടുത്തുകാണിക്കുന്നു. ആഗോള ആരോഗ്യ ലക്ഷ്യങ്ങൾ കൈവരിക്കുക, എല്ലാവർക്കും ആരോഗ്യ തുല്യത കൈവരിക്കുക, കൂടുതൽ ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ ഭാവി കെട്ടിപ്പടുക്കുക എന്നിവയാണ് ഈ ദിനത്തിന്റെ ലക്ഷ്യങ്ങൾ.

ഒപ്പം നടക്കാം, സ്വപ്നങ്ങൾക്ക് ചിറകേകാം എന്ന ചിന്തയാണ് ഭിന്നശേഷിക്കാരായ ആളുകളോട് നമുക്കുണ്ടാകേണ്ട സമീപനം. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സഹതാപമല്ല സമൂഹത്തിൻറെ അംഗീകാരമാണ് ആവശ്യം. മറ്റുള്ളവരെപ്പോലെ എല്ലാ അവകാശങ്ങളും അനുഭവിക്കാൻ അർഹരാണ് ഇവർ. വീടുകളിൽ ഇത്തരം കുട്ടികൾക്ക് പ്രത്യേക വാത്സല്യവും ശ്രദ്ധയും നൽകി വളർത്തിക്കൊണ്ടുവരാൻ കഴിയണം. മുൻകാലങ്ങളെ അപേക്ഷിച്ച് ഇപ്പോൾ സമൂഹത്തിൻറെ ചിന്താഗതിയിൽ വലിയ മാറ്റമുണ്ടായിട്ടുണ്ട്. ഭിന്നശേഷിക്കാർ മറ്റുള്ളവരെപോലെ തന്നെ അവകാശങ്ങൾ ഉള്ളവരാണെന്ന് സമൂഹം ഇന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മാറ്റിനിർത്തപ്പെടേണ്ടവരല്ല, ഒപ്പം ചേർത്ത് നിർത്തേണ്ടവരാണ് എന്ന ബോധ്യം ഉണ്ടാകേണ്ടത് നമുക്കാണ്. അതിനാൽ തന്നെ ഈ ദിനത്തിൽ നമുക്ക് അവരെയും ചേർത്ത് നിർത്താം. ഇത്തരത്തിലുള്ളവരോട് അകൽച്ചയല്ല അടുപ്പമാണ് കാണിക്കേണ്ടത് എന്ന് നമ്മുടെ കുഞ്ഞുങ്ങളെ ബോധ്യപ്പെടുത്തേണ്ട ചുമതല നമുക്കുണ്ട്. അതുകൊണ്ടു തന്നെ നമ്മുടെ വിദ്യാലയങ്ങളിൽ നിന്നു തന്നെ ബോധവൽക്കരണം ആരംഭിക്കണം. ഒപ്പം നിർത്തുമ്പോൾ ലഭിക്കുന്ന ആത്മവിശ്വാസം ഭാവിയിൽ അവർ നേടിയെടുക്കാൻ പോകുന്ന സമത്വത്തിനു മുന്നോടിയായിരിക്കാൻ മുൻകൈ എടുക്കുന്നതിൽ നമുക്ക് അഭിമാനിക്കാം. അതിനാൽ അവരെയും നമുക്ക് ചേർത്തു നിർത്താം, നമ്മോടൊപ്പം, നമ്മിലൊരാളായി.

എല്ലാവർക്കും അഭിമാനപൂർവ്വം ജീവിയ്ക്കാൻ കഴിയുന്ന ഒരു ലോകത്തെയാണ് നാം വിഭാവനം ചെയ്യേണ്ടത്. സഹതാപമല്ല സമത്വമാണ് നമുക്കാവശ്യം. മുന്നോട്ടുള്ള കാൽവെപ്പിൽ ആരെയും പിന്നിൽ ഉപേക്ഷിക്കാതെ ഒപ്പം ചേർത്തു പിടിക്കാൻ ഈ ഭിന്നശേഷി ദിനവും നമ്മെ ഉദ്ബോധിപ്പിക്കുകയാണ്.

സ്നേഹപൂർവ്വം

ഫാ. സിജോ ഇളംകുന്നപുഴ
കോർപ്പറേറ്റ് മാനേജർ

Ceadom Logo
Copyright © 2021 CEADOM.
Powered by Corehub Solutions