x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
Affiliation

x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Core View

03

DEC

International Day of Persons with Disabilities -December 03

പ്രിയമുള്ളവരേ,

സമൂഹത്തിന്റെ എല്ലാ മേഖലകളിലും വൈകല്യമുള്ള വ്യക്തികളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും ഡിസംബർ 3 ആഗോള ഭിന്നശേഷി ദിനമായി (International Day of Persons with Disabilities) ആചരിക്കുന്നു. ലോക ജനസംഖ്യയുടെ 7 ബില്യൺ അല്ലെങ്കിൽ ഏകദേശം 15 ശതമാനം ആളുകൾക്ക് ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങളുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതിൽ തന്നെ അംഗവൈകല്യമുള്ള ആകെയുള്ളവരിൽ 80 ശതമാനവും വികസ്വര രാജ്യങ്ങളിലാണെന്നും കണക്കുകൾ കൂട്ടിച്ചേർക്കുന്നു. 100 മില്യൺ കുട്ടികളും അതിൽ ഉൾപ്പെടുന്നു. ഭിന്നശേഷിക്കാരുടെ വികസനവും ക്ഷേമവും ആരോഗ്യവും സംരക്ഷിക്കാനും മെച്ചപ്പെടുത്താനും വേണ്ടി രാജ്യങ്ങൾ നിരവധി പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെങ്കിലും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് അന്താരാഷ്ട്ര സംഘടന ലോക ഭിന്ന ശേഷി ദിനം ആചരിക്കുന്നത്.

ശാരീരികമോ, മാനസികമോ, ബുദ്ധിപരമോ, സംവേദന പരമോ ആയ ബലഹീനതകൾ ഉള്ളവരും, ഇത്തരം ബലഹീനതകൾ വിവിധ പ്രതിബന്ധങ്ങളുമായി സമ്പർക്കം പുലർത്തുന്നതു കാരണം, മറ്റുള്ളവർക്കൊപ്പം തുല്യ അളവിൽ, സമൂഹത്തിൽ പൂർണ്ണവും ഗുണപരവുമായ ഇടപെടലുകൾ നടത്തുന്നതിന് കഴിയാത്തവരെയാണ് യുഎൻസിആർപിഡി (United Nations Convention for the Rights of Persons with Disability) എന്ന അന്താരാഷ്ട്ര കൺവെൻഷൻ ഭിന്നശേഷിയുള്ളവരെ നിർവചിക്കുന്നത്.

"ഭിന്നശേഷിക്കാരുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുന്നതിനായി ഒന്നിച്ചു പ്രവർത്തിക്കാം" എന്നതാണ് ഈ വർഷത്തെ ആപ്തവാക്യം. സഹതാപം എന്നതിനേക്കാൾ ചേർത്ത് നിർത്തിക്കൊണ്ട് അവരെയും സമൂഹത്തിന്റെ ഭാഗമായി, തുല്യരായിക്കണ്ടുകൊണ്ട് വേണം അവർക്കായി നാം പ്രവർത്തിക്കേണ്ടത്. മാറ്റിനിർത്തപ്പെടേണ്ടവരല്ല, ഒപ്പം ചേർത്ത് നിർത്തേണ്ടവരാണ് എന്ന ബോധ്യം ഉണ്ടാകേണ്ടത് നമുക്കാണ്. അതിനാൽ തന്നെ ഈ ദിനത്തിൽ നമുക്ക് അവരെയും ചേർത്ത് നിർത്താം. ഇത്തരത്തിലുള്ളവരോട് അകൽച്ചയല്ല അടുപ്പമാണ് കാണിക്കേണ്ടത് എന്ന് നമ്മുടെ കുഞ്ഞുങ്ങളെ ബോധ്യപ്പെടുത്തേണ്ട ചുമതല നമുക്കുണ്ട്. അതുകൊണ്ടു തന്നെ നമ്മുടെ വിദ്യാലയങ്ങളിൽ നിന്നു തന്നെ ബോധവൽക്കരണം ആരംഭിക്കണം. ഒപ്പം നിർത്തുമ്പോൾ ലഭിക്കുന്ന ആത്മവിശ്വാസം ഭാവിയിൽ അവർ നേടിയെടുക്കാൻ പോകുന്ന സമത്വത്തിനു മുന്നോടിയായിരിക്കാൻ മുൻകൈ എടുക്കുന്നതിൽ നമുക്ക് അഭിമാനിക്കാം. അതിനാൽ അവരെയും നമുക്ക് ചേർത്തു നിർത്താം, നമ്മോടൊപ്പം, നമ്മിലൊരാളായി.

സമൂഹത്തിന്റെ സഹതാപത്തെക്കാൾ അഭിമാനകാരമായ ജീവിതവും നിലനിൽപ്പും ഓരോ ഭിന്നശേഷിക്കാരനും ആഗ്രഹിക്കുന്നത്. സമൂഹത്തിന്റെ മുന്നോട്ടുള്ള കാൽവെപ്പിൽ ആരെയും പിന്നിൽ ഉപേക്ഷിക്കാതെ ഒപ്പം ചേർത്തു പിടിക്കാൻ ഈ ഭിന്നശേഷി ദിനവും നമ്മെ ഓർമ്മപ്പെടുക്കുകയാണ്.

സ്നേഹപൂർവ്വം

ഫാ. സിജോ ഇളംകുന്നപുഴ
കോർപ്പറേറ്റ് മാനേജർ

Ceadom Logo
Copyright © 2021 CEADOM.
Powered by Corehub Solutions