x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email
Affiliation

x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

Core View

21

MAR

International Day of Forests- 21 March 2025

പ്രിയമുള്ളവരേ,

ദയയും കാരുണ്യവും ഉള്ള ഒരു പ്രത്യേക ജീവിയാണ് വനം. അതിന്റെ ഉപജീവനത്തിനായി യാതൊരു ആവശ്യവും ഉന്നയിക്കുന്നില്ല. അതിന്റെ ജീവിത പ്രവർത്തനത്തിന്റെ ഉൽപ്പന്നങ്ങൾ ഉദാരമായി മറ്റുള്ളവർക്കായി നൽകുന്നു; അത് എല്ലാ ജീവജാലങ്ങൾക്കും സംരക്ഷണം നൽകുന്നു. അതിനെ നശിപ്പിക്കാനായി കോടാലിയേന്തിയ മനുഷ്യനുപോലും തണൽ നൽകുന്നു. വനങ്ങൾ ഒന്നും ചെയ്യാതെ ഒരിടത്തു നിന്നുകൊണ്ട് എല്ലാം ചെയ്യുന്നു. വനങ്ങളെ ഭൂമിയുടെ ശ്വാസകോശങ്ങളായി കണക്കാക്കുന്നു. ഭൂമിയിലെ ജീവൻ നിലനിർത്തുന്നതിന് അവ അത്യന്താപേക്ഷിതമാണ്. നമ്മുടെ ജീവിതത്തിൽ വനങ്ങളുടെ പ്രാധാന്യത്തെയും മൂല്യങ്ങളെയും കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് ഈ ദിനം. എങ്കിലും ഈ ദിവസങ്ങളിൽ പുറത്തുവരുന്ന കാലാവസ്ഥാ പഠനങ്ങൾ പറയുന്നത് ഭാവിയിൽ ഭൂമി അതിന്റെ ഏറ്റവും അപകടകരമായ അവസ്ഥയിലേയ്ക്ക് പോകുന്നു എന്നതാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും മോശമായ പ്രത്യാഘാതങ്ങൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ. ഇതിനെതിരായ പോരാട്ടത്തിൽ വനം ആവാസവ്യവസ്ഥകളുടെ പ്രാധാന്യം എടുത്തുകാണിക്കുന്നതിനും അവയുടെ തകർച്ചയുടെ അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനുമുള്ള ഒരു ആഗോള ദിനമാണ് മാർച്ച് 21 , അന്താരാഷ്ട്ര വനദിനം.

2025 ലെ ലോക വനദിനത്തിന്റെ പ്രമേയം 'വനങ്ങളും ഭക്ഷണവും' എന്നതാണ്. ഭൂമിയിലെ എല്ലാ ജീവജാലങ്ങളും വനങ്ങളുടെ നിലനിൽപ്പുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് അന്താരാഷ്ട്ര വനദിനത്തിന്റെ ഈ പ്രമേയം അർത്ഥമാക്കുന്നത്. നാം കുടിക്കുന്ന വെള്ളം, കഴിക്കുന്ന മരുന്നുകൾ, ആസ്വദിക്കുന്ന ഭക്ഷണം, നമുക്ക് ലഭിച്ച അഭയം, നമുക്ക് ആവശ്യമായ ഓക്സിജൻ എന്നിവയെല്ലാം വനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

മരങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ അറിയിക്കുക എന്നതാണ് അന്താരാഷ്ട്ര വനദിനം ആഘോഷിക്കുന്നതിന്റെ അടിസ്ഥാന ലക്ഷ്യം. ഇന്ന് ലോകം കടന്നുപോകുന്ന ഏറ്റവും നിർണായകമായ ഘട്ടം കാലാവസ്ഥാ വ്യതിയാനത്തിന്റെ രൂപത്തിലുള്ള ഒരു സങ്കീർണ്ണതയാണ്. ഭൂമിയിലെ മനുഷ്യന്റെ പ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന ഏറ്റവും മോശമായ അവസ്ഥ കാരണം വനത്തെയും അതിന്റെ പ്രാധാന്യത്തെയുംകുറിച്ചു നാം ഗൗരവതരമായി കാണേണ്ടതുണ്ട്. ഈ ഗ്രഹത്തെ സുരക്ഷിതമാക്കാൻ ഓരോ വ്യക്തിയും തന്നാൽ കഴിയുന്നതെല്ലാം ചെയ്യാൻ പ്രേരിപ്പിക്കുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം.

നിലവിലെ അവസ്ഥവെച്ച് കാലാവസ്ഥാ വ്യതിയാനം മൂലം, വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് നമുക്ക് അനിശ്ചിതത്വമുണ്ട്. ഈ അനിശ്ചിതമായ ഭാവിയെ അഭിമുഖീകരിക്കുമ്പോൾ, നാം നിരന്തരം പഠിക്കുകയും, നമ്മുടെ പദ്ധതികൾ വളരെവേഗം നടപ്പിൽ വരുത്തുകയും ചെയ്യണം. നിർഭാഗ്യവശാൽ, വനങ്ങളെ അതിന്റെ തനതായ രീതിയിൽ ഒറ്റയ്ക്ക് വിടാൻ കഴിയുന്ന അവസ്ഥ നാം കടന്നുപോയിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം ഈ ഭൂപ്രകൃതികളെ മാറ്റുന്നതിനാൽ മാത്രമല്ല, മനുഷ്യ ജനസംഖ്യ വളർന്ന് ഒരിക്കൽ വന്യമായ പ്രദേശങ്ങളിലേക്ക് വ്യാപിക്കുമ്പോഴും വനപരിപാലനം അത്യന്താപേക്ഷിതമാണ് എന്നും നാം ഓർമ്മിക്കണം. പ്രാകൃതമെന്ന് കരുതപ്പെടുന്ന പ്രദേശങ്ങൾ പോലും വായു മലിനീകരണം, മെർക്കുറി മലിനീകരണം അല്ലെങ്കിൽ വ്യാവസായിക ഒഴുക്ക് തുടങ്ങിയ മനുഷ്യ പ്രവർത്തനങ്ങളുടെ അനന്തരഫലങ്ങളാൽ പലപ്പോഴും മലിനമാക്കപ്പെടുകയും ഇല്ലായ്‌മ ചെയ്യുകയും ചെയ്തിട്ടുണ്ട്.

നാം ഇതിനകം എല്ലായിടത്തും നമ്മുടെ കാൽപ്പാടുകൾ അവശേഷിപ്പിച്ചിട്ടുണ്ട്. എങ്കിലും ഭൂമിയിൽ മനുഷ്യവർഗ്ഗത്തിന്റെ തുടർച്ചയായ സാന്നിധ്യം ഉണ്ടാകണമെങ്കിൽ വനങ്ങളെ സംരക്ഷിക്കുകതന്നെവേണം.

പ്രകൃതിയെ നാം കാണുന്ന രീതിയും നമ്മുടെ ഭൂമി കൈകാര്യം ചെയ്യുന്ന രീതികളും മാറേണ്ടതുണ്ട്. അത് സുസ്ഥിരമാകണമെങ്കിൽ, വന പരിപാലനം ആവാസവ്യവസ്ഥയുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങളോടും ചുറ്റുമുള്ള സമൂഹത്തിന്റെ ക്ഷേമത്തോടും കൂടുതൽ സംവേദനക്ഷമതയുള്ളതായിരിക്കണം.

പരിസ്ഥിതിയുടെ ആദ്യ നിയമം തന്നെ എല്ലാം ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്. ഒരു മരം മുറിക്കപ്പെടുമ്പോൾ, അത് അവിടംകൊണ്ട് അവസാനിക്കുന്നില്ല. അത് നൽകിയ ഭക്ഷണം ഇല്ലാതാകുന്നു; അത് നൽകിയ അഭയം ഇല്ലാതാകുന്നു; അത് സംഭരിച്ച കാർബൺ, മണ്ണൊലിപ്പ് തടയുന്ന വേരുകൾ, അത് സൃഷ്ടിച്ച തണൽ എല്ലാം ഇല്ലാതാകുന്നു. മണ്ണിന്റെ ആഴത്തിൽ നിന്ന് അതിന്റെ ഏറ്റവും ഉയർന്ന ഇലകൾക്കപ്പുറം വരെ, ആ മരത്തിന്റെ അഭാവം നിരവധി മേഖലകളിൽ അവശേഷിപ്പിക്കും. മുഴുവൻ വനങ്ങളും നശിപ്പിക്കപ്പെടുമ്പോൾ, അത് ഭൂമിയെ ഒരിക്കലും സുഖപ്പെടുത്താനാവാത്തവിധം മുറിപ്പെടുത്തുന്നതിനു തുല്യമാണ്.

വനനശീകരണത്തിന്റെ നാശനഷ്ടങ്ങൾ തടയാൻ ലളിതമായ മാർഗമില്ല എന്നതാണ് ഏറ്റവും വിഷമകരമായ ഒരു കാര്യം. അതിനാൽ ഈ വനങ്ങളെ സംരക്ഷിക്കണമെങ്കിൽ, നാം കഠിനാധ്വാനം ചെയ്യേണ്ടിവരും. അതിനായി ഒരേയൊരു കാര്യം മനസ്സിൽ വെയ്ക്കുക: ജീവിതത്തിന്റെ യഥാർത്ഥ അർത്ഥം, നിങ്ങൾ ഇരിക്കുമെന്ന് പ്രതീക്ഷിക്കാത്ത നിഴലിൽ മരങ്ങൾ നടുക എന്നതാണ്. കാരണം അവ ഒരിക്കൽ നഷ്ടപ്പെട്ടാൽ എന്നന്നേയ്ക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു. പ്രതിജ്ഞയെടുക്കാം നമുക്ക്, ആ പച്ചപ്പ് എന്നും നിലനിൽക്കട്ടെ!

സ്നേഹപൂർവ്വം

ഫാ. സിജോ ഇളംകുന്നപുഴ
കോർപ്പറേറ്റ് മാനേജർ

 

Ceadom Logo
Copyright © 2021 CEADOM.
Powered by Corehub Solutions